പൊതുവിദ്യാലയങ്ങൾ മുഖം മിനുക്കുന്നു; പുതിയതായി 97 കെട്ടിടങ്ങളും മൂന്ന് റ്റിങ്കറിങ് ലാബുകളും
- Published by:user_57
- news18-malayalam
Last Updated:
വിവിധ വിദ്യാലയങ്ങളിലായി 97 പുതിയ കെട്ടിടങ്ങളുടെയും മൂന്ന് റ്റിങ്കറിങ് ലാബുകളുടെയും ഉദ്ഘാടനവും 12 സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങും നടക്കും
advertisement
1/10

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ (public schools) മുഖം മിനുക്കി മുന്നേറുന്നു. വിവിധ വിദ്യാലയങ്ങളിലായി 97 പുതിയ കെട്ടിടങ്ങളുടെയും മൂന്ന് റ്റിങ്കറിങ് ലാബുകളുടെയും ഉദ്ഘാടനവും 12 സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങും അടുത്ത ദിവസം മുഴുപ്പിലങ്ങാട് സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിക്കും
advertisement
2/10
പുതിയ കെട്ടിടങ്ങളിൽ കിഫ്ബിയുടെ 5 കോടി രൂപ ധനസഹായത്തോടെ ഉള്ള ഒരു കെട്ടിടവും 3 കോടി രൂപ ധനസഹായത്തോടെ ഉള്ള 12 കെട്ടിടങ്ങളും ഒരു കോടി രൂപ ധനസഹായത്തോടെ ഉള്ള 48 എണ്ണവും ഉള്‍പ്പെടുന്നു. മറ്റു 36 കെട്ടിടങ്ങൾ നിർമ്മിച്ചത് പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയാണ് (തുടർന്ന് വായിക്കുക)
advertisement
3/10
പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം കഴിഞ്ഞ ഏഴു വർഷം കൊണ്ടു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ മാറ്റമാണ് ഉണ്ടാക്കിയത്. തകർച്ചയുടെ വക്കിലെത്തിയ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളെ മികച്ച സൗകര്യങ്ങളൊരുക്കി കൈപ്പിടിച്ചുയർത്തിയ എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടേയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടേയും ഫലമാണത് എന്ന് മുഖ്യമന്ത്രി
advertisement
4/10
2016 മുതൽ 3,800 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാലയങ്ങളിൽ സര്‍ക്കാര്‍ നടത്തിയത്
advertisement
5/10
8 മുതൽ 12 വരെയുള്ള 45,000 സ്മാർട്ട് ക്ലാസ്മുറികള്‍ സജ്ജമായി. മുഴുവന്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് ഒരുക്കി
advertisement
6/10
യൂണിഫോമുകളും പാഠപുസ്തകങ്ങളും ഒക്കെ സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ നമ്മുടെ കുട്ടികളുടെ കൈകളിലേക്കെത്തി. അങ്ങനെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറി
advertisement
7/10
നീതി ആയോഗ് തയ്യാറാക്കിയ സ്കൂള്‍ എജ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം
advertisement
8/10
പൊതുവിദ്യാലയങ്ങളിൽ മക്കളെ ചേർക്കാൻ രക്ഷിതാക്കാൾ മടിച്ചിരുന്ന കാലം മാറി. കഴിഞ്ഞ ആറു വര്‍ഷംകൊണ്ട് പുതുതായി എത്തിയത് 10.5 ലക്ഷത്തോളം കുട്ടികളാണ്
advertisement
9/10
എല്ലാവർക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാനായി പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുക എന്ന അനിവാര്യമായ കടമ അഭിമാനാർഹമായ രീതിയിൽ സർക്കാരിനു നിർവഹിക്കാൻ സാധിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
advertisement
10/10
പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തിൽ കേരളത്തിന്റെ കരുത്തായി മാറി. ഇനിയുമൊരുപാട് മികവിലേയ്ക്ക് നമ്മുടെ വിദ്യാലയങ്ങൾ ഉയരേണ്ടതുണ്ട്. അതിനായി ഈ പരിശ്രമത്തെ കൂടുതൽ ഒരുമയോടെ നമുക്കു മുന്നോട്ടു കൊണ്ടുപോകാം എന്നും മുഖ്യമന്ത്രി
മലയാളം വാർത്തകൾ/Photogallery/Kerala/
പൊതുവിദ്യാലയങ്ങൾ മുഖം മിനുക്കുന്നു; പുതിയതായി 97 കെട്ടിടങ്ങളും മൂന്ന് റ്റിങ്കറിങ് ലാബുകളും