TRENDING:

'മുന്നോട്ടുള്ള പോക്കിന് നല്ലത് റൈറ്റ്' എന്ന് രമേഷ് പിഷാരടി; താൻ പണ്ടേ KSU ആണെന്ന് ഇടവേള ബാബു

Last Updated:
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ രമേഷ് പിഷാരടി, സുഹൃത്തും സഹപ്രവർത്തകനുമായ ധർമ്മജന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും പറഞ്ഞു. ധർമ്മജനും, മേജർ രവിക്കും പുറമേയാണ് പിഷാരടിയുടേയും ഇടവേള ബാബുവിന്റെയും കോൺഗ്രസ് പ്രവേശനം. (റിപ്പോർട്ട് - ശരണ്യ സ്നേഹജൻ)
advertisement
1/4
'മുന്നോട്ടുള്ള പോക്കിന് നല്ലത് റൈറ്റ്' എന്ന് രമേഷ് പിഷാരടി
രമേഷ് പിഷാരടിയും ഇടവേള ബാബുവും കോൺഗ്രസിൽ. ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയിലെത്തിയ ഇരുവരേയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് സ്വീകരിച്ചു. നിക്ഷ്പക്ഷൻ എന്ന നിലപാട് തിരുത്തുന്നുവെന്നും കോൺഗ്രസിനൊപ്പം പ്രവർത്തിക്കുന്നത് അഭിമാനകരമെന്നും രമേഷ് പിഷാരടി പറഞ്ഞു. താൻ പണ്ടേ കോൺഗ്രസ് കാരനാണെന്ന് ആയിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
advertisement
2/4
അപ്രതീക്ഷിതമായി ആയിരുന്നു പിഷാരടിയും ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ സ്വീകരണ കേന്ദ്രത്തിൽ എത്തിയത്. ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ക്ഷണം സ്വീകരിച്ചാണ് എത്തിയതെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഒറ്റയ്ക്ക് നിൽക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കോൺഗ്രസിനൊപ്പം നിന്നാൽ ചെയ്യാനാകും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്ള കോൺഗ്രസിൽ പ്രവർത്തിക്കുന്നത് അഭിമാനകരമെന്നും പിഷാരടി പറഞ്ഞു.
advertisement
3/4
ഇടയ്ക്ക് പ്രവർത്തകരുടെ ആവശ്യപ്രകാരം ഉമ്മൻ ചാണ്ടിയെ അനുകരിച്ചു തന്റെ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് പറഞ്ഞ ശേഷം, പഴയതിൽ നിന്ന് വ്യത്യസ്തമായി അനുവാദം ചോദിച്ച ശേഷമായിരുന്നു അവതരണം. താൻ പണ്ടേ കെ എസ് യു പ്രവർത്തകൻ ആയിരുന്നുവെന്നായിരുന്നു ഇടവേള ബാബുവിൻ്റെ പ്രതികരണം
advertisement
4/4
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ രമേഷ് പിഷാരടി, സുഹൃത്തും സഹപ്രവർത്തകനുമായ ധർമ്മജന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും പറഞ്ഞു. ധർമ്മജനും, മേജർ രവിക്കും പുറമേയാണ് പിഷാരടിയുടേയും ഇടവേള ബാബുവിന്റെയും കോൺഗ്രസ് പ്രവേശനം.
മലയാളം വാർത്തകൾ/Photogallery/Kerala/
'മുന്നോട്ടുള്ള പോക്കിന് നല്ലത് റൈറ്റ്' എന്ന് രമേഷ് പിഷാരടി; താൻ പണ്ടേ KSU ആണെന്ന് ഇടവേള ബാബു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories