പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം പാസാക്കി; നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും സഭ പ്രമേയം പാസാക്കി.
advertisement
1/8

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും സഭ പ്രമേയം പാസാക്കി. ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി-വര്‍ഗ സംവരണം പത്തുവര്‍ഷം നീട്ടാനുള്ള ഭരണഘടന ഭേദഗതി നിയമത്തിനും സഭ അംഗീകാരം നല്‍കി.
advertisement
2/8
കേരള നിയമസഭയുടെ നടപടി മറ്റ് സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകള്‍ക്ക് മാതൃകയാകുന്ന താണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
advertisement
3/8
പൗരത്വ നിയമ ഭേദഗതിക്കെതിരെ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ നേരിട്ട് പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. ബിജെപിയുടെ ഏക അംഗമായ ഒ.രാജഗോപാല്‍ ഒഴികെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു.
advertisement
4/8
പൗരത്വം നല്‍കുന്നതില്‍ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷധമുണ്ടായി. കേരളത്തില്‍ ഒറ്റക്കെട്ടായി സമാധാനപരമായിരുന്നു പ്രതിഷേധം. ഈ നിയമം നമ്മുടെ ഭരണഘടനയുടെ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
advertisement
5/8
പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
advertisement
6/8
ഇതിനിടെ നിലവില്‍ നിയമമായ സ്ഥിതിക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളരുതെന്ന് കൂടി പ്രമേയത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു.
advertisement
7/8
പട്ടികജാതി-പട്ടിക വര്‍ഗ സംവരണം നീട്ടാനുള്ള പ്രമേയം സഭ പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് പാസാക്കിയത്.
advertisement
8/8
പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമവിരുദ്ധമാണെന്ന് ഒ.രാജഗോപാല്‍ എംഎൽഎ അഭിപ്രായപ്പെട്ടു
മലയാളം വാർത്തകൾ/Photogallery/Kerala/
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം പാസാക്കി; നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു