Sabarimala Exclusive Pics : ഏഴുമാസങ്ങൾക്കുശേഷം എത്തുന്ന ഭക്തരെ വരവേറ്റ് തുലാമാസപ്പുലരിയിൽ മഞ്ഞണിഞ്ഞ് മഴനനഞ്ഞ സന്നിധാനം
- Published by:Anuraj GR
- news18-malayalam
Last Updated:
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നു രാവിലെ ശബരിമല സന്നിധാനത്തുനിന്ന് പകർത്തിയ മനോഹരമായ ചിത്രങ്ങൾ... ഫോട്ടോ. ജി. ശ്രീജിത്ത്
advertisement
1/16

തുലാമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഏഴു മാസങ്ങൾക്കു ശേഷമാണ് ഭക്തർക്ക് ദർശനത്തിന് അവസരം ലഭിക്കുന്നത്. കോവിഡ് മാനദണങ്ങളോടെയാണ് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത്.
advertisement
2/16
വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.
advertisement
3/16
പിന്നീട് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപം തെളിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്നി പകരുകയായിരുന്നു. തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു.
advertisement
4/16
തുലാം ഒന്നായ ഇന്നു പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിർമ്മാല്യ ദർശനം. തുടർന്ന് പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 5.30ന് മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ.
advertisement
5/16
എട്ടു മണിയോടെ ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ഒമ്പതു പേരാണ് ശബരിമല മേൽശാന്തി നിയമനത്തിലെ അന്തിമ യോഗ്യതാ പട്ടികയിൽ ഉള്ളത് .
advertisement
6/16
തുടർന്ന് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പും നടക്കും. മാളികപ്പുറം പട്ടികയിൽ 10 പേർ ഇടം നേടിയിട്ടുണ്ട്.
advertisement
7/16
തുടർന്ന് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പും നടക്കും. മാളികപ്പുറം പട്ടികയിൽ 10 പേർ ഇടം നേടിയിട്ടുണ്ട്.
advertisement
8/16
വരുന്ന നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി.
advertisement
9/16
പുറപ്പെടാ ശാന്തിമാരായ ഇരുവരും നവംബർ 15 ന് ശബരിമലയിൽ ഇരുമുടി കെട്ടുമായെത്തി ചുമതല ഏറ്റെടുക്കും.
advertisement
10/16
വൃശ്ചികം ഒന്നായ 16ന് തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാർ ആയിരിക്കും.
advertisement
11/16
കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 17 മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേർ എന്ന കണക്കിൽ അയ്യപ്പഭക്തർക്ക് ശബരിമലയിൽ ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
advertisement
12/16
കോവിഡ് ഇല്ലെന്ന് 48 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റ് ദർശനത്തിനായി എത്തുന്ന ഓരോ അയ്യപ്പഭക്തർക്കും നിർബന്ധമാണ്.
advertisement
13/16
നിലയ്ക്കലിൽ കോവിഡ്- 19 പരിശോധനാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
advertisement
14/16
പമ്പയിൽ അയ്യപ്പഭക്തർക്ക് കുളിക്കാൻ അനുമതി ഉണ്ടാവില്ല. സ്നാനം നടത്താനായി പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിട്ടുണ്ട്.
advertisement
15/16
ടോയിലറ്റ്, ബാത്ത് റൂം സൗകര്യങ്ങൾ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
advertisement
16/16
സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ വിവിധ പോയിൻറുകളിൽ ക്രമീകരിച്ചിരിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
Sabarimala Exclusive Pics : ഏഴുമാസങ്ങൾക്കുശേഷം എത്തുന്ന ഭക്തരെ വരവേറ്റ് തുലാമാസപ്പുലരിയിൽ മഞ്ഞണിഞ്ഞ് മഴനനഞ്ഞ സന്നിധാനം