TRENDING:

ശബരിമലയിൽ നിറപുത്തരി ബുധനാഴ്ച; നെൽക്കതിരുകൾ അച്ചൻകോവിലിൽ നിന്ന് പുറപ്പെട്ടു

Last Updated:
നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും
advertisement
1/6
ശബരിമലയിൽ നിറപുത്തരി ബുധനാഴ്ച; നെൽക്കതിരുകൾ അച്ചൻകോവിലിൽ നിന്ന് പുറപ്പെട്ടു
ശബരിമലയിൽ നിറപുത്തരി ജൂലായ് 30ന്. ആഘോഷങ്ങളുടെ ഭാഗമായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നിറപുത്തരിക്കായുള്ള നെൽക്കതിരുകൾ അച്ചൻകോവിൽ നിന്നാണ് എത്തിക്കുന്നത്.
advertisement
2/6
നെൽക്കതിരുകളുമായുള്ള ഘോഷയാത്ര അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.‌30ന് ക്ഷേത്രത്തിലെ മണ്ഡപത്തിൽ സൂക്ഷിച്ചിരുന്ന നെൽക്കതിരുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. പി എസ് പ്രശാന്ത്, അംഗം അഡ്വ. എ അജി കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
advertisement
3/6
ക്ഷേത്രത്തെ വലംവച്ചശേഷം ഏറ്റുവാങ്ങിയ നെൽകതിരുകൾ ഘോഷയാത്ര സംഘത്തിന് കൈമാറി. വിവിധ ഇടങ്ങളിലെ സ്വീകരണത്തിനു ശേഷം ഘോഷയാത്ര വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ബുധനാഴ്ട പുലർച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി.
advertisement
4/6
നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.
advertisement
5/6
ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍ ഇന്ന് വൈകിട്ട് പതിനെട്ടാം പടിയില്‍ സമര്‍പ്പിക്കും. നാളെ പുലര്‍ച്ചെ 5ന് നടതുറന്ന്, നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടര്‍ന്ന് നെല്‍ക്കറ്റകള്‍ തീർത്ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും.
advertisement
6/6
പൂജകള്‍ പൂര്‍ത്തിയാക്കിയശേഷം നാളെ രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
ശബരിമലയിൽ നിറപുത്തരി ബുധനാഴ്ച; നെൽക്കതിരുകൾ അച്ചൻകോവിലിൽ നിന്ന് പുറപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories