വയനാട്ടിൽ രാഹുൽ വീണ്ടും; ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിയില്ലാതെ നാടിളക്കി മറിച്ച റോഡ് ഷോ; പത്രിക സമർപ്പിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിലുണ്ടാകുമെന്നും രാഹുൽ ഗാന്ധി
advertisement
1/6

ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിയില്ലാതെ വയനാടിനെ ഇളക്കിമറിച്ച റോഡ് ഷോയുമായി രാഹുൽഗാന്ധി. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമുള്ള രാഹുലിൻ്റെ ആദ്യ വരവാണിത്.
advertisement
2/6
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പായിരുന്നു റോഡ് ഷോ. രാവിലെ 10 മണിക്ക് മൂപ്പൈനാട് റിപ്പണിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ, വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ വരണാധികാരിക്ക് മുന്നിലേക്ക് എത്തിയത്.
advertisement
3/6
പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്.
advertisement
4/6
കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിൽ ഇത്തവണ ലീഗിൻ്റെ പതാകയും കോൺഗ്രസിൻ്റെ പതാകയും ഒഴിവാക്കിയാണ് പ്രവർത്തകർ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തത്. ആവശ്യം ചേരാതെ ആയിരങ്ങൾ ഒരു മണിക്കൂറോളം റോഡ് ഷോയെ അനുഗമിച്ചു. റോഡ് ഷോ പൂർത്തിയാക്കിയ രാഹുൽ തുറന്ന വാഹനത്തിലിരുന്ന് പ്രവർത്തകരോട് സംസാരിച്ചു.
advertisement
5/6
രാഷ്ട്രീയം പറയാതെ ഇടത് ഐക്യമുന്നണികളിലെ പ്രവർത്തകരെ കുടുംബാംഗങ്ങൾ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിലുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
advertisement
6/6
വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പരിഹരിക്കാൻ എന്നും ഒപ്പമുണ്ടാകുമെന്ന് കൂട്ടിച്ചേര്‍ത്തു. പിന്നീട് കളക്ടറയിലെത്തി രാഹുൽ പത്രിക സമര്‍പ്പിച്ചു. പ്രിയങ്ക ഗാന്ധിയും കൂടെയുണ്ടായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
വയനാട്ടിൽ രാഹുൽ വീണ്ടും; ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിയില്ലാതെ നാടിളക്കി മറിച്ച റോഡ് ഷോ; പത്രിക സമർപ്പിച്ചു