ലോക്ക്ഡൗൺ | പൊലീസ് ഓട്ടോ കടത്തിവിട്ടില്ല; ഡിസ്ചാർജ് ചെയ്ത് പിതാവിനെ മകൻ ചുമലിലേറ്റി കൊണ്ടുപോയി
Last Updated:
നാല് ദിവസം മുമ്പാണ് കുളത്തൂപ്പുഴ സ്വദേശിയായ 65കാരൻ ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചികിത്സയ്ക്ക് ശേഷം ഇന്ന് ഡിസ്ചാർജ് ആകുകയായിരുന്നു.
advertisement
1/6

കൊല്ലം: പുനലൂരിൽ അനിയന്ത്രിതമായി തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയപ്പോൾ ആവശ്യത്തിന് വന്നവർക്ക് പോലും അത് വലിയ ബുദ്ധിമുട്ടായി. വാഹനം കടത്തി വിടാതെ വന്നപ്പോൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ പിതാവിനെ തോളിലേറ്റി പോകുന്ന മകന്റെ ദൃശ്യങ്ങൾ വൈറലായി.
advertisement
2/6
പുനലൂർ തൂക്കു പാലത്തിനു സമീപം ഓട്ടോറിക്ഷ തടഞ്ഞതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്ത് പിതാവിനെ ഒരു കിലോമീറ്ററോളം ദൂരം മകൻ എടുത്തുകൊണ്ടു പോകുന്ന കാഴ്ചയ്ക്കും ഇന്ന് പുനലൂർ സാക്ഷിയായി.
advertisement
3/6
ആശുപത്രിയിൽ നിന്ന് പിതാവിനെ കൂട്ടിക്കൊണ്ടു വരാൻ മകൻ കൊണ്ടുവന്ന ഓട്ടോറിക്ഷ പൊലീസ് തടയുകയായിരുന്നു. ഇതിനെ തുടർന്ന് പിതാവിനെ തോളിലേറ്റി നടന്നു പോകുകയായിരുന്നു മകൻ.
advertisement
4/6
നാല് ദിവസം മുമ്പാണ് കുളത്തൂപ്പുഴ സ്വദേശിയായ 65കാരൻ ചികിത്സ തേടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചികിത്സയ്ക്ക് ശേഷം ഇന്ന് ഡിസ്ചാർജ് ആകുകയായിരുന്നു.
advertisement
5/6
ഡിസ്ചാർജ് ആയ പിതാവിനെ കൊണ്ടുപോകാൻ കുളത്തൂപ്പുഴയിൽ നിന്ന് ഓട്ടോയുമായി എത്തിയ മകനെ പൊലീസ് ലോക്ക്ഡൗൺ കാരണം പറഞ്ഞ് ആശുപത്രിയിലേക്ക് കടത്തിവിട്ടില്ല. തുടർന്ന് ഒരു കിലോമീറ്റർ ദൂരെ ഓട്ടോ നിർത്തിയിട്ടതിനു ശേഷം ആശുപത്രിയിലെത്തി പിതാവിനെ എടുത്തുകൊണ്ടു പോരുകയായിരുന്നു.
advertisement
6/6
ഇന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ രണ്ടായിരം ഒപി ഉണ്ടായിരുന്നു. കൂടാതെ എല്ലാ ബാങ്കുകളിലും പെൻഷൻകാരും എത്തിയിരുന്നു. എല്ലാവരും വാഹനങ്ങൾ വിളിച്ചാണ് എത്തിയതാണ് ഇത്രയധികം തിരക്ക് ഉണ്ടാകാൻ കാരണമെന്നാണ് പൊലീസ് നിഗമനം. മതിയായ രേഖകൾ ഇല്ലാത്തതിനാലാണ് വാഹനം കടത്തി വിടാത്തതെന്ന് പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
ലോക്ക്ഡൗൺ | പൊലീസ് ഓട്ടോ കടത്തിവിട്ടില്ല; ഡിസ്ചാർജ് ചെയ്ത് പിതാവിനെ മകൻ ചുമലിലേറ്റി കൊണ്ടുപോയി