TRENDING:

Karipur Crash| അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ തയ്യാറായ പത്ത് വയസുകാരിക്ക് അഭിനന്ദന പ്രവാഹം

Last Updated:
തനിക്ക് പത്ത് വയസാണെന്നും പത്ത് വയസുകാരിയുടെ രക്തം സ്വീകരിക്കുമോ എന്നുമാണ് ഫാത്തിമ ചോദിച്ചത് (റിപ്പോർട്ട്: ജിഷാദ് വളാഞ്ചേരി)
advertisement
1/6
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ തയ്യാറായ 10 വയസുകാരിക്ക് അഭിനന്ദന പ്രവാഹം
കരിപ്പൂര്‍ വിമാനപകടം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. നിരവധിപേരാണ് രക്തം നല്‍കാന്‍ സന്നദ്ധത അറിയിച്ചെത്തിയത്. ഇവര്‍ക്ക് പിന്നാലെയാണ് രക്തം നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് പത്തുവയസുകാരി ഫാത്തിമ ഷെറിന്‍ കോഴിക്കോട്ടെ രക്തദാനസേന കോഓഡിനേറ്ററെ വിവരമറിയിച്ചത്.
advertisement
2/6
രക്തം ആവശ്യമുണ്ടെന്ന അറിയിപ്പ് സഹോദരിയുടെ ഫോണില്‍ കണ്ടാണ് വെങ്ങാട് ടി.ആര്‍.കെ.എ.യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ബന്ധപ്പെട്ടത്.
advertisement
3/6
തനിക്ക് പത്ത് വയസാണെന്നും പത്ത് വയസുകാരിയുടെ രക്തം സ്വീകരിക്കുമോ എന്നുമാണ് ഫാത്തിമ ചോദിച്ചത്. എന്നാല്‍ പത്ത് വയസുകാരിയുടെ രക്തം സ്വീകരിക്കാനാകില്ലെന്ന് കോഓഡിനേറ്റര്‍ മറുപടി നല്‍കി.
advertisement
4/6
വിളിച്ചതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. സംഭവം പുറംലോകമറിഞ്ഞതോടെ നിരവധി പേര്‍ ഫോണിലും നേരിട്ടെത്തിയും ഫാത്തിമയെ അഭിനന്ദിക്കുകയായിരുന്നു.
advertisement
5/6
ഫാത്തിമ ഷെറിനെ നേരിട്ടെത്തി അഭിനന്ദിക്കാന്‍ ബ്ലഡ് ഡോണേഴ്‌സ് കേരള അംഗങ്ങളടക്കമുള്ളവരാണ് എത്തിയത്.
advertisement
6/6
മലപ്പുറം എടയൂര്‍ അത്തിപ്പറ്റ കൂനപറമ്പില്‍ സക്കീര്‍ ഹുസൈന്‍ ഹസീന ദമ്പതികളുടെ മകളാണ് ഫാത്തിമ ഷെറിന്‍.
മലയാളം വാർത്തകൾ/Photogallery/Kerala/
Karipur Crash| അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ തയ്യാറായ പത്ത് വയസുകാരിക്ക് അഭിനന്ദന പ്രവാഹം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories