TRENDING:

സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി

Last Updated:
കാറിൻറെ എഞ്ചിൻ നമ്പറും ചെയ്സ് നമ്പറും പരിശോധന നടത്തിയതോടെ അർജുൻ ഉപയോഗിച്ച് കാർ തന്നെയാണ് ഇത് എന്ന് വ്യക്തമായി
advertisement
1/5
സ്വര്‍ണക്കടത്ത്;  അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി
കണ്ണൂര്‍: രാമനാട്ടുകര സംഭവുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി ഉപയോഗിച്ച കാർ കണ്ണൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പരിയാരം കുളപ്പുറത്ത് കുന്നിൻ മുകളിലാണ് ചുവന്ന സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു.
advertisement
2/5
പശുവിനു പുല്ലരിയാൻ പോയവരാണ് ആദ്യം കാർ കണ്ടത്. പിന്നീട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പരിയാരം പോലീസ് എത്തി കാർ കസ്റ്റഡിയിലെടുത്തു. കാറിൻറെ എഞ്ചിൻ നമ്പറും ചെയ്സ് നമ്പറും പരിശോധന നടത്തിയതോടെ അർജുൻ ഉപയോഗിച്ച് കാർ തന്നെയാണ് ഇത് എന്ന് വ്യക്തമായി. വാഹനം കസ്റ്റഡിയിലെടുത്തു അതിനെ സംബന്ധിച്ച് പോലീസ് കസ്റ്റംസിന് റിപ്പോർട്ട് നൽകി.
advertisement
3/5
കഴിഞ്ഞ വ്യാഴാഴ്ച അഴീക്കോട് പൂട്ടിപ്പോയ ഉരു നിർമാണശാലയുടെ വളപ്പിൽ നാട്ടുകാർ ഇതേ കാർ കണ്ടെത്തിയിരുന്നു. കാറിനെ സംബന്ധിച്ച വാർത്ത പുറത്ത് വന്ന ഉടൻ തന്നെ അത് അപ്രത്യക്ഷമാവുകയും ചെയ്തു. അർജുന്റെ കൂട്ടാളികൾ തന്നെയാണ് കാർ അവിടെ നിന്ന് മാറ്റിയത് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
advertisement
4/5
ഡിവൈഎഫ്ഐ ചെമ്പിലോട്  മേഖലാ സെക്രട്ടറി സി സജേഷിനെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയ്യാളെ ഇന്നലെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു. അഞ്ചരക്കണ്ടി ഏരിയയിലെ ചെമ്പിലോട് ലോക്കലിൽ പെടുന്ന കോയ്യോട് മൊയാരം  ബ്രാഞ്ച് അംഗം കൂടിയാണ് സി സജേഷ് . 
advertisement
5/5
ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാർശയെ തുടർന്ന് ഇയാളെ പാർട്ടിൽ  നിന്നും സസ്പെൻഡ് ചെയ്തതായി സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Kerala/
സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories