ആദിവാസി ഊരിലെ ജനങ്ങൾക്ക് ആശ്വാസമായി അമ്പൂരി കുമ്പിച്ചൽകടവ് യാഥാർത്ഥ്യമാകുന്നു
Last Updated:
കിഫ്ബിയുടെ ധനസഹായത്തോടെ 18 കോടി രൂപ അടങ്കലിലാണ് പദ്ധതിയുടെ നിർമ്മാണ പണികൾ പൂർത്തിയാകുന്നത്.
advertisement
1/6

അമ്പൂരി കുമ്പിച്ചൽകടവ് യാഥാർത്ഥ്യമാകുന്നു. ആദിവാസി ഊരിലെ ജനങ്ങളുടെ ഉൾപ്പെടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. അമ്പൂരി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന നെയ്യാർ റിസർവോയറിന് മറുകരയിലുള്ള ജനങ്ങളുടെ എക്കാലത്തെയും ആവശ്യങ്ങളിൽ ഒന്നായിരുന്നു സുരക്ഷിതമായ സഞ്ചാരം ഒരുക്കിക്കൊണ്ടുള്ള ഒരു പാലം എന്നത്.
advertisement
2/6
പാലനിർമാണത്തിൻ്റെ പദ്ധതിയുമായി പലതവണ മുന്നോട്ടു പോയെങ്കിലും വനം വകുപ്പിന്റെയും ഇറിഗേഷൻ വകുപ്പിൻ്റെയും പരസ്പരമുള്ള പഴിചാരൽ ഈ സ്വപ്ന പദ്ധതിയെ പിന്നോട്ട് വലിക്കുകയായിരുന്നു. എന്നാൽ പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ്റെ ഇടപെടൽ അക്ഷരാർത്ഥത്തിൽ ഫലം കാണുകയായിരുന്നു. ഇതോടെ ഊരുകളെയും പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അകലം കുറയുകയാണ്.
advertisement
3/6
കൊമ്പ, ചാക്കപ്പാറ, കയ്പ്പൻപ്ലാവിള, കാരിക്കുഴി, തെന്മല തുടങ്ങി 12 സെറ്റിൽമെന്റുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ കടവിനെയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വള്ളമാണ് കടത്തിന് ഏക ആശ്രയം. അമ്പൂരി, കുട്ടമല, വാഴിച്ചൽ, ആറുകാണി, കാട്ടാക്കട, നെയ്യാറ്റിൻകര തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് ഉൾപ്പെടെ ഈ കടവ് കടന്ന് പോകുന്നത്.
advertisement
4/6
പാലത്തിൻറെ അഭാവത്താൽ കാലവർഷത്തിൽ ഉൾപ്പെടെ പ്രതിവർഷം 20ലധികം അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ജീവൻ പൊലിഞ്ഞ കണക്കുകൾ വേറെ. കിഫ്ബിയുടെ ധനസഹായത്തോടെ 18 കോടി രൂപ അടങ്കലിലാണ് പദ്ധതിയുടെ നിർമ്മാണ പണികൾ പൂർത്തിയാകുന്നത്.
advertisement
5/6
കരിപ്പയാറിന്റെ മറുകരയില്‍ നെയ്യാർഡാമിന്റെ തുരുത്തില്‍ നിന്ന് 253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 11 മീറ്റർ വീതിയുള്ള പാലത്തിൽ 8 മീറ്റർ വീതിയിൽ റോഡും ഇരു വശത്തും ഫുഡ്പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
advertisement
6/6
ജനകീയ ഉത്സവമാക്കിക്കൊണ്ട് ജൂൺ മാസത്തിൽ പാലംപണി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് വിട്ടു നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
ആദിവാസി ഊരിലെ ജനങ്ങൾക്ക് ആശ്വാസമായി അമ്പൂരി കുമ്പിച്ചൽകടവ് യാഥാർത്ഥ്യമാകുന്നു