ലോക്ക് ഡൗൺ: കേരളത്തിൽ കുടുങ്ങിയ വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
കേരളം സുരക്ഷിതമാണെന്ന് കരുതി നാട്ടിലേക്ക് മടങ്ങാത്ത ധാരാളം വിദേശികൾ ഇനിയും സംസ്ഥാനത്തുണ്ട്
advertisement
1/6

ലോക് ഡൗണിൽ കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചു.
advertisement
2/6
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു..
advertisement
3/6
ടൂറിസ്റ്റ് വിസയിൽ മാർച്ച് 11 ന് മുൻപ് സംസ്ഥാനത്തെത്തിയവരിൽ 3 വയസുകാരൻ മുതൽ 85 വയസുള്ളവർ വരെയുണ്ട്. ഫ്രഞ്ച് എംബസിയിയുടെ അഭ്യർഥനയെ തുടർന്നാണ് വിദേശകാര്യ വകുപ്പ് വിഷയത്തിൽ ഇടപെട്ടത്
advertisement
4/6
വിനോദ സഞ്ചാര വകുപ്പിന്റെ കൂടി സഹായത്തോടെയാണ് സഞ്ചാരികളെ നെടുമ്പാശ്ശേരിയിലെത്തിച്ചത്.. ഇവരുടെ ആരോഗ്യ പരിശോധനയും പൂർത്തീകരിച്ചു
advertisement
5/6
ഫ്രഞ്ച് എംബസി ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെ തിരിച്ചയച്ചത്. അയ്യായിരത്തിലധികം പേർ മരിച്ച ഫ്രാൻസിനെക്കാൾ കേരളം സുരക്ഷിതമാണെന്ന് കരുതി നാട്ടിലേക്ക് മടങ്ങാത്ത ഫ്രഞ്ച് പൗരൻമാർ ഇനിയും സംസ്ഥാനത്തുണ്ട്
advertisement
6/6
ബ്രിട്ടൺ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 200 പേരും റഷ്യയിൽ നിന്നുള്ള നൂറുപേരും കേരളത്തിൽ ഉണ്ടെന്നാണ് കണക്കുകൾ
മലയാളം വാർത്തകൾ/Photogallery/Kerala/
ലോക്ക് ഡൗൺ: കേരളത്തിൽ കുടുങ്ങിയ വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചു