'പരീക്ഷ എഴുതാൻ അനുവദിക്കണം'; അലൻ ഹൈക്കോടതിയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ പരീക്ഷ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.
advertisement
1/4

കൊച്ചി: പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഹർജിയുമായി പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍. ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണ് അലന്‍ ഹൈക്കോടതിയില്‍ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
2/4
മൂന്നാം സെമസ്റ്റല്‍ പരീക്ഷ എഴുതാന്‍ മാത്രമാണ് കോടതി വിലക്കുള്ളത്. അതിനാല്‍ രണ്ടാം സെമസ്റ്റര്‍ എഴുതാന്‍ വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കി അനുമതി നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
advertisement
3/4
ഹർജിയിൽ എന്‍.ഐ.എ, കണ്ണൂര്‍ സര്‍വകലാശാല എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. അലന്റെ പരീക്ഷാകാര്യത്തില്‍ തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നല്‍കണമെന്നും കോടതി നിരദ്ദേശിച്ചിട്ടുണ്ട്.
advertisement
4/4
കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ വിദ്യാര്‍ഥിയാണ് അലന്‍ ഷുഹൈബ്. അറസ്റ്റിലായതിനു പിന്നാലെ അലനെ കോളജിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനിടെ അലന്റെയും താഹയുടെയും റിമാന്റ് കാലാവധി പ്രത്യേക എന്‍ഐഎ കോടതി മാര്‍ച്ച് 13 വരെ നീട്ടി.