TRENDING:

Assembly Election 2021 | കിഫ്‌ബിയോ..? അതെന്താണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ

Last Updated:
'ഞങ്ങളും കേന്ദ്ര ബജറ്റ് ഒക്കെ അവതരിപ്പിക്കുന്നവരാണ്. ഒരു ഏജൻസിക്ക് മാത്രം പണം നൽകാൻ കഴിയുന്നത് എങ്ങനെയെന്ന് അറിയില്ല. അങ്ങനെ ചെയ്യാനും കഴിയില്ല. പക്ഷേ കേരളത്തിൽ അതാണ് നടക്കുന്നത്' (റിപ്പോർട്ട്- ഡാനി പോൾ)
advertisement
1/4
കിഫ്‌ബിയോ..? അതെന്താണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ
കൊച്ചി: കേരളം മൊത്തം കിഫ്ബിയിലൂടെ വികസിപ്പിച്ചു എന്നാണ് സംസ്ഥാന സർക്കാരിന്‍റെ ഏറ്റവും വലിയ പരസ്യ വാചകം. അതു കൂടാതെ ധനമന്ത്രി തോമസ് ഐസക് കിഫ്ബിയെകുറിച്ച് വാതോരാതെ പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതൊന്നുമല്ല കാര്യം, കേന്ദ്ര ധനകാര്യമന്ത്രി പരസ്യമായിത്തന്നെ ചോദിക്കുകയാണ് കിഫ്ബി എന്താണെന്ന് ...!
advertisement
2/4
കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി, ഇതെല്ലാം കിഫ്ബി വഴിയെന്ന് ബോധ്യപ്പെടുത്താനും സർക്കാർ വലിയ ശ്രമം നടത്തുന്നുണ്ട്. കിഫ്ബി പദ്ധതി എന്നത് ഇടതുപക്ഷ സർക്കാരിൻറെ മുഖം ആക്കി മാറ്റുവാനുള്ള വലിയ ശ്രമം നടന്നു വരുന്നതിനിടെയാണ് കേന്ദ്ര ധനകാര്യ മന്ത്രി തന്നെ കേരളത്തിൽ വന്ന് കിഫ് ബിയെ തന്നെ നേരിട്ട് വിമർശിക്കുന്നത്. തൻറെ സ്വപ്ന പദ്ധതിയെ വിമർശിച്ച കേന്ദ്രമന്ത്രിക്കെതിരെ വരും ദിവസങ്ങളിൽ സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് തന്നെ നേരിട്ടെത്തിയേക്കാം. പദ്ധതിയെക്കുറിച്ച് അറിയില്ലെന്നും അതിന്‍റെ പ്രവർത്തനങ്ങൾ വഴിവിട്ട രീതിയിൽ ഉള്ളതാണെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചേക്കാം.
advertisement
3/4
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദൈവത്തിന്റെ സ്വന്തം നാട് മൗലീകവാദികളുടെ നാടായി മാറിയെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ എറണാകുളം തൃപ്പുണിത്തുറയിൽ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ. സർക്കാരിനെതിരെയും കിഫ്ബിക്കെതിരെയും രൂക്ഷമായ പരാമർശമാണ് നിർമല സീതാരാമൻ നടത്തിയത്.
advertisement
4/4
കേരളത്തിലെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇത് എന്ത് തരം ബജറ്റ് തയ്യാറാക്കലാണെന്നും നിര്‍മ്മല സീതാരാമന്‍ ചോദിച്ചു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സി. എ. ജി ചൂണ്ടി കാണിച്ചിട്ടുണ്ട്. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണെന്നും വാളയാര്‍, പെരിയ കൊലപാതകം, വയലാര്‍ കൊലപാതകങ്ങള്‍ പരാമര്‍ശിച്ച്‌ നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. ഈ കേരളത്തെ എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/Kerala/
Assembly Election 2021 | കിഫ്‌ബിയോ..? അതെന്താണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories