പാലക്കാട്ട് യൂത്ത് കോൺഗ്രസ് മാർച്ച്: വി.ടി ബൽറാമുൾപ്പടെ അൻപതോളം പേർക്ക് പരുക്ക്; 12 പൊലീസുകാർക്കും പരുക്ക്
- Published by:user_49
- news18-malayalam
Last Updated:
സംഘർഷത്തിൽ 12 പൊലീസുകാർക്കും പരുക്കേറ്റു (റിപ്പോർട്ട്: പ്രസാദ് ഉടുമ്പശേരി)
advertisement
1/10

പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനെ നേരെയുണ്ടായ പൊലീസ് ലാത്തി ചാർജിൽ വിടി ബല്‍റാം എംഎൽഎ ഉൾപ്പടെ അൻപതോളം പേർക്ക് പരുക്കേറ്റു.
advertisement
2/10
തുടർന്നുണ്ടായ സംഘർഷത്തിൽ 12 പൊലീസുകാർക്കും പരുക്കേറ്റു. വിടി ബലറാം എംഎൽഎ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ചില പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് കയറിയതോടെയാണ് പൊലീസ് ലാത്തി വീശിയത്.
advertisement
3/10
ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞ് പോവാതെ വന്നതോടെ സിവിൽ സ്റ്റേഷൻ പരിസരം സംഘർഷഭൂമിയായി.
advertisement
4/10
വി ടി ബൽറാമിന് പുറമെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ടി. എച്ച് ഫിറോസ് ബാബു, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, ഹക്കീം കൽമണ്ഡപം തുടങ്ങി അൻപതോളം പേർക്ക് പരുക്കേറ്റതായി യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
advertisement
5/10
ഇതിനിടെ മന്ത്രി എ കെ ബാലൻ പങ്കെടുത്ത കളക്ടറേറ്റ് യോഗത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ പൊലീസ് വാഹനം പ്രവർത്തകർ തടയാൻ ശ്രമിച്ചു.
advertisement
6/10
പിന്നീട് പൊലീസ് വലയം തീർത്താണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
advertisement
7/10
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെടി ജലീൽ രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് വി ടി ബല്‍റാം പറഞ്ഞു.
advertisement
8/10
മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ 12 പോലീസുകാർക്കും പരുക്കേറ്റു. എ ആർ ക്യാമ്പിലെയും നോർത്ത്, സൗത്ത് സ്റ്റേഷനുകളിലെയും സിവിൽ പൊലീസ് ഓഫീസർമാർക്കാണ് പരുക്കേറ്റത്.
advertisement
9/10
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിലാണ് ഇവർക്ക് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്.
advertisement
10/10
രണ്ടു പേരുടെ തോളെല്ലിനും പരുക്കേറ്റതായി പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
പാലക്കാട്ട് യൂത്ത് കോൺഗ്രസ് മാർച്ച്: വി.ടി ബൽറാമുൾപ്പടെ അൻപതോളം പേർക്ക് പരുക്ക്; 12 പൊലീസുകാർക്കും പരുക്ക്