TRENDING:

Accident| കൊട്ടാരക്കര വാളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Last Updated:
വാളകം എംഎൽഎ ജംഗ്ഷന് സമീപം എം സി റോഡിനു കുറുകെ കാർ തിരിക്കവേ പിന്നിൽ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
advertisement
1/9
Accident| കൊട്ടാരക്കര വാളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊല്ലം: കൊട്ടാരക്കര (Kottarakkara) വാളകത്ത് (Valakom) കാറും ബൈക്കും കൂട്ടിയിടിച്ചു 21 വയസുള്ള യുവാവ് മരിച്ചു.
advertisement
2/9
തലച്ചിറ സ്വദേശി നൗഫലാണ് മരിച്ചത്. വാളകം എംഎൽഎ ജംഗ്ഷന് സമീപം എം സി റോഡിനു കുറുകെ കാർ തിരിക്കവേ പിന്നിൽ നിന്നും വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
advertisement
3/9
ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിൻ സീറ്റിലിരുന്ന നൗഫൽ റോഡിൽ തെറിച്ചുവീണാണ് മരണം സംഭവിച്ചത്.
advertisement
4/9
ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ്‌ അസ്ലമിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗഫലിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്തു.
advertisement
5/9
മറ്റൊരു അപകടത്തിൽ പട്ടാമ്പി പെരുമുടിയുർ പുതിയഗേറ്റ് സെന്ററിൽ പൊരിയും പലഹാരങ്ങളും വിൽക്കുന്ന ഷെഡിലേക്ക് റോങ് സൈഡിൽ വന്ന മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് ഇടിച്ചു കയറി.
advertisement
6/9
പട്ടാമ്പിയിൽ നിന്ന് കൊടുമുണ്ട ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കടയിൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ നില്കുമ്പോഴാണ് അപകടം.
advertisement
7/9
സംഭവത്തിൽ കച്ചവടക്കാരനും സാധനങ്ങൾ വാങ്ങാൻ വന്ന സ്ത്രീയും കുട്ടിയുമുൾപ്പടെ ആറ് പേർക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ല.
advertisement
8/9
പരിക്കേറ്റവരെ സ്വകാര്യ ആശുത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കട പൂർണ്ണമായും തകർന്നു.
advertisement
9/9
കാറിന്റെ ഡ്രൈവർ ഉറങ്ങിയതാവാം അപകടകരണമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മലയാളം വാർത്തകൾ/Photogallery/Kerala/
Accident| കൊട്ടാരക്കര വാളകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories