TRENDING:

മാലിന്യ ശേഖരണ ബക്കറ്റ് മുതൽ മത്സരാർഥികളുടെ ബാഡ്ജ് വരെ: ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ച് സ്കൂൾ കലോത്സവം

Last Updated:
സി.വി.അനുമോദ്
advertisement
1/8
ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ച് സ്കൂൾ കലോത്സവം
ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ട് ആണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം..മാലിന്യ ശേഖരണ ബക്കറ്റുകൾ മുതൽ മത്സരാർഥികളുടെ ബാഡ്ജ് വരെ ഇത്തവണ പരിസ്ഥിതി സൗഹൃദപരമാണ്
advertisement
2/8
മത്സരാർത്ഥികളുടെ ക്രമ നമ്പർ നറുക്കെടുക്കുന്ന പ്ലാസ്റ്റിക് പെട്ടി ഇത്തവണ ഇല്ല. പകരം പാള കൊട്ടയിൽ ഇട്ടാണ് ആണ് മത്സരാർത്ഥികളുടെ നമ്പർ നറുക്ക് എടുക്കുന്നത്.....കവുങ്ങിൻ പാള മുറിച്ച് കെട്ടി ആണ് കൊട്ട ഉണ്ടാക്കിയിട്ടുള്ളത്
advertisement
3/8
ഇനി ചെസ്റ്റ് നമ്പർ ബാഡ്ജ് നോക്കാം...കവുങ്ങിൻ പാളയിൽ ആണ് അവ ഒരുക്കിയിട്ടുള്ളത്.
advertisement
4/8
28 വേദികൾക്ക്‌ വേണ്ടി1000 ലധികം കാർഡുകൾ ആണ് ഒരുക്കിയിട്ടുള്ളത്
advertisement
5/8
മത്സരാർത്ഥികളുടെ ചെസ്റ്റ് നമ്പറുകൾ വെക്കാൻ ഉള്ള സംവിധാനവും വേറിട്ടതാണ്. വാഴ നാരു കൊണ്ട് തരിക കെട്ടി, അതിൽ കാലം വെച്ച് അതിനുള്ളിൽ മണ്ണ് നിറച്ചുവച്ച് മുളന്തണ്ട് വേക്കും..ഇതിൽ ആണ് ചെസ്റ്റ് നമ്പർ കൊളുത്തി ഇടുന്നത്
advertisement
6/8
മേളയിലെ മാലിന്യ ശേഖരണം പ്രത്യേകം നിർമിച ഓല കൊട്ടയിലാണ്..800 കൊട്ടകൾ ആണ് 28 വേദികളിൽ ഒരുക്കിയിട്ടുള്ളത്
advertisement
7/8
മടിക്കൈ മേൽക്കാവ് പല്പ സംഘം ആണ് കലോത്സവ വേദിയിൽ ഇങ്ങനെ ഗ്രീൻ പ്രോട്ടോകോൾ സംവിധാനങ്ങൾ ഒരുക്കിയത്
advertisement
8/8
നിർമാണത്തിന് വില ഈടാക്കാതെ സാധനങ്ങളുടെ വില മാത്രമെ ഇവർ വാങ്ങിയിട്ടുള്ളൂ എന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്...എന്തായാലും പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങൾക്ക് നല്ല സ്വീകാര്യത ആണ് കലോത്സവ നഗരിയിൽ...
മലയാളം വാർത്തകൾ/Photogallery/Kerala/
മാലിന്യ ശേഖരണ ബക്കറ്റ് മുതൽ മത്സരാർഥികളുടെ ബാഡ്ജ് വരെ: ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ച് സ്കൂൾ കലോത്സവം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories