TRENDING:

Astrology Dec 31 | കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും; ആരോഗ്യത്തിന് മുൻഗണന നൽകുക; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ഡിസംബർ 31ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
advertisement
1/12
കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും; ആരോഗ്യത്തിന് മുൻഗണന നൽകുക; ഇന്നത്തെ ദിവസഫലം
ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഓഫീസിൽ നിങ്ങൾ ചെയ്യുന്ന കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിച്ചേക്കാം. നിങ്ങൾ കാത്തിരുന്ന ഒരു യാത്ര ഇന്ന് നടക്കാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു കല്ല്
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പങ്കാളിയോട് എല്ലാം തുറന്നു സംസാരിക്കുക. അനാവശ്യമായി സമയം പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - ഒരു കുപ്പി
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഒരു യാത്ര പോകാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും സാധിച്ചേക്കാം. ഒരു പുതിയ ജോലി നിങ്ങളെ തിരക്കിലാക്കിയേക്കാം. ഭാഗ്യ ചിഹ്നം - പേപ്പർ
advertisement
4/12
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ മുൻപ് ചെയ്തിട്ടുള്ള ചില തെറ്റുകൾ ഇപ്പോഴും നിങ്ങളെ വേട്ടയാടിയേക്കാം. ജോലികൾ സത്യസന്ധതയോടെയും ഉത്തരവാദിത്തതോടെയും പൂർത്തിയാക്കുക. ഭാഗ്യ ചിഹ്നം - നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണം
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഒരു ജീവകാരുണ്യ പ്രവർത്തനത്തിന് സംഭാവന നൽകാൻ തോന്നിയേക്കാം. വീട്ടിൽ വഴക്കുണ്ടായിട്ടുണ്ടെങ്കിൽ, അത് എത്രയും വേ​ഗം പരിഹരിക്കുന്നതാണ് നല്ലത്. ഭാഗ്യ ചിഹ്നം - ഒരു ഇൻഡോർ ഹോബി
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളോട് അടുപ്പമുള്ള ഒരാൾ നിങ്ങളുടെ ചില പെരുമാറ്റം മൂലം വേദനിച്ചേക്കാം. ഒരു പുതിയ വർക്ക് ഷെഡ്യൂൾ ഉണ്ടാക്കുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - ഒരു പഴ കൊട്ട
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഇത്ര നാളും അകറ്റി നിർത്തിയിരുന്ന ഒരാളെ കാണാനുള്ള ആഗ്രഹം തോന്നിയേക്കാം. ഒരു ചെറിയ അലർജി പ്രശ്നം നിങ്ങളെ അലട്ടിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു തുണി
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെക്കുറിച്ച് ചില കിംവദന്തികൾ പ്രചരിച്ചേക്കാം. നിങ്ങൾ അതേക്കുറിച്ച് കേൾക്കാനിടയുണ്ട്. തിരക്കിട്ട് ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. ഒരു പുതിയ സ്കീമിൽ നിക്ഷേപം നടത്താൻ ആലോചിച്ചേക്കാം. ഭാഗ്യ ചിഹ്നം - രണ്ട് കുരുവികൾ
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ ദിനചര്യകൾ കണ്ടെത്തിയേക്കാം. ആരോഗ്യത്തിന് മുൻഗണന നൽകാൻ തീരുമാനിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു ബുക്ക് ഷോപ്പ്
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പുതിയതായി എന്തെങ്കിലും ചെയ്യാൻ തോന്നിയേക്കാം. പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യാൻ തീരുമാനിച്ചേക്കാം. നിങ്ങളുടെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു തൂവൽ
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിത്തിരക്കിനിടയിൽ വിശ്രമിക്കാൻ അൽപം സമയം കണ്ടെത്തണം. ആരോടും കടം ചോദിക്കുന്നത് നല്ലതല്ല. നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ സ്വയം നിയന്ത്രിക്കുക. ഭാഗ്യ ചിഹ്നം - ഒരു മുളച്ചെടി
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു അപ്രതീക്ഷിത ഫോൺ കോൾ നിങ്ങളുടെ ദിവസം സന്തോഷമുള്ളതാക്കി മാറ്റിയേക്കാം. വെല്ലുവിളി നിറഞ്ഞ ചില സാഹചര്യങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ട്രാഫിക് സിഗ്നൽ
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Astrology Dec 31 | കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും; ആരോഗ്യത്തിന് മുൻഗണന നൽകുക; ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories