Astrology June 4 | തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും; ആരോഗ്യം ശ്രദ്ധിക്കുക ; ഇന്നത്തെ ദിവസഫലം
- Published by:Sarika KP
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂൺ 4 ലെ ദിവസഫലം അറിയാം.
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാർ ഈ ദിവസം പങ്കാളിയോടുള്ള സ്‌നേഹം തുറന്നു പ്രകടിപ്പിക്കുക. ദമ്പതികൾ സത്യസന്ധത പുലർത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കേണ്ടതുണ്ട്. ജോലിയില്‍ വെല്ലുവിളികള്‍ നേരിട്ടേക്കാമെങ്കിലും നിങ്ങളുടെ ദൃഢനിശ്ചയം അവയെ തരണം ചെയ്യാന്‍ സഹായിക്കും. ഇന്ന് നിങ്ങൾ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കും. പങ്കാളിയോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ ശ്രമിക്കണം. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുക. ഇന്ന് നിങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കാനും ശ്രദ്ധിക്കണം. യാത്ര ചെയ്യാന്‍ അനുകൂലമായ ദിവസമല്ല. അതിനാല്‍ ഇന്ന് നിങ്ങൾ വീട്ടില്‍ തന്നെ പരമാവധി സമയം ചെലവഴിക്കാൻ ശ്രമിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 4 ആണ്, ഭാഗ്യനിറം: പച്ച. ഇന്നത്തെ ഭാഗ്യ ചിഹ്നം ഒരു നായ്ക്കുട്ടി ആണ്
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ജീവിതം നയിക്കുന്നവർക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും . നിരവധി പുതിയ അവസരങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നിങ്ങൾക്ക് വളരെ തിരക്കേറിയ ഒരു ദിവസമായിരിക്കും . വിദ്യാർത്ഥികൾ ഇന്ന് പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോകുക. പുതിയ കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബന്ധങ്ങളില്‍ തുറന്ന് സംസാരിക്കാന്‍ ശീലിക്കണം. പങ്കാളിയോട് എല്ലാ കാര്യവും തുറന്ന് പറയണം. ഇത് ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കും. ആരോഗ്യ പരിചരണത്തിന് പ്രാധാന്യം നല്‍കുക. സമ്മര്‍ദ്ദം ഇല്ലാതാക്കാനുള്ള വ്യായാമങ്ങളും ഇന്ന് നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം യാത്ര പോകാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 25 ആണ് , ഭാഗ്യനിറം: നീല. ഇന്നത്തെ ഭാഗ്യ ചിഹ്നം ഒരു പരുന്ത് ആണ്
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാർ ഈ ദിവസം പങ്കാളിയുമായി ചേര്‍ന്ന് പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. ഇന്ന് ജോലി സ്ഥലത്ത് നിന്ന് പോസിറ്റീവായ പ്രതികരണങ്ങള്‍ ലഭിക്കും. അപ്രതീക്ഷിതമായ അവസരങ്ങള്‍ ഇന്ന് നിങ്ങളെ തേടിയെത്താൻ സാധ്യതയുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുക .നിങ്ങളുടെ പ്രണയബന്ധത്തിനായി അല്‍പ്പം സമയം മാറ്റിവെയ്ക്കണം. പങ്കാളിയ്ക്കായി സമയം ചെലവഴിക്കുന്നതും ഉത്തമമാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ ശ്രമിക്കണം. ഇന്നത്തെ ദിനചര്യയിൽ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും നിങ്ങൾ ഉൾപ്പെടുത്തുക. യാത്ര പോകാന്‍ ഇന്ന് നിങ്ങൾക്ക് അനുകൂലമായ സമയമല്ല. അതിനാല്‍ വീട്ടിലിരിക്കാന്‍ ശ്രമിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 12 ആണ് , ഭാഗ്യനിറം: ലൈലാക്, ഇന്നത്തെ ഭാഗ്യ ചിഹ്നം അയണ്‍ സേഫ് ആണ്
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ പ്രണയ ബന്ധത്തില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. എങ്കിലും നിങ്ങളുടെ പ്രതീക്ഷ കൈവിടരുത്. പങ്കാളികള്‍ തമ്മില്‍ എല്ലാ കാര്യവും തുറന്ന് സംസാരിക്കണം. ഇന്ന് നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിന്ന്. സ്വയം പ്രചോദിതരായി നില്‍ക്കണം. ഉദ്യോഗസ്ഥരുമായുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കണം. സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. അവര്‍ക്ക് പറയാനുള്ളത് നിങ്ങൾ ശ്രദ്ധയോടെ കേൾക്കുക . ഇന്ന് നിങ്ങളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. സ്വയം പരിചരണത്തിന് സമയം കണ്ടെത്താനും ശ്രമിക്കണം. ഇന്ന് യാത്ര ചെയ്യാന്‍ പറ്റിയ ദിവസമല്ല. വായിക്കാനും ധ്യാനത്തിലേര്‍പ്പെടാനും നിങ്ങൾ സമയം കണ്ടെത്തുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 19 ആണ് , ഭാഗ്യനിറം: ലാവെന്‍ഡര്‍, ഇന്നത്തെ ഭാഗ്യ ചിഹ്നം ഒരു കുരുവി ആണ്
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാരുടെ പ്രണയ ജീവിതത്തിൽ ഈ ദിവസം ഒരു പുതിയ വഴിത്തിരിവ് ഉണ്ടാകാം. പുതിയ വിവാഹാലോചനകളും ഇന്ന് നിങ്ങൾക്ക് ലഭിക്കാം. ജോലിയില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം നേടാന്‍ സാധിക്കും. പുതിയ ആശയങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ശ്രമങ്ങളിൽ സ്ഥിരത നിലനിർത്തുക. ഇതിലൂടെ നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പ്രിയപ്പെട്ടവരുമായി ഇന്ന് നിങ്ങൾ മനസ്സു തുറന്നു സംസാരിക്കുകയും സത്യസന്ധത പുലർത്തുകയും ചെയ്യുക. ശാരീരിക ആരോഗ്യ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ചിട്ടയായ വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക. അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും പാലിക്കേണ്ടതാണ്. ഇന്ന് യാത്ര പോകാന്‍ നിങ്ങൾക്ക് അനുകൂലമായ സമയമാണ്. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ ശ്രമിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 6 ആണ് , ഭാഗ്യനിറം: ഇലക്ട്രിക് ബ്ലൂ, ഒരു ബ്ലാങ്ക് ക്യാന്‍വാസ് ആണ് നിങ്ങളുടെ ഇന്നത്തെ ഭാഗ്യ ചിഹ്നം
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യ ജീവിതത്തിൽ ഈ ദിവസം പങ്കാളികള്‍ പഴയകാല ചില തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ശ്രമിക്കുന്ന ദിവസമായിരിക്കും ഇത് . അതിനാല്‍ ഇന്ന് ദമ്പതികൾ തമ്മിൽ പരസ്പരം എല്ലാ കാര്യവും തുറന്ന് സംസാരിക്കേണ്ടത് പ്രധാനമാണ്. ബന്ധങ്ങളിൽ സത്യസന്ധത പാലിച്ചും നിങ്ങൾ മുന്നോട്ടു പോകുക. ജോലി സ്ഥലത്ത് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ പ്രതീക്ഷയും ക്ഷമയും കൈവിടരുത്. നിങ്ങളുടെ ചില സുഹൃത്തുക്കളെ കാണാന്‍ അവസരം ലഭിക്കും. ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. പങ്കാളിയോടൊപ്പം ധാരാളം സമയം ചെലവഴിക്കുക. മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കാനും ശ്രമിക്കുക. നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗങ്ങളും ഇന്ന് സ്വീകരിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 11 ആണ് , ഭാഗ്യനിറം: കടും പച്ച, പൂച്ചയുടെ കണ്ണ് ആണ് ഇന്നത്തെ ഭാഗ്യ ചിഹ്നം
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമായി മാറും. ജോലി സ്ഥലത്ത് പുതിയ അവസരങ്ങള്‍ ഇന്ന് നിങ്ങളെ തേടിയെത്താൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഇത് വളരെ അനുകൂലമായ ദിവസമായി സൂചിപ്പിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇന്ന് പരീക്ഷയിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കും. പങ്കാളിയോട് എല്ലാ കാര്യവും തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. ഇന്ന് ദാമ്പത്യ ജീവിതത്തിൽ നിങ്ങൾ പങ്കാളിയുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുകയും അവര്‍ക്കായി സമയം ചെലവഴിക്കുകയും ചെയ്യണം. ഉറക്കത്തിനും വ്യായാമത്തിനും പ്രാധാന്യം നല്‍കണം. നിങ്ങളുടെ ശാരീരിക ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ് . സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ച് യാത്ര പോകാന്‍ ഇന്ന് നിങ്ങൾക്ക് അവസരം ലഭിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 9 ആണ് ,ചാര നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരാം, ഇന്ദ്രനീലം ആണ് ഇന്നത്തെ ഭാഗ്യ ചിഹ്നം
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാർക്ക് പ്രണയ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. അതിനാൽ ഇന്ന് പങ്കാളിയോട് കൂടുതൽ പ്രതിബദ്ധത നിലനിർത്തി മുന്നോട്ടു പോകുക. ദമ്പതികൾ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ ചില കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കഴിവുകളിൽ ഉറച്ചു വിശ്വസിച്ചു കൊണ്ട് ഇന്ന് തീരുമാനങ്ങൾ എടുക്കുക. ആത്മവിശ്വാസം കൈവിടരുത്. ബിസിനസ് പങ്കാളികള്‍ നിങ്ങളെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ മാനസികാരോഗ്യം ശ്രദ്ധിക്കുക. സ്വയം പരിചരണത്തിനും പ്രാധാന്യം കൽപ്പിക്കുക. ഇന്ന് യാത്ര ചെയ്യാന്‍ അനുകൂലമായ ദിവസമല്ല. അതിനാൽ ഇപ്പോൾ ആസൂത്രണം ചെയ്ത യാത്രകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നതായിരിക്കും ഉചിതം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 21 ആണ് , ഭാഗ്യനിറം: മഞ്ഞ , ഒരു പൂന്തോട്ടം ആണ് ഇന്നത്തെ ഭാഗ്യ ചിഹ്നം
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാർ ഈ ദിവസം നിങ്ങളുടെ പങ്കാളിയുമായി ആഴത്തിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ഇത് അനുകൂലമായ ദിവസമാണ്. പങ്കാളികൾ തമ്മിൽ മനസ്സ് തുറന്ന് ആശയവിനിമയം നടത്താൻ ശ്രമിക്കുക. നിങ്ങള്‍ക്ക് ഇന്ന് ജോലിയില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഇന്ന് നിങ്ങൾ പുതിയ മാറ്റങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകുക. പുതിയ വിഷയങ്ങളോ ആശയങ്ങളോ കൈകാര്യം ചെയ്യാന്‍ ശ്രമിക്കും. പങ്കാളിയോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക. നന്നായി ഭക്ഷണം കഴിച്ച് ശാരീരികാരോഗ്യം വീണ്ടെടുക്കാനും ഇന്ന് നിങ്ങൾ ശ്രമിക്കുക. യാത്ര പോകാന്‍ അനുകൂലമായ ദിവസമാണിന്ന്. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും ഉത്തമമായിരിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 30 ആണ് , ഭാഗ്യനിറം: വെള്ള, ഒരു ചെമ്പ് പാത്രം ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യ ചിഹ്നം
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാർ ഈ ദിവസം പരസ്പര വിശ്വാസത്തോടെ ദാമ്പത്യ ജീവിതത്തിൽ മുന്നോട്ടുപോവുക. കഠിനാധ്വാനത്തിലൂടെയും ആത്മ സമര്‍പ്പണത്തിലൂടെയും ഇന്ന് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാൻ ശ്രമിക്കേണ്ടതാണ്. അനാവശ്യമായി സമ്മര്‍ദ്ദത്തിലാകരുത്. നിങ്ങളുടെ മാതാപിതാക്കളുമായി തുറന്ന് സംസാരിക്കാന്‍ അവസരം ലഭിക്കും. ബന്ധങ്ങളിൽ മനസ്സ് തുറന്നുള്ള ആശയവിനിമയവും പ്രധാനമാണ്. പങ്കാളിയോട് സത്യസന്ധത പുലർത്തുക . സ്വയം പരിചരണത്തിന് മുൻഗണന നൽകി നിങ്ങളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്നത്തെ ദിനചര്യയിൽ യോഗ, ധ്യാനം തുടങ്ങിയവ ഉൾപ്പെടുത്തുന്നതും ഉത്തമമായിരിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 40 ആണ് , ഭാഗ്യനിറം: എമറാള്‍ഡ് ഗ്രീന്‍, ഒരു വിളക്കിന്റെ നിഴൽ ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യ ചിഹ്നം
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാർ ഈ ദിവസം നിങ്ങളുടെ സൗഹൃദത്തില്‍ ആശയവിനിമയവും വിശ്വാസവും നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകുക .ഇന്ന് ജോലി സ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ പരീക്ഷിക്കപ്പെടും. കൗതുകത്തോടെ എല്ലാ കാര്യങ്ങളെയും നിങ്ങള്‍ സമീപിക്കുന്ന ദിവസമായിരിക്കും ഇന്ന്. പങ്കാളികള്‍ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാനും സാധ്യതയുണ്ട് . പങ്കാളിയോടൊപ്പം ഇന്ന് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുക. ഇപ്പോൾ നിങ്ങളുടെ ശാരീരികാരോഗ്യത്തിനും പ്രാധാന്യം നൽകേണ്ട സമയമാണ്. വ്യായാമം ചെയ്യാനും സമയം കണ്ടെത്തണം. പഴയ സുഹൃത്തുക്കളുമൊന്നിച്ച് യാത്ര പോകാന്‍ അനിയോജ്യമായ ദിവസമാണ് ഇത്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 44 ആണ് , ഭാഗ്യനിറം: മജന്ത, ജമന്തി ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യ ചിഹ്നം
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാർക്ക് ഈ ദിവസം ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. എങ്കിലും തൊഴിൽപരമായി പുതിയ ചില അവസരങ്ങള്‍ ഇന്ന് നിങ്ങളെ തേടിയെത്താൻ സാധ്യതയുണ്ട്. അവ പരമാവധി പ്രയോജനപ്പെടുത്തണം. ജോലിസ്ഥലത്ത് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ പ്രതീക്ഷ കൈവിടരുത്. പുതിയ ചില കാര്യങ്ങള്‍ പഠിക്കാനും അതിലൂടെ കഴിവ് വര്‍ധിപ്പിക്കാനും നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. ഇന്ന് പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാനും ശ്രമിക്കുക. ഇന്ന് നിങ്ങളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പണം നിക്ഷേപിക്കാന്‍ ഇത് വളരെ അനുകൂലമായ സമയമാണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 15 ആണ് , ഭാഗ്യനിറം: ചുവപ്പ്, ഒരു തത്ത ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യ ചിഹ്നം
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Astrology June 4 | തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും; ആരോഗ്യം ശ്രദ്ധിക്കുക ; ഇന്നത്തെ ദിവസഫലം