TRENDING:

Astrology sep 6 | പുതിയ അവസരങ്ങള്‍ ലഭിക്കും; പ്രൊഫഷണല്‍ മേഖലയില്‍ വിജയിക്കാനാകും; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2023 സെപ്റ്റംബര്‍ 6-ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
advertisement
1/12
പുതിയ അവസരങ്ങള്‍ ലഭിക്കും; പ്രൊഫഷണല്‍ മേഖലയില്‍ വിജയിക്കാനാകും; ഇന്നത്തെ ദിവസഫലം
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം നിങ്ങള്‍ക്ക് എല്ലാ ഊര്‍ജ്ജവും പകര്‍ന്നു നല്‍കുന്നു.സ്‌നേഹബന്ധങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളുക. ജോലിയില്‍, നിങ്ങള്‍ക്ക് പ്രചോദനവും ഉത്തേജനവും അനുഭവപ്പെടും, ഇത് പുതിയ അവസരങ്ങളിലേക്കും പദ്ധതികളിലേക്കേും നിങ്ങളെ നയിക്കും. സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കി, ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തി നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ധ്യാനം അല്ലെങ്കില്‍ ജേണലിംഗ് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. അവിസ്മരണീയമായ അനുഭവങ്ങള്‍ നല്‍കുന്ന യാത്രകള്‍ നടത്തുക.ഭാഗ്യ സംഖ്യ: 41 ഭാഗ്യ നിറം: ടര്‍ക്കോയ്‌സ് ഭാഗ്യ ചിഹ്നം: താലിസ്മാന്‍
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങളില്‍ ഇന്ന് കൂടുതല്‍ പ്രായോഗിക സമീപനം സ്വീകരിച്ചേക്കാം. ബന്ധങ്ങളില്‍ സ്ഥിരതയും പ്രതിബദ്ധതയും സൂചിപ്പിക്കുന്നു. നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ ലക്ഷ്യങ്ങളും പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിന് പറ്റിയ സമയമാണിത്. ജോലിയില്‍ പ്രായോഗികതയിലും കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, സമീകൃതാഹാരം നിലനിര്‍ത്തുകയും നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക. പൂന്തോട്ടപരിപാലനം അല്ലെങ്കില്‍ പാചകം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് യാത്രകള്‍ നടത്തുക.ഭാഗ്യ നമ്പര്‍: 2 ഭാഗ്യ നിറം: നേവി ബ്ലൂ ഭാഗ്യ ചിഹ്നം: ഒരു ക്രിസ്റ്റല്‍ കീചെയിന്‍
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ വിവേക ബുദ്ധി ഉപയോഗിച്ച് അര്‍ത്ഥവത്തായ ബന്ധങ്ങള്‍ സൃഷ്ടിക്കുക. പ്രൊഫഷണല്‍ മേഖലയില്‍, ആശയവിനിമയവും നെറ്റ്വര്‍ക്കിംഗ് കഴിവുകളും നിങ്ങള്‍ക്ക് വിജയം നേടിത്തരും. സഹകരണ പദ്ധതികളോ പങ്കാളിത്തങ്ങളോ നല്ല ഫലങ്ങള്‍ നല്‍കും. നൃത്തം അല്ലെങ്കില്‍ പസിലുകള്‍ പോലെ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, ആരോഗ്യം ശ്രദ്ധിക്കുക. ശ്വസന വ്യായാമങ്ങള്‍ അല്ലെങ്കില്‍ യോഗ പോലുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് ബാലന്‍സ് നേടാന്‍ സഹായിച്ചേക്കാം. പുതിയ അനുഭവങ്ങള്‍ളും സംസ്‌കാരങ്ങളും നല്‍കുന്ന യാത്രകള്‍ നടത്തുക.ഭാഗ്യ നമ്പര്‍: 93 ഭാഗ്യ നിറം: ആകാശനീല ഭാഗ്യ ചിഹ്നം: പെന്‍ഡന്റ്
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം വൈകാരിക ബന്ധങ്ങളെ പരിപോഷിപ്പിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും സുരക്ഷിതവും സ്‌നേഹമുള്ളതുമായ ഇടം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലില്‍, ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് നിങ്ങളുടെ അവബോധം നിങ്ങളെ നയിച്ചേക്കാം. നിങ്ങളുടെ സഹജാവബോധത്തില്‍ വിശ്വസിക്കുകയും നിങ്ങളുടെ മനസ് പറയുന്നതിന് അനുസരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുകയും ചെയ്യുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. സ്വയം പരിചരണത്തിനും വൈകാരിക ക്ഷേമത്തിനും മുന്‍ഗണന നല്‍കുക. ജേര്‍ണലിംഗ് അല്ലെങ്കില്‍ തെറാപ്പി പോലെയുള്ള ശ്രദ്ധാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് രോഗശാന്തി നല്‍കും. മനസിന് സന്തോഷം നല്‍കുന്ന പരിചയമുളള ഇടങ്ങളിലേക്ക് യാത്രകള്‍ നടത്തുക.ഭാഗ്യ നമ്പര്‍: 24 ഭാഗ്യ നിറം: നീല ഭാഗ്യ ചിഹ്നം: കുടുംബ ഫോട്ടോ
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍:പ്രണയ ബന്ധങ്ങള്‍ നിങ്ങളില്‍ ആവേശവും ഊര്‍ജ്ജവും പകര്‍ന്ന് നല്‍കും. ജോലിയില്‍, നിങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ ശ്രദ്ധിക്കപ്പെട്ടേക്കാം, ഇത് നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങളോ പ്രമോഷനുകളോ നേടിത്തരും. നിങ്ങള്‍ക്ക് സന്തോഷവും ചൈതന്യവും നല്‍കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പെയിന്റിംഗ് അല്ലെങ്കില്‍ ഒരു ഉപകരണം വായിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. നിങ്ങളുടെ അഭിനിവേശവും ജിജ്ഞാസയും ഉണര്‍ത്തുന്ന ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുത്ത് യാത്ര നടത്തുക.ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: റോയല്‍ ബ്ലൂ ഭാഗ്യചിഹ്നം: നാണയം
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തുറന്ന ആശയവിനിമയത്തിലൂടെയും വിശ്വാസത്തിലൂടെയും നിങ്ങളുടെ ബന്ധങ്ങളില്‍ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയില്‍, നിങ്ങളുടെ ശ്രദ്ധയും സംഘടനാ വൈദഗ്ധ്യവും വിജയത്തിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ പ്രതിബദ്ധത പുലര്‍ത്തുകയും ചിട്ടയായ സമീപനം സ്വീകരിക്കുകയും ചെയ്യുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഓര്‍ക്കുക, അതിനാല്‍ ആരോഗ്യകരമായ ദിനചര്യകള്‍ ശീലമാക്കുക.സമതുലിതമായ ജീവിതശൈലി നിലനിര്‍ത്തുകയും ചെയ്യുക. വ്യക്തിഗത വളര്‍ച്ചയ്ക്കും സ്വയം പ്രതിഫലനത്തിനും അവസരങ്ങള്‍ നല്‍കുന്ന ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുത്ത് യാത്ര നടത്തുക.ഭാഗ്യ സംഖ്യ: 66 ഭാഗ്യ നിറം: സ്റ്റീല്‍ ബ്ലൂ ഭാഗ്യ ചിഹ്നം: പേന
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കും. നിങ്ങളുടെ സ്വന്തം ആവശ്യങ്ങളും പങ്കാളിയുടെ ആവശ്യങ്ങളും പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയില്‍, സഹകരണവും നയതന്ത്രവും നിങ്ങള്‍ക്ക് വിജയം നേടിത്തരും. നിങ്ങളുടെ മൂല്യങ്ങളോടും വിശ്വാസങ്ങളോടും യോജിക്കുന്ന പങ്കാളിത്തങ്ങളോ പദ്ധതികളോ അന്വേഷിച്ച് കണ്ടെത്തുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, അതിന് സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുകയും ജോലിയും വിശ്രമവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുകയും ചെയ്യുക. പ്രകൃതിയില്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് യാത്രകള്‍ നടത്തുക.ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: പാസ്തല്‍ നീല ഭാഗ്യ ചിഹ്നം: നക്ലേസ്
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണബന്ധത്തില്‍ പിടിവാശി ഉപേക്ഷിക്കുക. ജോലിയിലെ, നിങ്ങളുടെ നിശ്ചയദാര്‍ഢ്യവും ആഗ്രവും വിജയത്തിലേക്കും നയിച്ചേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ അവസരങ്ങള്‍ക്കായി ശ്രമിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്, അതിനാല്‍ നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും ശാരീരികവും വൈകാരികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക. ധ്യാനം അല്ലെങ്കില്‍ ജേണലിംഗ് പോലുള്ള ശ്രദ്ധാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയും നല്‍കിയേക്കാം. നിങ്ങളെ തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന യാത്രകള്‍ നടത്തുക.ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: ഇന്‍ഡിഗോ ഭാഗ്യ ചിഹ്നം: നാണയം
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കണം. നിങ്ങളുടെ സ്വതന്ത്ര മനോഭാവത്തെ സ്വീകരിക്കുകയും നിങ്ങളുടെ സാഹസികതയെ ഉത്തേജിപ്പിക്കുന്ന കണക്ഷനുകള്‍ കണ്ടെത്തുകയും ചെയ്യുക. ജോലിയിലെ, നിങ്ങളുടെ ഉത്സാഹവും ശുഭാപ്തിവിശ്വാസവും നിങ്ങള്‍ക്ക് പുതിയ അവസരങ്ങളും പ്രോജക്ടുളും നേടിത്തരും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ പ്രതിബദ്ധത പുലര്‍ത്തുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്, അതിനാല്‍ ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഉറപ്പാക്കുക. പുതിയ ഹോബികള്‍ പര്യവേക്ഷണം ചെയ്യുന്നതോ പുതിയ എന്തെങ്കിലും പഠിക്കുന്നതോ നിങ്ങള്‍ക്ക് സന്തോഷം നല്‍കിയേക്കാം. അപരിചിതമായ പ്രദേശങ്ങള്‍ പര്യവേക്ഷണം ചെയ്യാനും പുതിയ സംസ്‌കാരങ്ങള്‍ അറിയാനും സാധിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക.ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: ടീല്‍ ബ്ലൂ ഭാഗ്യചിഹ്നം: മാപ്പ്
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വിശ്വാസത്തിലൂടെയും പ്രതിബദ്ധതയിലൂടെയും നിങ്ങളുടെ ബന്ധങ്ങളില്‍ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയിലെ, നിങ്ങളുടെ അച്ചടക്കവും അര്‍പ്പണബോധവും വിജയത്തിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചിട്ടയായ സമീപനം സ്വീകരിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് അത്യന്താപേക്ഷിതമാണ്, അതിനാല്‍ ആരോഗ്യകരമായ ദിനചര്യകള്‍ സ്ഥാപിക്കുകയും സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുക. യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള ശ്രദ്ധാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ക്ക് ശാന്തതയും സ്ഥിരതയും കൈവരുത്തും. വിശ്രമിക്കാനും കഴിയുന്ന തരത്തിലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് യാത്രകള്‍ നടത്താന്‍ ശ്രമിക്കുക.ഭാഗ്യ സംഖ്യ: 55 ഭാഗ്യ നിറം: നേവി ബ്ലൂ ഭാഗ്യ ചിഹ്നം: ബ്രേസ്ലെറ്റ്
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അതുല്യമായ കാഴ്ചപ്പാടുകളെ സ്വീകരിക്കുകയും നിങ്ങളുടെ മനസ്സിനെ ഉത്തേജിപ്പിക്കുന്ന ബന്ധങ്ങള്‍ കണ്ടെത്തുകയും ചെയ്യുക. ജോലിയില്‍ നിങ്ങള്‍ കാണിക്കുന്ന നിങ്ങളുടെ ഒറിജിനാലിറ്റിയും സര്‍ഗ്ഗാത്മകതയും വിജയത്തിലേക്ക് നയിച്ചേക്കാം. പരിധികള്‍ക്ക് അപ്പുറത്ത് നിന്ന് ചിന്തിക്കുകയും പുതിയ ആശയങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്, അതിനാല്‍ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും പോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഉറപ്പാക്കുക. ബൗദ്ധിക ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത് പോലെയുള്ള ശ്രദ്ധാപൂര്‍വമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. പര്യവേക്ഷണത്തിനും പഠനത്തിനും അവസരങ്ങള്‍ നല്‍കുന്ന ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുത്ത് യാത്രകള്‍ നടത്തുക.ഭാഗ്യ സംഖ്യ: 88 ഭാഗ്യ നിറം:ഇലക്ട്രിക് നീല ഭാഗ്യ ചിഹ്നം: പെന്‍ഡന്റ്
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ നിങ്ങളുടെ മനസ് പറയുന്നത് കേട്ട് മുന്നോട്ട് പോകുക.നിങ്ങളുടെ അനുകമ്പയുള്ള സ്വഭാവവും കലാപരമായ കഴിവുകളും പ്രൊഫഷണല്‍ മേഖലയില്‍ ശ്രദ്ധ നേടും. നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ പറ്റുന്ന അവസരങ്ങള്‍ തേടുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്, അതിനാല്‍ സ്വയം പരിചരണത്തിനും വൈകാരിക ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നത് ഉറപ്പാക്കുക. ക്രിയേറ്റീവ് ഹോബികളില്‍ മുഴുകുന്നത് നിങ്ങള്‍ക്ക് സന്തോഷം പകരും. വിശ്രമത്തിനും ആത്മപരിശോധനയ്ക്കും അവസരങ്ങള്‍ നല്‍കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുക.ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: സീ ബ്ലൂ ഭാഗ്യ ചിഹ്നം: ഡ്രീംകാച്ചര്‍
മലയാളം വാർത്തകൾ/Photogallery/Life/
Astrology sep 6 | പുതിയ അവസരങ്ങള്‍ ലഭിക്കും; പ്രൊഫഷണല്‍ മേഖലയില്‍ വിജയിക്കാനാകും; ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories