Love Horoscope July 10 | പ്രിയപ്പെട്ടവരോട് ആശയവിനിമയം നടത്തുക; അവിവാഹിതര് പങ്കാളിയെ കണ്ടെത്തും; ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂലൈ 10ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരുമായും ആശയവിനിമയം നടത്തുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്റര്‍നെറ്റിലും ഫോണിലും ഇന്ന് ഒരു പ്രത്യേക വ്യക്തിയുമായി സംസാരിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് വളരെ അടുപ്പം തോന്നും. അവിവാഹിതര്‍ ഇന്ന് തങ്ങളുടെ പങ്കാളിയെ കണ്ടെത്തും. ഒരു വിവാഹാലോചന വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയുടെ ആഴമേറിയ സ്നേഹം അനുഭവിക്കാന്‍ കഴിയും. നിങ്ങള്‍ അത് അര്‍ഹിക്കുന്നതിനാല്‍ അവര്‍ നിങ്ങളെ ലാളിക്കാന്‍ അനുവദിക്കും. അവര്‍ അത് നിങ്ങള്‍ക്കായി ചെയ്യുന്നത് ആസ്വദിക്കും. നിങ്ങള്‍ രണ്ടുപേര്‍ക്കും പരസ്പരം സമവും ഊര്‍ജവും ഉണ്ടെന്ന് തോന്നുന്ന ദിവസങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഉച്ചകഴിഞ്ഞ് ഒരു സിനിമ കാണാനോ പുറത്ത് പോകാനോ അല്ലെങ്കില്‍ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തെങ്കിലും ചെയ്യാനോ തോന്നിയേക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്നു.സമ്മര്‍ദം ഒഴിവാക്കാനും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം സ്ഥാപിക്കാനും ഇത് നിങ്ങളെ സഹായിക്കും. ഒരുമിച്ച് ഒരു സായാഹ്നം ആസ്വദിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്കും പങ്കാളിക്ുകം ഇടയിലുള്ള വികാരങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളും നിങ്ങളുടെ പങ്കാളിയും കൂടുതല്‍ ആഴമേറിയതും അര്‍ത്ഥവത്തായതുമായ ഒരു ബന്ധം ആഗ്രഹിക്കും. നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് പങ്കാളിയോട് സംസാരിക്കുകയും അവര്‍ അവരുടെ വികാരങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവര്‍ പറയുന്നത് ശ്രദ്ധിക്കുകയും ചെയ്യുക. ഇന്ന് നിങ്ങളുടെ ബന്ധത്തെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകുക.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ട പങ്കാളിയുടെ ദിവാസ്വപ്നങ്ങള്‍ നിങ്ങള്‍ സ്വയം മറന്നിരിക്കും. നിങ്ങള്‍ ഏറ്റവും സ്നേഹിക്കുന്ന ഒരാളെക്കുറിച്ച് സ്വ്പ്നം കാണുമ്പോള്‍ നിങ്ങളുടെ മനസ്സ് ചിന്തകളില്‍നിന്ന് വ്യതിചലിക്കും. ഇന്ന് നിങ്ങള്‍ തമ്മിലുള്ള സ്നേഹം കൂടുതല്‍ തീവ്രമാകും. ഈ ദിവസം അവസാനിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. എന്നാല്‍ നാളെ നിങ്ങളുടെ കാലുകള്‍ നിലത്ത് ഉറച്ചുനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം കൂടുതല്‍ ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ ഓരോരുത്തരും വ്യക്തിപരമായി ആത്മപരിശോധന നടത്തുന്നതായും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നതായും നിങ്ങള്‍ക്ക് തോന്നും. നിങ്ങളുടെ പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താന്‍ ഈ സമയം വിനിയോഗിക്കുക. അവസാനം അത് നിങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതായി നിങ്ങള്‍ കണ്ടെത്തും. ഈ ആശയവിനിമയം നിങ്ങളുടെ വീട്ടില്‍ കൂടുതല്‍ ഐക്യബോധം കൊണ്ടുവരും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: അടുത്തിടെ തര്‍ക്കത്തിലായിരുന്ന ദമ്പതികള്‍ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. തങ്ങളുടെ ബന്ധത്തിലെ ഐക്യം തിരിച്ചറിയും. കഠിനാധ്വാനം ചെയ്യണം. കാരണം, ഇത് സ്വയമേവ സംഭവിക്കില്ല. നിങ്ങളുടെ ദീര്‍ഘകാല ബന്ധങ്ങളില്‍ ശ്രദ്ധ ചെലുത്തുക. പോസിറ്റീവായി തുടരുക.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ സമാധാനവും ആശ്വാസവും അനുഭവപ്പെടും. ശാരീരികമായി മാത്രമല്ല, ബൗദ്ധികമായും വൈകാരികമായും പരസ്പരം ആസ്വദിക്കാന്‍ നിങ്ങളെ അനുവദിക്കുന്ന ശാന്തമായ ഊഷ്മള നിങ്ങള്‍ അനുഭവിച്ചറിയും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ പുതിയ ഒരാളുടെ വരവില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെയധികം സന്തോഷം തോന്നുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഈ വ്യക്തിയെ ഇത്രവേഗം കണ്ടുമുട്ടുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കില്ല. എന്നാല്‍ അവര്‍ നിങ്ങളുടെ ജീവിത്തിലേക്ക് വന്നുചേര്‍ന്നു. ഈ ബന്ധം ഹ്രസ്വമാണെങ്കിലും നിങ്ങളുടെ ജീവിതത്തിന് വളരെയധികം ആവേശവും സന്തോഷവും നല്‍കും. ഇത് കൂടെയുള്ളപ്പോള്‍ ശരിയായി ആസ്വദിക്കണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ശരിക്കും മനസ്സിലാക്കുന്ന ഒരാള്‍ക്കായി നിങ്ങള്‍ ഇന്ന് അന്വേഷണം നടത്തുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ വൈകാരിക സ്വഭാവം കൈകാര്യം ചെയ്യാന്‍ കഴിയുന്ന നിങ്ങളുടെ വികാരങ്ങളില്‍ വൈകാരികത കാണിക്കുന്ന, നിങ്ങളെ ശകാരിക്കാത്ത ഒരാളെ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങളെ നിങ്ങളായി തന്നെ അംഗീകരിക്കുകയും നിങ്ങളെ മാറ്റാന്‍ ശ്രമിക്കാത്ത ഒരാള്‍ക്കായും നിങ്ങള്‍ ശ്രമിക്കു. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ പങ്കാളിയോടൊപ്പം ധാരാളം സമയം ഒന്നിച്ച് ചെലവഴിക്കും. വളരെക്കാലമായി നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത ഒരു സിനിമ ഇന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കാം. നിങ്ങള്‍ എത്രകാലം ഒരുമിച്ചുണ്ടായിരുന്നുവെന്നത് പ്രശ്നമല്ല. ഇന്ന് രാത്രി രണ്ടുപേരും ഒന്നിച്ച് അത്താഴം കഴിക്കും. നിങ്ങള്‍ അങ്ങനെ ചെയ്തതില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് തൃപ്തികരമല്ലാത്തതോ പ്രീതിപ്പെടുത്താന്‍ പ്രയാസമുള്ളതോ ആയ ഒരാളുമായി സമാധാനം സ്ഥാപിക്കുന്നതില്‍ നിങ്ങള്‍ മിടുക്ക് കാണിക്കും. നിങ്ങളുടെ വികാരങ്ങള്‍ മാറ്റി വെച്ച് മറ്റുള്ളവരുടെ വികാരങ്ങളില്‍ നിങ്ങള്‍ എങ്ങനെ ശ്രദ്ധ ചെലുത്തുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യമാണ്. ഈ മനോഭാവം നിങ്ങളെ നിങ്ങളുടെ പങ്കാളിയുമായി സുരക്ഷിതവും സുഖകരവുമായ അവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഇത് നിങ്ങള്‍ക്ക് വളരെ നല്ല ഒരു ദിവസമായിരിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope July 10 | പ്രിയപ്പെട്ടവരോട് ആശയവിനിമയം നടത്തുക; അവിവാഹിതര് പങ്കാളിയെ കണ്ടെത്തും; ഇന്നത്തെ പ്രണയഫലം