TRENDING:

Love Horoscope August 18| സഹൃദത്തില്‍ ശ്രദ്ധിക്കുക; പ്രണയത്തില്‍ നിരാശപ്പെടേണ്ടി വന്നേക്കാം: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 18-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13
Love Horoscope August 18|   സഹൃദത്തില്‍ ശ്രദ്ധിക്കുക; പ്രണയത്തില്‍ നിരാശപ്പെടേണ്ടി വന്നേക്കാം: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങളില്‍ ജാഗ്രത വേണം. മേടം രാശിക്കാര്‍ പ്രണയത്തില്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കും. വികാരങ്ങള്‍ പ്രകടിപ്പിക്കും. ഇടവം, വൃശ്ചികം രാശിക്കാര്‍ പ്രണയത്തെ നെഗറ്റീവിറ്റിയില്‍ നിന്ന് സംരക്ഷിക്കണം. പങ്കാളികളുമായി വ്യക്തമായി സംസാരിക്കുക. മിഥുനം, കര്‍ക്കിടകം രാശിക്കാര്‍ പ്രിയപ്പെട്ടവരോടൊപ്പം ഇന്നത്തെ ദിവസം ചെലവഴിക്കുക. ചിങ്ങം മകരം രാശിക്കാര്‍ക്ക് ബന്ധത്തില്‍ വെല്ലുവിളി നേരിട്ടേക്കും. സത്യസന്ധമായി വിലയിരുത്തിയാല്‍ കാര്യങ്ങള്‍ പരിഹരിക്കപ്പെടും. കന്നി രാശിക്കാര്‍ ശൃംഖാരങ്ങളില്‍ വീഴരുത്. തുലാം രാശിക്കാര്‍ പങ്കാളിയുടെ സന്തോഷത്തെ കുറിച്ച് ചിന്തിക്കണം. അവരുടെ ആശങ്കകള്‍ പരിഹരിക്കണം. ധനു രാശിക്കാര്‍ക്ക് പ്രണയത്തില്‍ നിരാശ നേരിട്ടേക്കാം. സഹൃദത്തില്‍ ശ്രദ്ധിക്കുക. കുംഭം രാശിക്കാര്‍ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാത്തിരിക്കുന്നതാണ് നല്ലത്. മീനം രാശിക്കാര്‍ക്ക് തെറ്റിദ്ധാരണകള്‍ മാറ്റാനാകും.  
advertisement
2/13
ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകും. നിങ്ങള്‍ സാധാരണ ശാന്ത സ്വഭാവക്കാരാണ്. എന്നാല്‍ ഇന്ന് അതിന് മാറ്റമുണ്ടാകും. ഹൃദയം തുറന്ന് സംസാരിക്കുക. എല്ലാം നന്നായി വരും. 
advertisement
3/13
ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്കും പങ്കാളിക്കും ഇടയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. അവരുടെ ഉദ്ദേശ്യം പറയുന്ന പോലെ ശുദ്ദമായിരിക്കില്ല. പുറത്തുള്ള നെഗറ്റീവ് ചിന്തകളില്‍ നിന്ന് നിങ്ങളുടെ ബന്ധത്തെ സംരക്ഷിക്കുക.
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വീട്ടില്‍ സന്തോഷവും ഒത്തൊരുമയും കാണാനാകും. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം ധാരാളം സമയം ചെലവഴിക്കും. ഈ അവസരം പ്രയോജനപ്പെടുത്തുക. പ്രിയപ്പെട്ടവരുടെ കമ്പനിയില്‍ വീണുപോകുന്നതിനെ ഭയക്കരുത്. നിങ്ങളുടെ മനസ്സിലെ എല്ലാ ജോലിയും മറന്ന് ഈ ദിവസം സന്തോഷിക്കുക. 
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളെ ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ നിന്ന് വലിക്കുന്നതായി തോന്നും. പ്രണയത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പങ്കാളിക്ക് പ്രാധാന്യം നല്‍കുക. നിങ്ങള്‍ക്ക് രണ്ടുപോര്‍ക്കും സന്തോഷം കണ്ടെത്താനാകും. പ്രൊഫഷണലി തിളങ്ങാനും വിജയിക്കാനും പങ്കാളിക്കും ജോലിക്കും ഒരേപോലെ പ്രാധാന്യം നല്‍കുക. 
advertisement
6/13
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധം മരവിച്ചിരിക്കുന്നതായി തോന്നും. സത്യസന്ധമായി സാഹചര്യം വിലയിരുത്തുക. ഏത് വഴിയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് നിങ്ങള്‍ക്ക് കാണാനാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളും നിങ്ങളുടേതുമായി പൊരുത്തപ്പെടുത്തുക. ചിന്തിക്കുന്നതുപോലെ പ്രശ്‌നങ്ങള്‍ അത്ര വലുതല്ല. കുറച്ച് പരിശ്രമിച്ച് സാഹചര്യം മാറ്റുക. 
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളെ ആരോ പഠിത്തത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതായി തോന്നിയേക്കാം. അതിനായി ഇമെയിലുകളും സന്ദേശങ്ങളും അയാള്‍ അയക്കും. ഇത് കാരണം പഠനം നിര്‍ത്തരുത്. പഠനം മറ്റെന്തിനേക്കാളും പ്രധാനമാണ്. പരീക്ഷ കഴിഞ്ഞ് സംസാരിക്കാമെന്ന് അവരോട് പറയുക.
advertisement
8/13
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തെ കുറിച്ച് ശ്രദ്ധയോടെ സമീപിക്കണം. പ്രണയം ഈ സമയം തീവ്രമായിരിക്കാം. സൂചനകള്‍ ശ്രദ്ധിക്കുക. പങ്കാളിയുടെ ശ്രദ്ധ നിങ്ങളില്‍ നിന്ന് അകലുന്നതായി തുറന്നുപറയുക. ഇതെല്ലാം വളരെ പെട്ടെന്നായിരിക്കും. എന്നാല്‍ പിന്നീട് ഉണ്ടാകുന്ന ദുഃഖങ്ങള്‍ ഇത് ഇല്ലാതാക്കും. പങ്കാളി ശരിക്കും സന്തോഷവതിയാണോ എന്ന് ചോദിക്കുക. 
advertisement
9/13
സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്കും പങ്കാളിക്കുമിടയില്‍ വരുന്ന ഒരാളെ കുറിച്ച് നിങ്ങള്‍ അല്പം സംശയത്തിലായിരിക്കും. നിങ്ങളുടെ താല്‍പ്പര്യത്തിലുള്ള ആളായിരിക്കില്ല ഇത്. നിങ്ങളുടെ ബന്ധത്തില്‍ ചെറിയ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളു. പങ്കാളിയുമായി നേരിട്ട് സംസാരിച്ച് വ്യക്തത വരുത്തുക.
advertisement
10/13
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പ്രണയം പൂവിടില്ല. ഇന്ന് നിങ്ങളുടെ സൗഹൃദം ആസ്വദിക്കാനുള്ളതാണ്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളെ നിരാശപ്പെടുത്തിയേക്കും.
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍:മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെക്കാലമായി ഒരു ബന്ധമുണ്ടെങ്കില്‍ അത് ഇന്ന് പരീക്ഷിക്കപ്പെടും. ഇത് നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ പ്രണയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ അദ്ഭുതപ്പെടും. പ്രശ്‌നങ്ങള്‍ അത്ര മോശമല്ല. നിങ്ങള്‍ക്ക് വേഗത്തില്‍ തന്നെ സ്ഥിരത കൈവരിക്കാനാകും.
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആകര്‍ഷകമായ റൊമാന്റിക് ആശയങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ നിങ്ങളുടെ ആശയങ്ങള്‍ ശ്രദ്ധിക്കുന്നില്ല. അവരുടെ തിരക്കുപിടിച്ച ചിന്തയില്‍ മറ്റ് കാര്യങ്ങളാണ്. കാത്തിരുന്ന് പങ്കാളിയുമായി സംസാരിക്കുക. പിന്നീട് അവര്‍ നിങ്ങളെ ശ്രദ്ധിക്കും. 
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായേക്കും. നിങ്ങളും പങ്കാളിയും ഒരേ പാതയിലല്ല. എന്നാല്‍ അന്തരീക്ഷം വ്യക്തമാകും. ഇത് ഒരാള്‍ മാത്രം കാരണം ഉണ്ടായതല്ല. പ്രധാന പ്രശ്‌നങ്ങള്‍ പങ്കാളിയുമായി സംസാരിക്കണം. 
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope August 18| സഹൃദത്തില്‍ ശ്രദ്ധിക്കുക; പ്രണയത്തില്‍ നിരാശപ്പെടേണ്ടി വന്നേക്കാം: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories