മുൻകാല താരസുന്ദരിയും നടന്റെ മുൻഭാര്യയും; തിരുപ്പതി ദർശനം നടത്തി മുതിർന്ന താരം
- Published by:meera_57
- news18-malayalam
Last Updated:
നിലവിൽ 78 വയസ് പ്രായമുണ്ട് രാമപ്രഭയ്ക്ക്. ഇവരുടെ സിനിമകളും വ്യക്തിജീവിതവും ഏറെക്കുറെ ചർച്ചയായായി മാറിയിട്ടുണ്ട്
advertisement
1/5

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മുൻകാല നടി രാമപ്രഭ (Rama Prabha). 1970കളിൽ മൂന്നു ഭാഷകളിൽ സജീവമായി അഭിനയിച്ച രാമപ്രഭ ആന്ധ്ര സ്വദേശിനിയാണ്. സിനിമാ ലോകത്ത് ആറ് പതിറ്റാണ്ടു കാലത്തെ അഭിനയപാരമ്പര്യത്തിന് ഉടമയാണ് രാമപ്രഭ. നേർച്ചയുടെ ഭാഗമായി തലമുണ്ഢനം ചെയ്ത രൂപത്തിൽ അവർ ക്ഷേത്രദർശനം നടത്തുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ എത്തി. നിലവിൽ 78 വയസ് പ്രായമുണ്ടവർക്ക്. ഒരുകാലത്ത് തെലുങ്ക് സിനിമയിൽ നിറഞ്ഞ് നിന്ന നടിയാണ് രാമപ്രഭ. ഇവരുടെ സിനിമകളും വ്യക്തിജീവിതവും ഏറെക്കുറെ ചർച്ചയായായി മാറിയിട്ടുണ്ട്
advertisement
2/5
ഒരു മാസം പ്രായമുള്ളപ്പോൾ, അച്ഛന്റെ പെങ്ങൾ ദത്തെടുത്ത രാമപ്രഭയേയും കൊണ്ട് കുടുംബം ഊട്ടിയിലേക്ക് താമസം മാറി. പതിനാലു വയസുവരെ ഇവിടെ വളർന്ന രാമപ്രഭ, പിൽക്കാലത്ത് ചെന്നൈയിലേക്ക് മാറി. അന്തരിച്ച നടൻ ശരത് ബാബുവിന്റെ മുൻഭാര്യയാണ് അവർ. ഏറെക്കാലം ഇവർ ഒന്നിച്ചു താമസിച്ചിരുന്നു. 1980കളിൽ ലിവിങ് ടുഗെദർ ബന്ധം നയിച്ചവരാണ് ഇവർ. എന്നാൽ, 1988ൽ വേർപിരിഞ്ഞ ഇവർ പരസ്പരം നിറയെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/5
താമസം ആരംഭിച്ച വേളയിൽ രാമപ്രഭയേക്കാൾ ഏറെ പ്രായം കുറഞ്ഞയാളായിരുന്നു ശരത് ബാബു. അദ്ദേഹവുമായി പിരിഞ്ഞ വേളയിൽ വഞ്ചനാ കുറ്റം ആരോപിച്ചിരുന്നു രാമ പ്രഭ. ചെന്നൈയിലെ അവരുടെ വസ്തുവകകൾ ശരത് ബാബു കൈക്കലാക്കി എന്നും അവർ പറഞ്ഞു. ഈ ആരോപണങ്ങൾ എതിർത്തുവെങ്കിലും, നടിയുമായി ഒന്നിച്ചു ജീവിച്ച കാര്യം അദ്ദേഹം നിരാകരിച്ചില്ല. മാത്രവുമല്ല, തന്ത്രപരമായി മറ്റൊരാളുടെ വസ്തുക്കൾ കൈക്കലാക്കുക തന്റെ രീതിയല്ല എന്നും ശരത് ബാബു പറഞ്ഞിരുന്നു. ശരത് ബാബുവിനെക്കാൾ പ്രായക്കൂടുതൽ രാമപ്രഭയ്ക്കായിരുന്നു. ഒടുവിൽ ഇരുവരും വേർപിരിഞ്ഞു
advertisement
4/5
ശരത് ബാബു പിന്നീട് നടൻ എം.എൻ. നമ്പ്യാരുടെ മകൾ സ്നേഹ നമ്പ്യാരെ വിവാഹം ചെയ്തു. ഈ ബന്ധവും വിവാഹമോചനത്തിൽ കലാശിച്ചു. എന്നാൽ, രാമപ്രഭ മറ്റൊരു വിവാഹബന്ധം സ്വീകരിച്ചില്ല. അവർ സഹോദരിയുടെ കൈക്കുഞ്ഞായ മകളെ ദത്തെടുത്തു വളർത്തി. ആ മകളാണ് വിജയ ചാമുണ്ഡേശ്വരി. നടൻ രാജേന്ദ്ര പ്രസാദ് ഇവരുടെ ഭർത്താവാണ്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 1400ലേറെ സിനിമകളിൽ അവർ വേഷമിട്ടു കഴിഞ്ഞു. തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നടൻമാർ ഉൾപ്പെടെ പല തലമുറകളിലെയും നടന്മാരുടെ കൂടെ അഭിനയിച്ചതിന്റെ റെക്കോർഡും അവരുടെ പേരിലുണ്ട്
advertisement
5/5
നടൻ രാജ ബാബുവിനൊപ്പം രാമപ്രഭ അവതരിപ്പിച്ച ജോഡി വേഷങ്ങൾ വളരെയേറെ ശ്രദ്ധേയമായിരുന്നു. 1968ൽ മുതൽ നടൻ നാഗേഷിന്റെ ജോഡിയായി ശാന്തി നിലയം ഉൾപ്പെടെ നിരവധി സിനിമകളിൽ അവർ അഭിയനയിച്ചു. 'ദോ ഫൂൽ' എന്ന ഹിന്ദി ചിത്രത്തിൽ മെഹമൂദ് ആയിരുന്നു രാമ പ്രഭയുടെ ജോഡി. ബോബി സിംഹ അഭിനയിച്ച 2023ലെ ചിത്രം 'വസന്ത മുല്ലൈ' ആണ് രാമ പ്രഭ ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം. 2022ൽ അവർ അഭിനയിച്ച ഏറ്റവും പുതിയ തെലുങ്ക് സിനിമയും പുറത്തിറങ്ങി. 'ഗുഡ്ഡ് ലക്ക് സഖി' ആയിരുന്നു ഈ ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
മുൻകാല താരസുന്ദരിയും നടന്റെ മുൻഭാര്യയും; തിരുപ്പതി ദർശനം നടത്തി മുതിർന്ന താരം