Love Horoscope March 18 | പ്രണയ പങ്കാളിയെ ഇന്ന് കണ്ടുമുട്ടും; കുടുംബ സ്വത്ത് കൈകാര്യം ചെയ്യാന് അവസരം ലഭിക്കും; പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാർച്ച്18ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയം കൂടുതല്‍ ആഴത്തിലാകും. ഇന്ന നിങ്ങള്‍ പൂര്‍ണമായും പങ്കാളിയ്ക്കായി സമര്‍പ്പിക്കാന്‍ തയ്യാറാകും. ഇന്ന് നിങ്ങളുടെ പ്രണയ പങ്കാളിയെ കാണാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സുഹൃത്ത് വളരെയധികം സമ്മര്‍ദത്തിലാകും. അയാളോട് പൂര്‍ണമായും സഹതാപം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും നിങ്ങളുടെ സുഹൃത്തിന്റെ ദുഃഖം മറികടക്കാനും ശ്രമങ്ങള്‍ നടത്തണം. നിങ്ങളുടെ പൂര്‍വിക ബിസിനസ് നോക്കി നടത്തുക. സന്തോഷകരമായി ജീവിതം നയിക്കുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക. വളരെയധികം സ്നേഹം നിങ്ങള്‍ക്ക്പങ്കാളിയില്‍ നിന്ന് അനുഭവിക്കാന്‍ കഴിയും. എന്നാല്‍, അതിന്‍രെ മൂല്യം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കില്ല. പങ്കാളിയ്ക്കൊപ്പം പുറത്തുപോകാന്‍ അവസരം ലഭിക്കും. അത് നിങ്ങളെ ആവേശഭരിതരാക്കും. നിങ്ങളോട് ആരെങ്കിലും ഇഷ്ടം തുറന്ന് പറഞ്ഞേക്കാം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ കാണാന്‍ അവസരം ലഭിക്കും. അയാളോട് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. വളരെക്കാലത്തിന് ശേഷം ഒരു പഴയ സുഹൃത്തിനെ കാണാന്‍ അവസരം കിട്ടും. സുഹൃത്തുമായി സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്തുക
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക. നിങ്ങളുടെ സുഹൃത്തിനെ കുടുംബത്തിന് പരിചയപ്പെടുത്തുക. പങ്കാളിയോട് തുറന്ന് സംസാരിക്കണം. ഇന്ന് ജീവിതത്തില്‍ സന്തോഷം നിറയും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധം നിലനിര്‍ത്താന്‍ നിങ്ങലുടെ പെരുമാറ്റം വ്യത്യസ്തമായി നിലനിര്‍ത്തണം. നിങ്ങളുടെ മോശം പെരുമാറ്റം കാരണം കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ഏത് കാര്യവും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ കാണാന്‍ ശ്രമിക്കുക.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക് ഇന്ന് ശുഭകരമായ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ ഗൗരവമേറിയ ബന്ധത്തിലേക്ക് ചുവടുമാറ്റിയേക്കും. അവിവാഹിതര്‍ക്ക് അനുയോജ്യമായ പങ്കാളിയെ ലഭിക്കും. വീട്ടില്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കാം.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്ക് നിങ്ങള്‍ നിരുപാധികമായ സ്നേഹവും പിന്തുണയും നല്‍കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു.ഇന്ന് നിങ്ങള്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം. ഒരു പിതാവെന്ന നിലയില്‍ ബന്ധങ്ങള്‍ക്കായി ആവശ്യത്തിന് സമയവും ശ്രദ്ധയും വേണം. ആവശ്യമെങ്കില്‍ വിദഗ്ധ ഉപദേശം സ്വീകരിക്കണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയബന്ധം ആഴത്തിലാകും. പ്രണയത്തിന്റെ മഹത്വം ആസ്വദിക്കുന്നതിനുള്ള ശരിയായ സമയമാണിത്. ഇന്ന് പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക. സങ്കീര്‍ണമായ ഒരു ബന്ധത്തെച്ചൊല്ലി പിരിമുറുക്കം ഉണ്ടാകും. മാതാപിതാക്കള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ അകലം വന്നേക്കാം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ബന്ധം വഷളാകും. നിങ്ങള്‍ക്കിടയില്‍ സമ്മര്‍ദമുണ്ടാകും. ബിസിനസ് നിങ്ങളുടെ ഭൂരിഭാഗം സമയവും കവരും. നിങ്ങളുടെ വികാരങ്ങള്‍ സുഹൃത്തിനോട് പങ്കുവയ്ക്കുക. പ്രണയജീവിതത്തില്‍ പങ്കാളിയോട് മതിപ്പ് അനുഭവപ്പെടും. പങ്കാളിക്കൊപ്പം സമയം ചെലവഴിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയംമൂലം അകന്നുപോയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം. പങ്കാളിക്ക് പിന്തുണ നല്‍കുക. സ്നേഹബന്ധം ഇന്ന് എക്കാലത്തെയുംകാള്‍ ശക്തമായിരിക്കും. ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വഴക്കുണ്ടാകും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെയും പങ്കാളിയുടെയും ഇടയില്‍ പുതിയ ധാരണ നിലനില്‍ക്കും. ബന്ധത്തിലെ തെറ്റിദ്ധാരണകള്‍ നീങ്ങും. നിങ്ങള്‍ പരസ്പരം നന്നായി മനസ്സിലാക്കും. ഇത് നിങ്ങളുടെ സൗഹൃദം ശക്തമാക്കും. നിങ്ങളുടെ പങ്കാളിയുമൊത്തുള്ള ജീവിതം മധുരതരമാകും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope March 18 | പ്രണയ പങ്കാളിയെ ഇന്ന് കണ്ടുമുട്ടും; കുടുംബ സ്വത്ത് കൈകാര്യം ചെയ്യാന് അവസരം ലഭിക്കും; പ്രണയഫലം അറിയാം