ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിന്റെ പേരിൽ എഎ റഹീമിനെ ട്രോളുന്നത് ശരിയല്ലെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ടുമടത്തിൽ. എഎ റഹീം എംപി ഇംഗ്ലീഷിൽ സംസരിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ച ച്ച ഔചിത്യ പൂർണ്ണമായ കാര്യമല്ലെന്നും ഭരണത്തിന് നേതൃത്വം നൽകാനും വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് മനസ്സാണെന്നും അഖിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
advertisement
കോൺഗ്രസ് പാർട്ടിയുടെ അധിപൻ ആയിട്ടുള്ള ശ്രീ.കെ സി വേണുഗോപാൽ നിയന്ത്രിക്കുന്ന കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ മുസ്ലിം ബുൾഡോസർ വേട്ടയിൽ കേരളത്തിലെ ലീഗ് നേതൃത്വത്തിന് എന്താണ് പറയേണ്ടത് എന്നതാണ് പ്രസക്തമെന്നും അഖിൽ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാജു പിനായരും രംഗത്തെത്തിയിരുന്നു. എഎ റഹീം എംപി ഓക്സ്ഫോർഡ് ഇംഗ്ലീഷിലോ ഇനി നമ്മൾ പലരും സംസാരിക്കാറുള്ള മല്ലു ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് യാതൊരു അഭിപ്രായവും തനിക്കില്ലെന്നും, അവരവർക്ക് ഏറ്റവും കംഫർട്ടബിൾ ആയ ഭാഷ ഉപയോഗിക്കുന്നതിൽ തെറ്റുമില്ലെന്നും രാജു പി നായർ ഫേസ്ബുക്കിൽ കുറിച്ചു കുറിച്ചു. തന്റെ ഭാഷ പരിമിതിയെ കുറിച്ചും അത് മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാവുമെന്ന റഹീമിന്റെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നുവെന്നും ആ പ്രസ്താവനയുൾപ്പടെ ഈ വിവാദത്തിൽ പക്ഷെ തെളിഞ്ഞു വരുന്നത് ഒരു മനുഷ്യന്റെ വിഷയത്തെ സമീപിക്കുന്നതിലുള്ള ആത്മാർത്ഥതയാണെന്നും അദ്ദേഹം കുറിച്ചു.
