Love Horoscope March 21 | പങ്കാളിയോടൊപ്പം യാത്രകള് പോകും; കുടുംബപ്രശ്നങ്ങള് പരിഹരിക്കും; ഇന്നത്തെ പ്രണയഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 21 ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങളോടുള്ള നിങ്ങളുടെ നിലപാട് വളരെ വ്യത്യസ്തമായിരിക്കും. റിസ്കുകള്‍ എടുക്കാനും പുതിയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും നിങ്ങള്‍ ശ്രമിക്കും. അതില്‍ നിങ്ങളുടെ പങ്കാളിയ്ക്കും സന്തോഷം തോന്നും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ദാമ്പത്യജീവിതത്തിലും സന്തോഷമുണ്ടാകും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് സാധാരണ ദിവസമായിരിക്കും ഇന്ന്.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ അല്‍പ്പം സാഹസികതയോടെ പെരുമാറും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. ബന്ധങ്ങളില്‍ നിരവധി പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരും. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശകള്‍ പറയരുത്. നിങ്ങളുടെ പങ്കാളിയുടെ സര്‍ഗാത്മക കഴിവുകള്‍ അഭിനന്ദിക്കണം.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പുതിയ ചില ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് പറയാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകും. പങ്കാളിയുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കണം. പരസ്പര ബഹുമാനത്തോടെ മു്ന്നോട്ടുപോകാന്‍ ശ്രമിക്കണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പറ്റിയ സമയമാണിത്. മറ്റുള്ളവരോട് കരുണ കാണിക്കണം. പങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കാനും സമയം കണ്ടെത്തണം. നിങ്ങള്‍ നിരവധി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകുന്ന ദിവസമാണിന്ന്.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം. രഹസ്യങ്ങള്‍ പങ്കാളിയോട് പറയണം. അവരോട് തുറന്ന് സംസാരിക്കുന്നത് നിങ്ങളുടെ ബന്ധം ആഴത്തിലാക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലമായി നിങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പങ്കാളികള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കണം. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ കാര്യങ്ങളില്‍ ഇടപെടണം. ജോലിത്തിരക്കുകള്‍ കഴിഞ്ഞ് അവരോട് സംസാരിക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കണം. അതിലൂടെ നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കും. പങ്കാളിയോടൊപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും. നിങ്ങളുടെ അടുത്ത സുഹൃത്തിനെ കാണാന്‍ സാധിക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അനിയോജ്യമായ സുഹൃത്തുക്കളെ കാണാന്‍ കഴിയും. പങ്കാളിയോട് വളരെ ശ്രദ്ധിച്ച് സംസാരിക്കണം. നിങ്ങളുടെ വാക്കുകള്‍ അവരെ വേദനിപ്പിക്കാന്‍ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അടുത്ത സുഹൃത്തിനോട് മനസ് തുറന്ന് സംസാരിക്കും. പങ്കാളികള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിക്കും. നിങ്ങള്‍ക്കിടയിലെ സൗഹൃദം കൂടുതല്‍ ശക്തമാകും. ദാമ്പത്യജീവിതത്തില്‍ പ്രണയത്തിനും സ്ഥാനമുണ്ടെന്ന് ഓര്‍ക്കണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരോട് വികാരങ്ങള്‍ തുറന്ന് പറയും. മുതിര്‍ന്നവരോട് വിനയത്തോടെ പെരുമാറാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കുന്ന ദിവസമാണിന്ന്.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ടുപോകും. പങ്കാളിയോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ അവസരം ലഭിക്കും. തമാശകള്‍ പറയാനും നിങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും അവസരം ലഭിക്കും. ഈ ദിവസം പരമാവധി ആസ്വദിക്കുക.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം പ്രണയമാണെന്ന കാര്യം മറക്കരുത്. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്ന് പറയണം. അവരുടെ കഴിവുകളെ അഭിനന്ദിക്കണം. അവരുടെ നേട്ടങ്ങള്‍ നിങ്ങളെ സന്തോഷത്തിലാക്കും. മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope March 21 | പങ്കാളിയോടൊപ്പം യാത്രകള് പോകും; കുടുംബപ്രശ്നങ്ങള് പരിഹരിക്കും; ഇന്നത്തെ പ്രണയഫലം