TRENDING:

Love Horoscope March 28 | അനുയോജ്യമായ വിവാഹാലോചന ലഭിക്കും ; പ്രണയം തുറന്ന് പറയും : ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 28ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12
അനുയോജ്യമായ വിവാഹാലോചന ലഭിക്കും ; പ്രണയം തുറന്ന് പറയും : ഇന്നത്തെ പ്രണയഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. അവരുടെ ഉപദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. അനാവശ്യമായ വാഗ്ദാനങ്ങള്‍ നല്‍കരുത്. പങ്കാളിയെ എല്ലാകാര്യത്തിലും പിന്തുണയ്ക്കണം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ പാര്‍ട്ടിയൊരുക്കും. നിരവധി പേരെ കാണാനും സാധിക്കും. നിങ്ങളുടെ സര്‍പ്രൈസ് പാര്‍ട്ടി പങ്കാളിയ്ക്ക് ഇഷ്ടപ്പെടും. നിങ്ങള്‍ക്ക് സംതൃപ്തിയും ലഭിക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ എല്ലാ വിധത്തിലും സഹായിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങളുടെ പെരുമാറ്റത്തില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ബന്ധത്തെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ നിങ്ങള്‍ സംതൃപ്തരായിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം നിയന്ത്രിക്കണം. അത് നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ വെല്ലുവിളികളുണ്ടാകും. നിങ്ങളുടെ പങ്കാളിയെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചെന്ന് വരില്ല. പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ ഒഴിവാക്കുന്ന ശീലം മാറ്റിവെയ്ക്കണം. അവര്‍ക്കായി സമയം ചെലവഴിക്കണം. പങ്കാളിയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്ക് വേണ്ട പിന്തുണ നല്‍കണം. ക്ഷമ കൈവിടരുത്.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനും ശ്രദ്ധിക്കണം. വിവാഹിതര്‍ പുതിയ വീട്ടിലേക്ക് താമസം മാറും. നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ ജോലിത്തിരക്കുകള്‍ നിങ്ങളേയും ബാധിക്കും. പങ്കാളിയോടൊപ്പം അത്താഴം കഴിക്കാന്‍ പോകും. അതിലൂടെ നിങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ സംതൃപ്തി തോന്നും. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പങ്കാളിയുടെ ചില പെരുമാറ്റം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അവരോട് ദേഷ്യപ്പെടുന്നതിന് പകരം കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളികള്‍ക്ക് അനിയോജ്യമായ ദിവസമാണിന്ന്. നിങ്ങളുടെ ഉപദേശം സ്വീകരിക്കാന്‍ ചിലര്‍ നിങ്ങളെ സമീപിക്കും. പങ്കാളിയുടെ തെറ്റുകള്‍ പൊറുക്കും. പുതിയ ചില കാര്യങ്ങള്‍ക്ക് നിങ്ങള്‍ തുടക്കം കുറിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കണം. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിക്കരിക്കപ്പെടും. അനാവശ്യമായി പങ്കാളിയെ വിമര്‍ശിക്കരുത്. അത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ അല്‍പ്പം വെല്ലുവിളികള്‍ ഉണ്ടാകും. പങ്കാളിയെ സമ്മര്‍ദ്ദത്തിലാക്കരുത്. നിരാശ തോന്നാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. അതിലൂടെ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope March 28 | അനുയോജ്യമായ വിവാഹാലോചന ലഭിക്കും ; പ്രണയം തുറന്ന് പറയും : ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories