Love Horoscope Mar 3 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക; വിരസത അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് മൂന്നിലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം പുതുമയോടെ നിലനിര്‍ത്താന്‍ ഗൗരവമായി ശ്രമിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. പങ്കാളിയോടൊപ്പം കാന്‍ഡില്‍ലൈറ്റ് ഡിന്നറിന് പോകാവുന്നതാണ്. വിരസത നിങ്ങളുടെ ബന്ധത്തില്‍ അസംൃതപതി സൃഷ്ടിക്കുകയും ദീര്‍ഘകാലത്തേക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പങ്കാളിയുടെ ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ ആവേശം നിറയ്ക്കണം.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയലോകത്ത് നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്ന ദിവസമാണിതെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഏറെക്കാലമായി ജീവിതത്തില്‍ വിരസത അനുഭവിക്കുന്ന അവിവാഹിതര്‍ക്ക് ആവേശകരമായും വ്യത്യസ്തമായും എന്തെങ്കിലും ചെയ്യാനുള്ള സമയമായിരിക്കും ഇത്.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ഇടപഴകാന്‍ കുറച്ച് സമയം ലഭിക്കും. എന്നാല്‍, നിങ്ങളുടെ തിരക്കും ഉത്തരവാദിത്വങ്ങളും അതിന് അനുവദിച്ചേക്കില്ല. പ്രണയിനിയുമായി അല്‍പസമയം ഒന്നിച്ച് ചെലവഴിക്കേണ്ടതുണ്ട്. നിങ്ങള്‍ രണ്ടുപേരും വിലമതിക്കുന്ന നിമിഷങ്ങളാണിത്.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയുമായി റൊമാന്റിക് ഡിന്നര്‍ ഡേറ്റിന് പോകാവുന്നതാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. പങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന് കുറച്ചധിക സമയം അവരോടൊപ്പം ചെലവഴിക്കുക. ആ സ്നേഹം പലതരത്തില്‍ നിങ്ങളിലേക്ക് തിരിച്ചെത്തുന്നത് നിങ്ങള്‍ കാണും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ ബന്ധം തകരാനുള്ള സാധ്യത വളരേയേറെയാണ്. നമുക്കെല്ലാവര്‍ക്കും കുറവുകളുണ്ടെന്നും തെറ്റുകള്‍ വരുത്താറുണ്ടെന്നും ഓര്‍ക്കുക. നിങ്ങള്‍ക്ക് വേണ്ടത് സ്നേഹനിധിയായ പങ്കാളിയെയാണ്.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയത്തിന്റെ കാര്യത്തില്‍ എല്ലാം ശരിയായി നടക്കും. നിങ്ങളുടെ ജീവിതപങ്കാളിയാകാന്‍ പോകുന്നയാളെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. എന്നാല്‍ അയാളെ നിരസിക്കുന്നത് പിന്നീട് നിങ്ങള്‍ക്ക്് ബുദ്ധിമുട്ട് ഉണ്ടാക്കും. അത് തിരിച്ചറിഞ്ഞ് പെരുമാറുക
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ അല്‍പം സര്‍ഗാത്മകത കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ പങ്കാളിയെ എത്രത്തോളം വിലമതിക്കുന്നുവെന്ന് അയാളെ മനസ്സിലാക്കി കൊടുക്കുക. അത് നിങ്ങളുടെ ബന്ധത്തില്‍ പുതുമ കൊണ്ടുവരും.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിയ്ക്കുമിടയില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇന്ന് ആ പ്രശ്നങ്ങളും പിരിമുറുക്കങ്ങളും കുറയുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുമായി മനസ്സ് തുറന്ന് സത്യസന്ധമായി ആശയവിനിമയം നടത്തുക. പിരിമുറുക്കം കുറയുകയും ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് മികച്ച ആശയങ്ങള്‍ ഉണ്ടെങ്കിലും നിങ്ങളുടെ പ്രയപ്പെട്ടയാല്‍ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് നിങ്ങള്‍ തിരിച്ചറിയും. പങ്കാളിയുമായി സംസാരിക്കുന്നതിനും ഇടപഴകുന്നതിനും സമയം ചെലവഴിക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ അവബോധത്തെ വിശ്വസിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നില്ലെന്ന് തോന്നിയാല്‍ അയാളെ മാറ്റി നിര്‍ത്തി സ്വകാര്യമായി വിഷയം ചര്‍ച്ച ചെയ്യണം. പങ്കാളിയുടെ പൂര്‍ണശ്രദ്ധയും സഹകരണവും നേടിയെടുക്കുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രതിസന്ധി നേരിടുന്ന പങ്കാളിയെ സഹായിക്കുന്നതിന് നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകും. അവസാനം വരെ പോരാടാന്‍ നിങ്ങള്‍ ശ്രമിക്കും. അതിന്റെ ഫലമായി പങ്കാളിയുടെ മനസ്സില്‍ നിങ്ങള്‍ വലിയൊരു സ്ഥാനം നേടും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തിലെ പ്രതിസന്ധികള്‍ നിങ്ങള്‍ തരണം ചെയ്യും. നിങ്ങളുടെ സമീപനം പങ്കാളിയെ കൂടുതല്‍ സുരക്ഷിതനും സ്നേഹിക്കപ്പെടുവനുമാക്കി മാറ്റും. ഇന്ന് കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. നിങ്ങളുടേത് ഉപാധികളില്ലാത്ത സ്നേഹമായിരിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Mar 3 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക; വിരസത അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം