TRENDING:

Love Horoscope Mar 2 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക; പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുക: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് രണ്ടിലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Mar 2 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക; പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുക: ഇന്നത്തെ പ്രണയഫലം അ
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് തിരക്കിലായിരിക്കും. അതിനാല്‍ പങ്കാളിയ്ക്ക് വേണ്ടി അധികം സമയം ചെലവഴിക്കാന്‍ കഴിയില്ല. പങ്കാളിക്ക് പ്രണയ സന്ദേശങ്ങള്‍ അയക്കുക. സന്തോഷകരവും വിജയകരവുമായ ജീവിതത്തിന് ജോലിയും ജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ അത്യാവശ്യമാണ്. നിങ്ങളുടെ മനസ്സിലെ വികാരങ്ങള്‍ പങ്കാളിയോട് പ്രകടിപ്പിക്കു.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. തിരക്കേറിയ സമയത്തില്‍ നിന്ന് കുറച്ച് സമയം പങ്കാളിയ്ക്കായി മാറ്റിവെച്ച് ഒരു സര്‍പ്രൈസ് നല്‍കുക. അതേസമയം പങ്കാളിക്കായി ഒരു സമ്മാനം വാങ്ങാന്‍ മറക്കരുത്. പങ്കാളിയുമായി ഒരു സൗഹൃദബന്ധം നിലനിര്‍ത്തും. ഇത് പരസ്പരം മനസ്സിലാക്കാന്‍നിങ്ങളെ സഹായിക്കും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയം ശക്തമാകും. നിങ്ങളുടെ വിവാഹ അഭ്യര്‍ത്ഥനയ്ക്ക് അനുകൂലമായ പ്രതികരണം ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഇന്ന് നിങ്ങളുടെ പ്രണയിയുടെ ശ്രദ്ധ ആകര്‍ഷിക്കും. ഇത് നിങ്ങളുടെ ബന്ധത്തിലെ ഐക്യം ഊട്ടിയുറപ്പിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബപ്രശ്‌നങ്ങള്‍ നിങ്ങളെ തളര്‍ത്തിക്കളയും. നിങ്ങളുടെ അമിതമായ കോപം ബന്ധങ്ങള്‍ താറുമാറാക്കും. തര്‍ക്കങ്ങള്‍ ഒഴിവാക്കുക. അത് വിപരീതഫലങ്ങള്‍ ഉണ്ടാക്കും. പങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ നിങ്ങളുടെ ജീവിതത്തില്‍ സമാധാനം നിറയും. അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. പങ്കാളിയെ തുറന്ന മനസ്സോടെ കേള്‍ക്കുക. പങ്കാളിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വിശാലമാക്കാന്‍ സഹായിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തുനിന്ന് നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. അത് നിങ്ങളെ സന്തോഷിപ്പിക്കും. പ്രിയപ്പെട്ടവരുമായി നിങ്ങള്‍ ശ്രമങ്ങള്‍ നടത്തും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയും. പങ്കാളിയുമായി ആഴത്തിലുള്ള അടുപ്പം വളര്‍ത്തിയെടുക്കും. അത് പ്രിയപ്പെട്ടവരുമായുള്ള ഇടപഴകുമ്പോള്‍ പ്രതിഫലിക്കും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബന്ധത്തെയും പങ്കാളിയെയും നിസ്സാരമായി കാണരുതെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രയാസങ്ങളില്‍ പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെവിജയവും സന്തോഷവും അവരുമായി പങ്കിടുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളെ നിങ്ങളുടെ പങ്കാളി പ്രോത്സാഹിപ്പിക്കും. അവര്‍ നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുണയ്ക്കുകയും അവ പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. എന്നാല്‍, പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കണം. പങ്കാളിയുമായി ഇടപഴകുമ്പോള്‍ വിശ്വസ്തത പുലര്‍ത്തുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ബന്ധം പുലര്‍ത്തുമ്പോള്‍ അഹങ്കാരത്തോടെ പെരുമാറരുത്. പ്രിയപ്പെട്ടയാള്‍ക്ക് വേണ്ടി നിരവധി ത്യാഗങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ സ്വയം തയ്യാറാകണം. നിങ്ങളുടെ ബന്ധത്തില്‍ ചില കല്ലുകടികള്‍ അനുഭവപ്പെട്ടേക്കാം. അതിനാല്‍ ജാഗ്രത പുലര്‍ത്തുക. നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി അടുത്തുള്ളപ്പോള്‍ മാനസിക സമ്മര്‍ദം കുറയുന്നതായി അനുഭവപ്പെടും. പങ്കാളി വൈകാരികമായി തളര്‍ന്നുപോകുമ്പോള്‍ താങ്ങാകുക. നിങ്ങളുടെ ചിന്തകളും ആശയങ്ങളും പങ്കാളിയോട് പങ്കുവയ്ക്കുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം അവധിക്കാലം ആഘോഷിക്കുക. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദം ഇല്ലാതാക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു വിവാഹഅഭ്യര്‍ത്ഥന ലഭിച്ചേക്കാം. പങ്കാളിയുമായി സൗഹൃദപരമായ ബന്ധം നിലനില്‍ക്കും. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടും. നിങ്ങളുടെ വികാരങ്ങള്‍പങ്കാളിയുമായി പങ്കുവയ്ക്കുക. പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Mar 2 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക; പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുക: ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories