TRENDING:

Diwali 2024|ദീപാവലിക്ക് ലക്ഷ്മിദേവിയെ ആരാധിക്കുമ്പോൾ താമരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്! ഈ മന്ത്രവും ജപിച്ചാൽ ഇരട്ടി ഐശ്വര്യം

Last Updated:
പൂജാവേളയിൽ ലക്ഷ്മി ദേവിക്ക് 8 താമരപ്പൂക്കൾ സമർപ്പിക്കുന്നതിനോടൊപ്പം ഈ മന്ത്രവും ജപിച്ചാൽ ജീവിതത്തിൽ ഐശ്വര്യം ഇരട്ടിക്കും എന്നാണ് വിശ്വാസം
advertisement
1/7
Diwali 2024|ദീപാവലിക്ക് ലക്ഷ്മിദേവിയെ ആരാധിക്കുമ്പോൾ താമരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്! ഈ മന്ത്രവും ജപിച്ചാൽ ഐശ്വര്യം
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ജീവിതത്തിലേക്ക് സമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരുന്നതിനായുള്ള പ്രാർത്ഥനയുടെ സമയം കൂടിയാണിത്. ഇരുട്ടിൻ്റെ മേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിൻ്റെയും പ്രതീകമാണ് ദീപാവലിയെന്നാണ് വിശ്വാസം.
advertisement
2/7
ഈ വർഷത്തെ ദീപാവലി ആഘോഷിക്കുന്നന്നത് ഒക്ടോബർ 31നാണ്. ഈ ദിവസം ക്ഷേത്രങ്ങളിലും വീടുകളിലും ദീപം തെളിയിച്ച് ജീവിതത്തിലേക്ക് ജീവിതം പ്രകാശിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിലെ നെ​ഗറ്റീവ് എനർജിയെ നീക്കം ചെയ്ത് ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് വിശ്വാസം.
advertisement
3/7
ദീപാവലിയെന്നാൽ പലരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുക ദീപങ്ങളും മധുരപലഹാരങ്ങളും പടക്കം പൊട്ടിക്കലും ഒക്കെയാണ്. എന്നാൽ ഈ ദിനത്തിൽ ഇവയ്ക്കൊപ്പം ലക്ഷ്മി ദേവിയെ ആരാധിക്കുകയും കൂടി ചെയ്താൽ ജീവിതത്തിൽ സമൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മി പൂജയിൽ താമരയ്ക്കും ഏറെ പ്രാധാന്യമുണ്ട്.
advertisement
4/7
മഹാലക്ഷ്മി ദേവി, മഹാ കാളി ദേവി, സരസ്വതി ദേവി എന്നിവയാണ് ദീപാവലി സമയത്ത് ആരാധിക്കപ്പെടുന്ന ലക്ഷ്മി ദേവിയുടെ രൂപങ്ങൾ. ലക്ഷ്മി പൂജയ്ക്ക് താമരപ്പൂവിന് വലിയ പ്രാധാന്യമാണുള്ളത്. ഇത് ദേവിക്ക് സമർപ്പിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും.
advertisement
5/7
താമരപ്പൂവിൻ്റെ പ്രാധാന്യം:താമര പൂക്കൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഹൈന്ദവ പുരാണങ്ങൾ അനുസരിച്ച്, ലക്ഷ്മി ദേവിയുടെ അവതാരം താമരപ്പൂവിൽ നിന്നാണ് പരിണമിച്ചത്. അതിനാൽ, ലക്ഷ്മി പൂജയ്ക്കിടെ, ദേവിക്ക് എട്ട് താമരപ്പൂക്കൾ സമർപ്പിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ലക്ഷ്മി പൂജയ്ക്കിടെ താമരപ്പൂക്കൾ ലഭ്യമായില്ലെങ്കിൽ, ലക്ഷ്മി ദേവിക്ക് ശർക്കരയും സമർപ്പിക്കാവുന്നതാണ്.
advertisement
6/7
ലക്ഷ്മി പൂജയ്ക്കുള്ള മന്ത്രങ്ങൾ:ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയേ പ്രസീദ് പ്രസീദ്. ജീവിതത്തിൽ നിന്ന് സമ്പത്തിൻ്റെ അഭാവം ഇല്ലാതാക്കാൻ കഴിയുന്ന ശക്തമായ മന്ത്രമാണ് ലക്ഷ്മി ബീജ് മന്ത്രം. എട്ട് താമരപ്പൂക്കൾ അർപ്പിക്കുകയും മഹാലക്ഷ്മി ദേവിയുടെ മുന്നിൽ ലക്ഷ്മീ ബീജ് മന്ത്രം ജപിക്കുകയും ചെയ്യുന്നത് ഭക്തരെ കടബാധ്യതയിൽ നിന്ന് കരകയറാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
advertisement
7/7
ലക്ഷ്മി ബീജ് മന്ത്രം ജപിക്കുമ്പോൾ ജ്ഞാനം വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് നമ്മുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സ്വാഗതം ചെയ്യുന്നതിനും സഹായിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Diwali 2024|ദീപാവലിക്ക് ലക്ഷ്മിദേവിയെ ആരാധിക്കുമ്പോൾ താമരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്! ഈ മന്ത്രവും ജപിച്ചാൽ ഇരട്ടി ഐശ്വര്യം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories