Horoscope Nov 29 | മുൻകോപം നിയന്ത്രിക്കുക; സമയം പാഴാക്കരുത്: ഇന്നത്തെ രാശിഫലം
- Published by:Naseeba TC
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2023 നവംബര്‍ 29ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വാക്ചാതുര്യം കൊണ്ട് തൊഴിൽ രംഗത്ത് ശോഭിക്കും. ബിസിനസ് കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കും. സമൂഹത്തിൽ നിങ്ങളുടെ പേരും പ്രശസ്തിയും വർദ്ധിക്കും. കായിക ലോകവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളുകൾക്ക് ഇത് നല്ല സമയമാണ്. യാത്രകൾ പോകാനാകും. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കാനും പഠിക്കുക. ഇന്ന് നിങ്ങൾ പഴയ ചില സുഹൃത്തുക്കളെ കാണും. എന്തെങ്കിലും പുതിയ ജോലി ചെയ്യാനുള്ള ആഗ്രഹം തോന്നിയേക്കാം. ബിസിനസിൽ നിന്നും പ്രതീക്ഷിച്ച ലാഭം ലഭിക്കും. നിങ്ങളുടെ അമിത സംസാരം നിയന്ത്രിക്കുക. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 11
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നു നിങ്ങൾ ശുഭകരമായ ചില വാർത്തകൾ കേൾക്കും. നിങ്ങളുടെ പഴഞ്ചൻ ചിന്താഗതി മാറ്റുന്നതാണ് നല്ലത്. അതിനു പകരം മറ്റുള്ളവരുടെ ചിന്താഗതി മാറ്റാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ മുൻകോപം നിയന്ത്രിക്കുക. നിങ്ങൾക്കിഷ്ടപ്പെട്ട ദൈവത്തോട് പ്രാർത്ഥിക്കുക. ഒരു ദൂരയാത്ര പോകാനുള്ള പദ്ധതി തയ്യാറാക്കിയേക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. നിങ്ങൾക്ക് ചില സമ്മാനങ്ങൾ ലഭിക്കും. ആരോഗ്യം നന്നായി കാത്തുപരിപാലിക്കാനാകും. നിങ്ങൾക്ക് കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കും. ഇന്ന് മനസിൽ എന്തെന്നില്ലാത്ത സന്തോഷമുണ്ടാകും. ഭാഗ്യ നിറം: പർപ്പിൾ ഭാഗ്യ സംഖ്യ: 9
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സർക്കാർ ജോലിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ അവകാശങ്ങളോ അധികാരമോ ദുരുപയോഗം ചെയ്യരുത്. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതാണ് നിങ്ങൾക്കു നൽകുന്നത്. നിങ്ങൾക്കെതിരെ ശത്രുക്കൾ വർധിക്കും. ചെയ്തു കൊണ്ടിരിക്കുന്ന ഒരു ജോലി ഇടക്കു വെച്ച് നിർത്തേണ്ടി വരും. സാമ്പത്തിക ഇടപാടുകളിൽ തിരക്കുകൂട്ടരുത്. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ഉത്കണ്ഠയും പിരിമുറുക്കവും ഉണ്ടാകും. ഇന്ന് വിവേകത്തോടെ നിക്ഷേപം നടത്തുക, അതിന്റെ ഫലങ്ങൾ ലഭിക്കാൻ ക്ഷമയോടെ കാത്തിരിക്കുക. ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 7
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികൾ വിജയിക്കും. ആരോഗ്യത്തോടും സന്തോഷത്തോടെയുമിരിക്കുക. അനാവശ്യ ആശങ്കകൾ ഉപേക്ഷിക്കുക. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർക്ക് ഇത് വളരെ നല്ല സമയമാണ്. നിങ്ങളുടെ മൂലധനം കൃത്യസമയത്ത്, കൃത്യസ്ഥലത്ത് നിക്ഷേപിക്കുക. ബിസിനസ് യാത്രകൾ വിജയിക്കും. പുതിയ ബിസിനസ് കരാറുകൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. ജോലിയിൽ സ്ഥാനമാനങ്ങൾ ലഭിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഓഹരി വിപണിയിൽ നിന്ന് ലാഭം ഉണ്ടാകും. ഭാഗ്യ നിറം: ബ്രൗൺ ഭാഗ്യ സംഖ്യ: 5
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പെരുമാറ്റത്തിൽ സഹപ്രവർത്തകർ സന്തുഷ്ടരായിരിക്കും. ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് ഉണ്ടാകും, അത് പ്രയോജനപ്പെടുത്തുക. ചില ബന്ധുക്കളെ സന്ദർശിക്കും. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാം. ചിങ്ങം രാശിക്കാർ ചില സാമൂഹിക പരിപാടികളിൽ ഇന്ന് പങ്കെടുക്കും. പാവപ്പെട്ടവരെ സഹായിക്കാൻ തോന്നും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കും. ബിസിനസിൽ നിന്ന് നിങ്ങൾ പ്രതീക്ഷിച്ച ലാഭം ഉണ്ടാകും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് ബഹുമാനം ലഭിക്കും. ആരോഗ്യം നന്നായി കാത്തുപരിപാലിക്കും. ഭാഗ്യ നിറം: മെറൂൺ ഭാഗ്യ സംഖ്യ: 1
advertisement
6/12
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സമ്പത്ത് വർധിക്കും. നിങ്ങളുടെ കരിയറിൽ വഴിത്തിരിവുണ്ടാകും. കന്നിരാശിക്കാർ ആത്മവിശ്വാസക്കുറവ് കാരണം ചില തെറ്റായ തീരുമാനങ്ങൾ എടുത്തേക്കാം. മനസിൽ പല ധർമസങ്കടങ്ങളും ഉണ്ടാകും. ഒരു ആത്മീയ പരിപാടിയിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നിങ്ങൾ നേരിടുന്ന നിയമതടസങ്ങൾ ഇന്ന് നീങ്ങും. സമൂഹത്തിൽ സ്വാധീനമുള്ള ചില വ്യക്തികളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ ശത്രുക്കളെ സൂക്ഷിക്കുക. ഒരു തീർത്ഥാടനയാത്ര പോകാൻ സാധിക്കും. ഭാഗ്യ നിറം: സ്വർണ നിറം ഭാഗ്യ സംഖ്യ: 3
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഏറെ നാളുകളായി തുടരുന്ന കുടുംബ വഴക്കിന് പരിഹാരം കാണാൻ സാധിക്കും. പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. വിദ്യാർത്ഥികൾ ചില പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകും. അഹങ്കാരിയായി തുടർന്നാൽ നിങ്ങൾക്ക് ദോഷം മാത്രമേ സംഭവിക്കൂ എന്നോർക്കുക. ദുഷ്ടന്മാരിൽ നിന്ന് അകലം പാലിക്കുക. ജോലിസ്ഥലത്ത് ചില തടസങ്ങൾ ഉണ്ടാകാം. മറ്റുള്ളവരിൽ നിന്ന് അധികം സഹായം പ്രതീക്ഷിക്കരുത്. ബിസിനസ് സംബന്ധമായ കാര്യങ്ങൾ നന്നായി നടക്കും. ഭാഗ്യ നിറം: വയലറ്റ് ഭാഗ്യ സംഖ്യ: 10
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാർ ഇന്ന് ജോലി തേടി അലയേണ്ടി വരും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിന് മൂലധനം നിക്ഷേപിക്കേണ്ടി വന്നേക്കാം. പ്രണയിക്കുന്നയാളുമൊത്ത് നല്ല നിമിഷങ്ങൾ പങ്കെടുക്കാനാകും. സർക്കാർ ജോലിക്കാർ നേരിടുന്ന തടസങ്ങൾ നീങ്ങും. ബിസിനസ് നന്നായി നടക്കും. ജോലിസ്ഥലത്ത് സമാധാനം ഉണ്ടാകും. ഇന്ന് ഭാഗ്യം നിങ്ങളെ തുണക്കും. ആരോഗ്യം കുറച്ച് മോശമായേക്കാം. ഇന്ന് നിങ്ങൾ ചില നല്ല വാർത്തകൾ കേൾക്കും. ഭാഗ്യ നിറം: വെള്ളി ഭാഗ്യ സംഖ്യ: 8
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: തിടുക്കത്തിൽ ഒന്നും ചെയ്യരുത്. വാഹനം വാങ്ങാൻ സാധിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. പങ്കാളികളിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസിൽ നിന്ന് ധാരാളം ലാഭം നേടാനാകും. ജോലിസ്ഥലത്ത് മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ സാധിക്കും. നിങ്ങളുടെ സമയം നന്നായി പ്രയോജനപ്പെടുത്തുക. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ സംഖ്യ: 6
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരെ കുറിച്ച് മോശമായി ചിന്തിക്കരുത്. നിങ്ങളുടെ ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിക്കുക. ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആഗ്രഹിച്ച രീതിയിലുള്ള ജീവിതപങ്കാളിയെ ലഭിച്ചതിനാൽ നിങ്ങൾ സന്തോഷിക്കും. ഒരു പാർട്ടിയോ വിനോദയാത്രയോ ആസൂത്രണം ചെയ്തേക്കാം. നിക്ഷേപങ്ങളിൽ നിന്ന് ധാരാളം ലാഭം ഉണ്ടാകും. പുതിയ ചില ജോലികൾ ചെയ്യാൻ സാധിക്കും. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 4
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സമയം അനാവശ്യമായി പാഴാക്കരുത്. ശാന്തമായി ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. പുതിയ ഉപജീവനമാർഗം കണ്ടെത്താൻ സാധ്യതയുണ്ട്. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ചില മോശം വാർത്തകൾ കേൾക്കുന്നതിൽ നിങ്ങൾക്ക് വിഷമം തോന്നും. നിങ്ങൾക്ക് ഇന്ന് ജോലി ചെയ്യാൻ തോന്നില്ല. നിങ്ങളുടെ ബുദ്ധിശക്തി കൊണ്ട് പ്രതിസന്ധികളെ മറികടക്കാൻ നിങ്ങൾക്ക് കഴിയും. ഭാഗ്യ നിറം: പച്ച ഭാഗ്യ സംഖ്യ: 2
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്നു നിങ്ങൾക്ക് ദാനധർമങ്ങൾ ചെയ്യാനാകും. അതിൽ മനസ് സന്തോഷിക്കും. സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യാനുള്ള പ്രചോദനം ലഭിച്ചേക്കാം. വീടിനകത്തും പുറത്തും നിങ്ങൾ എല്ലാവർക്കും പ്രിയങ്കരർ ആയിരിക്കും. ബിസിനസിൽ നിന്ന് നിങ്ങൾ പ്രതീക്ഷിച്ച ലാഭം ഉണ്ടാകും. ഷെയർ മാർക്കറ്റിൽ നിന്നും മ്യൂച്വൽ ഫണ്ടുകളിൽ നിന്നും നിങ്ങൾ പ്രതീക്ഷിച്ചതു പോലെയുള്ള ലാഭം ഉണ്ടാകും. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 14
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope Nov 29 | മുൻകോപം നിയന്ത്രിക്കുക; സമയം പാഴാക്കരുത്: ഇന്നത്തെ രാശിഫലം