TRENDING:

Horoscope April 26 | ലക്ഷ്യം കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും; പണമിടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക: ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഏപ്രില്‍ 26ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12
Horoscope April 26 | ലക്ഷ്യം കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും; പണമിടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. ജോലി സ്ഥലത്ത് ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. അപ്പോള്‍ മാത്രമെ നിങ്ങള്‍ക്ക് അതില്‍ വിജയം കൈവരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രതയോടെയിരിക്കണം. അല്ലെങ്കില്‍ പണം നഷ്ടപ്പെടാന്‍ ഇടയുണ്ട്. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കും. മംഗളകരമായ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യും. പങ്കാളിയുടെ ബന്ധുക്കള്‍ക്ക് പണം കടം കൊടുക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ നിങ്ങളുടെ ബന്ധത്തില്‍ പിന്നീട് വിള്ളലുണ്ടായേക്കും. വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. ഭാഗ്യനിറം-പര്‍പ്പിള്‍ ഭാഗ്യസംഖ്യ-9
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ശുഭകരമായ കാര്യങ്ങളോടെയായിരിക്കും ദിവസം തുടങ്ങുക. മാതാപിതാക്കള്‍ നിങ്ങള്‍ക്ക് സമ്മാനം നല്‍കിയേക്കാം. ബന്ധുക്കളോട് സംസാരിക്കുമ്പോള്‍ നിങ്ങളുടെ സംസാരം അവരെ മുറിവേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. യാത്ര പോകുമ്പോള്‍ വാഹനം ശ്രദ്ധാപൂര്‍വം ഓടിക്കുക. അല്ലെങ്കില്‍ അപകടം ഉണ്ടാകാന്‍ ഇടയുണ്ട്. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പങ്കാളിയുടെ ആരോഗ്യം പെട്ടെന്ന് മോശമാകുമെന്നതിനാല്‍ ചില പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. ഭാഗ്യനിറം-തവിട്ട് ഭാഗ്യസംഖ്യ-7
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സമ്മിശ്രഫലങ്ങളായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാകുക.ബിസിനസില്‍ സാമ്പത്തിക ലാഭം നേടുന്നതിന് കയ്പിനെ മധുരമാക്കി മാറ്റുന്നതിനുള്ള കല പഠിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമെ ജോലിയില്‍ വിജയം നേടുകയുള്ളൂ. ജോലിക്കാര്‍ക്ക് കഠിനമായ ജോലിഭാരം അനുഭവപ്പെടും. എന്നാല്‍, മറ്റൊരാളുമായി ജോലിഭാരം പങ്കിടുന്നതിലൂടെ അത് പരിഹരിക്കാന്‍ കഴിയും. കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. വൈകുന്നേരം ഒരു പാര്‍ട്ടി സംഘടിപ്പിക്കും. ഭാഗ്യനിറം-മജന്ത ഭാഗ്യസംഖ്യ-6
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മുമ്പ് നിങ്ങള്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ഇന്ന് കേള്‍ക്കാന്‍ കഴിയും. കുടുംബത്തില്‍ എന്തെങ്കിലും പിണക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിച്ച് പരിഹരിക്കും. പിതാവിന് തലയിലോ വയറിനോ അസുഖങ്ങള്‍ ബാധിക്കാൻ ഇടയുണ്ട്. ഇത് അവഗണിക്കരുത്. വൈകുന്നേരം സുഹൃത്തുക്കളോടൊത്ത് പുറത്ത് പോകാന്‍ പ്ലാന്‍ ചെയ്യാം. ഭാഗ്യനിറം-ലാവെന്‍ഡര്‍ ഭാഗ്യസംഖ്യ-14
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: വിദ്യാര്‍ഥികള്‍ ബുദ്ധിപരമായി തീരുമാനങ്ങള്‍ എടുക്കണം. മറ്റാരുടെയെങ്കിലും ഉപദേശം അനുസരിച്ച് ഭാവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തിട്ടുണ്ടെങ്കില്‍ അതില്‍ പിന്നീട് ഖേദിക്കേണ്ടി വരും. ആരുടെയെങ്കിലും കൈയ്യില്‍ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കാന്‍ ബുദ്ധിമുട്ടും. അതിനാല്‍ ശ്രദ്ധിക്കുക. ആരോഗ്യം അല്‍പം മോശമാകാന്‍ ഇടയുണ്ട്. അതിനാല്‍ ജോലി ചെയ്യാന്‍ താത്പര്യം കാണിക്കില്ല. മുന്‍ നിക്ഷേപങ്ങളെ സംബന്ധിച്ച് ആശങ്കയുള്ളയാളുകള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. വീടോ കടയുമായോ ബന്ധപ്പെട്ട് ഇന്ന് നിങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കാം. അത് ഗുണകരമായി മാറും. ഭാഗ്യനിറം-പിങ്ക് ഭാഗ്യസംഖ്യ-5
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് തിരക്കേറിയ ദിവസമായിരിക്കും. പങ്കാളിയുടെ കരിയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ തിരക്കിലായിരിക്കും നിങ്ങള്‍. ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാല്‍ അമ്മ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ അവയില്‍ നിന്ന് ലാഭം നേടാന്‍ കഴിയുകയുള്ളൂ. നിങ്ങളുടെ പ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്കിടും. അവര്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും. ഒരാളെ സഹായിക്കുന്നതിനായി പണം ക്രമീകരിക്കേണ്ടി വന്നേക്കാം. വൈകുന്നേരം മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാം. ഭാഗ്യനിറം-പച്ച ഭാഗ്യസംഖ്യ-15
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് ചില പുതിയ വെല്ലുവിളികള്‍ ഉണ്ടാകും. അത് പരിഹരിക്കാന്‍ നിങ്ങള്‍ ഇന്നേ ദിവസം മുഴുവന്‍ സമയവും ചെലവഴിക്കും. നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം. നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ ചില ജോലികളില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഒരു യാത്ര പോകുന്നുണ്ടെങ്കില്‍, നിങ്ങളുടെ പ്രധാനപ്പെട്ട രേഖകള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം അവ മോഷ്ടിക്കപ്പെടുമെന്ന ഭയം നിങ്ങളില്‍ ഉണ്ടാകും. നിങ്ങളുടെ അമ്മയെ അവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ കൊണ്ടുപോകാവുന്നതാണ്. വളരെക്കാലത്തിനു ശേഷം അവരെ കണ്ടുമുട്ടുന്നതില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 4
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും, കാരണം അവരുടെ പഠനത്തോടൊപ്പം അവര്‍ ചില കായിക മത്സരങ്ങളിലും പങ്കെടുക്കും. അതില്‍ അവര്‍ വിജയിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും ലഭിക്കും. അതിനാല്‍ നിങ്ങളുടെ ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. പങ്കാളിയുടെ കരിയറിലെ പുരോഗതി കാണുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. എന്നാല്‍ ജോലി ചെയ്യുന്നവര്‍ ഓഫീസിൽ അവരുടെ എതിരാളികളെക്കാള്‍ മുന്നിലായിരിക്കും. അവരെക്കുറിച്ച് ഊഹാപോഹങ്ങള്‍ ശത്രുക്കള്‍ പറഞ്ഞുപരത്തിയേക്കാം. ശമ്പളം വര്‍ധിപ്പിക്കുന്ന നടപടിയില്‍ അവര്‍ തടസ്സമായി മാറിയേക്കാം. വൈകുന്നേരങ്ങളില്‍ നിങ്ങള്‍ക്ക് പുതിയ ബിസിനസ്സ് പ്ലാന്‍ ചെയ്യാം. ഭാഗ്യ നിറം: കടും പച്ച ഭാഗ്യ സംഖ്യ: 8
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ധൈര്യം വര്‍ധിക്കും. ജോലിയുമായി ബന്ധപ്പെട്ട ആളുകള്‍ ഓഫീസില്‍ ജോലി പൂര്‍ത്തിയാക്കുന്ന തിരക്കിലായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയധികം സന്തോഷം ലഭിക്കും. നിങ്ങള്‍ എന്തെങ്കിലും തീരുമാനമെടുത്താല്‍ അത് കുടുംബ തീരുമാനമായി കണക്കാക്കും. നിങ്ങളുടെ ധൈര്യം കാരണം, നിങ്ങള്‍ മുമ്പ് തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ ബിസിനസ്സില്‍ ചില തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് കുറച്ച് നഷ്ടം സംഭവിക്കാം. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ സംഖ്യ: 2
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വസ്തുവില്‍ നിക്ഷേപിക്കാന്‍ ഇന്ന് അനുകൂല ദിവസമാണ്. നിങ്ങള്‍ക്ക് ഒരു പുതിയ വീടോ കടയോ വാങ്ങാം. നിങ്ങളുടെ വീട് നിര്‍മ്മിക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കുകയാണെങ്കില്‍, അതില്‍ നിങ്ങള്‍ക്ക് വിജയിക്കും. ജോലിസ്ഥലത്ത്, നിങ്ങളുടെ ജൂനിയര്‍മാരെ അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ മധുരവാക്കുകള്‍ ഉപയോഗിച്ച് ആകര്‍ഷിക്കേണ്ടിവരും. അല്ലാത്തപക്ഷം നിങ്ങളുടെ ജോലി നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് അവസാനിക്കും. നിങ്ങള്‍ ആരില്‍ നിന്നെങ്കിലും പണം കടം വാങ്ങിയാല്‍, അത് തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടും. വൈകുന്നേരം ചില മതപരമായ പരിപാടികളില്‍ പങ്കെടുക്കാം. സ്വാധീനമുള്ള ചില ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും. അത് നിങ്ങള്‍ക്ക് പ്രയോജനകരമാകും. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 11
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അല്‍പം മാനസികസമ്മര്‍ദം നിറഞ്ഞ ദിവസമായിരിക്കും. കാരണം കുടുംബത്തിലെ ഏതൊരു അംഗവും അവന്റെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കുന്നത് കാരണം നിങ്ങള്‍ വിഷമിക്കും. കുടുംബത്തിലെ അന്തരീക്ഷം പ്രക്ഷുബ്ധമായിരിക്കും. ഇന്ന് നിങ്ങള്‍ ഏതെങ്കിലും വസ്തുവില്‍ നിക്ഷേപിക്കുന്നതോ ആര്‍ക്കെങ്കിലും പണം കടം കൊടുക്കുന്നതോ ഒഴിവാക്കേണ്ടിവരും. കാരണം ആ പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിങ്ങളുടെ മനസ്സിലെ ഏതെങ്കിലും ആഗ്രഹം നിങ്ങളുടെ സഹോദരങ്ങളുമായി പങ്കുവെച്ചാല്‍, അവര്‍ അത് നിറവേറ്റും. കുട്ടികളുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് നിരാശാജനകമായ ചില വിവരങ്ങള്‍ ലഭിക്കും. അതിനെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ ആശങ്കാകുലരാകും. അത്തരമൊരു സമയത്ത് നിങ്ങള്‍ക്ക് ക്ഷമ നഷ്ടപ്പെടരുത്. ഭാഗ്യ നിറം: വയലറ്റ് ഭാഗ്യ സംഖ്യ: 3
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. ഭാവിയിലേക്ക് നിങ്ങളുടെ പണത്തില്‍ കുറച്ച് സൂക്ഷിച്ചുവയ്ക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. എന്നാല്‍ ഓഫീസ് ജോലി ചെയ്യുന്നവര്‍ക്ക് അമിതജോലിഭാരം അനുഭവപ്പെടും. അതിനാല്‍ അവര്‍ അസ്വസ്ഥരായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. എങ്കില്‍ മാത്രമേ അവര്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയൂ. കുടുംബവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും, സംസാരിക്കുന്നതിന് മുമ്പ് നിങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങളുടെ വാക്കുകള്‍ ആര്‍ക്കെങ്കിലും മോശമായി തോന്നിയേക്കാം. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നവര്‍ മുതിര്‍ന്ന കുടുംബാംഗങ്ങളുടെ അനുമതി വാങ്ങുന്നത് നല്ലതാണ്. ഭാഗ്യ നിറം: മെറൂണ്‍ ഭാഗ്യ സംഖ്യ: 13
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope April 26 | ലക്ഷ്യം കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും; പണമിടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക: ഇന്നത്തെ രാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories