Astrology | താമസസ്ഥലം മാറാൻ അനുയോജ്യ ദിവസം; ചതിയിൽ പെടാൻ സാധ്യത; ഇന്നത്തെ ദിവസഫലം
Last Updated:
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.കോം
advertisement
1/12

ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങൾ മുൻഗണന നൽകുക പണസംബന്ധിയായ കാര്യങ്ങൾക്കായിരിക്കും. മുൻപ് എപ്പോഴെങ്കിലും നിങ്ങൾ വാങ്ങിയ പണം തിരികെ നൽകേണ്ടി വരും. അത് മടക്കി നൽകാൻ നിങ്ങൾ വളരെ ബുദ്ധിമുട്ടുകൾ നേരിടും. എന്ത് കാര്യം ചെയ്യുമ്പോഴും അനാവശ്യമായി നേരിടേണ്ടി വരുന്ന കാലതാമസം ഒഴിവാക്കാൻ നേരത്തെ തന്നെ അവ ചെയ്തു തീർക്കാൻ ശ്രമിക്കുക. കൂടിക്കാഴ്ചകൾ പോലുള്ള കാര്യങ്ങൾക്ക്മുൻകൂട്ടി അനുവാദം വാങ്ങിക്കുക. ഭാഗ്യ ചിഹ്നം - തൂവൽ
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍:  ഇന്നത്തെ ദിവസം നിങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങളെല്ലാം നിങ്ങൾക്ക് ചെയ്തു തീർക്കാൻ സാധിക്കും. വളരെ സന്തോഷകരമായ ഒരു ദിവസമായിരിക്കും. എല്ലാ ജോലികളും സമയബന്ധിതമായി ചെയ്തു തീർക്കുന്നതിനാൽ ജോലിഭാരം നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. അടുത്ത സുഹൃത്തിനെക്കുറിച്ച് ഒരു നല്ല വാർത്ത കേൾക്കാനിടയാകും. ഇത് നിങ്ങൾക്ക് വളരെ അധികം ആശ്വാസം നൽകും. ഭാഗ്യ ചിഹ്നം - നിയോൺ ചിഹ്നം
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: താമസസ്ഥലം മാറാൻനിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ഇന്നത്തെ ദിവസം അതിനു ഏറ്റവും അനുയോജ്യമാണ്. താമസ സ്ഥലം മാറാനുള്ള പ്രാരംഭ നടപടികൾ ഇന്നത്തെ ദിവസം നിങ്ങൾക്ക് തുടങ്ങാം. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വളരെ മികച്ച സമയം ആണ്. റിയൽ എസ്റ്റേറ്റ് രംഗത്ത് ഇവർക്ക് സ്ഥിരമായ വളർച്ച നേടാൻ സാധിക്കും. ഉത്തരവാദിത്തപ്പെട്ട ചില കാര്യങ്ങൾ ഇന്ന്നിങ്ങൾക്ക് ഏറ്റെടുക്കേണ്ടതായി വരും. ഭാഗ്യ ചിഹ്നം - വാൾ പോസ്റ്റർ
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഹോബിയായി തിരഞ്ഞെടുത്ത ചില കാര്യങ്ങളിൽ നിങ്ങൾ അഗ്രഗണ്യനാകും. ഇത് നിങ്ങൾക്ക് ഭാവിയിലേക്ക് ചില പുതിയ വഴികൾ കാണിച്ചു തരും. അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. വളരെ ആത്മവിശ്വാസത്തോടെ ഇന്ന് നിങ്ങൾ പ്രവർത്തിക്കും. ഇതോടെ നിങ്ങൾ മറ്റുള്ളവരുടെ അസൂയയ്ക്ക് പാത്രമാകും. ചുറ്റുമുള്ള ചിലർ നിങ്ങൾക്കെതിരെ ബോധപൂർവം തന്ത്രം മെനയാനിടയുണ്ട്. ചതിയിൽ വീഴാതെ സൂക്ഷിക്കണം, ജാഗ്രത പാലിക്കുക. ഭാഗ്യ ചിഹ്നം - മ്യൂസിക് പ്ലേ ലിസ്റ്റ്
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍:  ഇന്നത്തെ ദിവസം ആരംഭിക്കുമ്പോൾ നിങ്ങൾ വളരെയധികം ഉത്കണ്ഠാകുലരായിരിക്കും. പലവിധ പ്രശ്നങ്ങൾ ഇന്നത്തെ ദിവസം നിങ്ങളെ പിടികൂടും. എന്നാൽ താമസിയാതെ തന്നെ പ്രശ്ങ്ങൾ എല്ലാം പരിഹരിക്കുന്നതിൽ നിങ്ങൾ വിജയിച്ചേക്കാം. നിങ്ങൾക്ക് നേരിടേണ്ടി വന്ന വഞ്ചനയുടെ ഓർമ്മകൾ നിങ്ങൾ മനസ്സിൽ സൂക്ഷിച്ചേക്കാം. നിങ്ങളോട് മുൻകൂട്ടി പറയാതെ നിങ്ങളുടെ ഒരു സഹോദരൻ നിങ്ങളെ കാണാൻ എത്തിയേക്കാം. ഇത് നിങ്ങൾക്ക് സന്തോഷം നൽകും. ഭാഗ്യ ചിഹ്നം - വൈകുന്നേരത്തെ ഡ്രൈവ്
advertisement
6/12
വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:  ഇന്നത്തെ ദിവസം നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുടെ ഒപ്പം വളരെയധികം നേരം ചിലവഴിയ്ക്കും. സുഹൃത്തുക്കളുമായി സമയം ചെലവിടുന്നത് മാനസികമായി നിങ്ങൾക്ക് ഊർജം നൽകും. ഇന്ന് നിങ്ങൾ വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഇന്നത്തെ ദിവസത്തിന്റെ അവസാനത്തോടെ നിങ്ങളുടെ ശ്രദ്ധ പല കാര്യങ്ങളിൽ നിന്നും വഴി മാറി പോയേക്കാം. നിങ്ങളുടെ പഴയ ഏതെങ്കിലും പരിചയക്കാരൻ ഇന്നത്തെ ദിവസം നിങ്ങളെ തേടി വരാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഒരു വസ്തു.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അസൈൻമെന്റിൽ പുരോഗതി കൈവരിക്കും. അത് നിങ്ങളെ ആവേശഭരിതനാക്കും. ഇന്നത്തെ ദിവസം വൈകുന്നേരം നിങ്ങൾ ഷോപ്പിംഗ് നടത്താനായി ചിലവഴിയ്ക്കും. ഇത് നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻസഹായിക്കും. ഭാഗ്യ ചിഹ്നം - നീലക്കല്ല്
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങളുടെ ഒരു രഹസ്യബന്ധം ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടേക്കാം. അത് നിങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യില്ല. പൂർത്തിയാക്കാത്ത ചില ജോലികൾ പ്രതിബദ്ധതയോടെ ചെയ്തു തീർക്കേണ്ടതായി വരും. ഉത്തരവാദിത്തത്തോടെ നിങ്ങളിൽ നിക്ഷിപ്തമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. മരുന്നുകൾ മുടങ്ങാതെ കഴിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു നക്ഷത്രം
advertisement
9/12
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങൾക്ക് പതിവിലും തളർച്ച അനുഭവപ്പെടാം. കുറച്ചു നാളുകളായി ക്ഷീണം നിങ്ങളെ അലട്ടുന്നുണ്ടായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്തെ ഒരു പുതിയ പ്രശ്നം നിങ്ങളെ കൂടുതൽ കാര്യങ്ങൾ ചിന്തിപ്പിക്കും. നിങ്ങളുടെ ഒരു കീഴുദ്യോഗസ്ഥൻ മൂലം ഒരു പ്രശ്നം സൃഷ്ടിക്കപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു ഇൻഡോർ ഗെയിം
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ചുറ്റുമുള്ള പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ നിങ്ങൾ ഇന്നത്തെ ദിവസം ഒരു യാത്ര നടത്തും. പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള നിങ്ങളുടെ പ്രതിവിധി മാത്രമായിരിക്കാം ഈ യാത്ര. നിങ്ങൾ അമിതമായി വിശ്വസിക്കുന്ന ഒരു സുഹൃത്ത് നിങ്ങളെ ചതിക്കും. വിദേശത്ത് താമസിക്കുന്ന ഒരു ബന്ധു ഇന്നത്തെ ദിവസം നിങ്ങളുടെ സഹായം ആവശ്യപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു വിളക്ക്
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മാതാപിതാക്കളുമായി ഗൗരവമായ സംഭാഷണം നടത്താൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടും. ചെറിയ കാര്യങ്ങളിൽ സന്തോഷം, കണ്ടെത്താൻ സാധിക്കില്ല. ഭാഗ്യ ചിഹ്നം - ഒരു ലൂപ്പ്
advertisement
12/12
പിസെസ് (Pisces - മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങൾ ചെയ്യുന്ന മിക്ക ജോലികളിലും സ്ഥിരതയും കാര്യക്ഷമതയും അനുഭവപ്പെട്ടേക്കും. വീട്ടിലെ ഒരു കൊച്ചുകുട്ടിക്ക് പതിവിലും കൂടുതൽ ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - സ്വർണം പൂശിയ വസ്തു
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Astrology | താമസസ്ഥലം മാറാൻ അനുയോജ്യ ദിവസം; ചതിയിൽ പെടാൻ സാധ്യത; ഇന്നത്തെ ദിവസഫലം