TRENDING:

Money Mantra Feb 19 | സാമ്പത്തിക ലാഭം ഉണ്ടാകും; ജോലിഭാരം വർധിക്കാൻ സാധ്യത; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഫെബ്രുവരി 19ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)
advertisement
1/12
സാമ്പത്തിക ലാഭം ഉണ്ടാകും; ജോലിഭാരം വർധിക്കാൻ സാധ്യത; ഇന്നത്തെ സാമ്പത്തിക ഫലം
ഏരീസ് (Aries - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മേട രാശിക്കാർക്ക് വളരെ മികച്ച ഒരു ദിവസമായിരിക്കും. ഇന്ന് ചില ശുഭ വാർത്തകൾ നിങ്ങളെ തേടിയെത്തും. എന്നാൽ ഇന്ന് നിങ്ങൾക്ക് യാത്ര ചെയ്യുന്നതിന് അനുകൂലമായ സമയമല്ല. അതിനാൽ വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണം. ദോഷ പരിഹാരം: ശിവ മന്ത്രം ജപിക്കുക. (Image: Shutterstock)
advertisement
2/12
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20 നും മേയ് 20 നും ഇടയിൽ ജനിച്ചവർ: മിഥുന രാശിക്കാർ ഈ ദിവസം നിങ്ങളുടെ കുടുംബ ബിസിനസ് വിപുലീകരിക്കാൻ ശ്രമിക്കും. ഇതിൽ സഹോദരങ്ങളുടെ പിന്തുണയും നിങ്ങൾക്ക് പ്രതീക്ഷിക്കാം. ജോലിസ്ഥലത്ത് ഇന്ന് ചില സുപ്രധാന ജോലികൾ നിങ്ങൾ പൂർത്തിയാക്കേണ്ടതായി വരും. കൂടാതെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകേണ്ട സാധനങ്ങളും ഇന്ന് സൂക്ഷ്മതയോടെ കൈയിൽ കരുതുക. അല്ലാത്തപക്ഷം പിന്നീട് നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ദോഷ പരിഹാരം - ഇടവ രാശിക്കാർ ഇന്ന് പാവപ്പെട്ട ആളുകൾക്ക് അരി ദാനം ചെയ്യുക (Image: Shutterstock)
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുന രാശിക്കാർക്ക് ഇന്ന് നിങ്ങളുടെ സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടേണ്ടി വരും. അതിനാൽ ഇന്ന് മറ്റുള്ളവരോട് സംയമനത്തോടെ സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇത് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കാം. നിങ്ങൾ മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് ഇപ്പോൾ നിങ്ങൾക്ക് മികച്ച സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കും. ബിസിനസ് സംബന്ധമായ ചില സുപ്രധാന കാര്യങ്ങൾ ഇന്ന് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ബിസിനസ്സിന്റെ പുരോഗതിക്ക് ഗുണം ചെയ്യും. ദോഷ പരിഹാരം : ഇന്ന് മിഥുനം രാശിക്കാർ ലക്ഷ്മി ദേവിക്ക് മധുരം സമർപ്പിക്കുക (Image: Shutterstock)
advertisement
4/12
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22 നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കും. ഇതിലൂടെ ഇന്ന് നിങ്ങൾക്ക് കുടുംബത്തോടൊപ്പം ആവശ്യത്തിന് സമയം ചെലവഴിക്കാൻ സാധിക്കും. സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന നിരവധി അവസരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തും. ഇന്ന് നിങ്ങളുടെ മേൽ ഉദ്യോഗസ്ഥരുമായി ജോലി സംബന്ധമായ ചില കാര്യങ്ങൾ ചർച്ച ചെയ്യേണ്ടി വരും. ബിസിനസുകാർക്ക് ഇന്ന് സാമ്പത്തിക ലാഭത്തിലുള്ള അവസരങ്ങൾ ലഭിക്കും. ദോഷ പരിഹാരം : ഇന്ന് നിങ്ങൾ ശിവ മന്ത്രം ജപിക്കുക. (Image: Shutterstock)
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചിങ്ങ രാശിക്കാർ ബിസിനസുമായി ബന്ധപ്പെട്ട് ചില യാത്രകൾ നടത്തേണ്ടതായി വരും. ഇത് നിങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾക്ക് പ്രയോജനകരമായി മാറും. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾക്ക് സഹപ്രവർത്തകരുമായി ചില തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് നിങ്ങൾ മറ്റുള്ളവരോട് സംയമനത്തോടെ സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം വാക്കേറ്റം മൂലം പ്രശ്നങ്ങൾ ഗുരുതരമാകാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം : ഇന്ന് നിങ്ങൾ ശിവലിംഗത്തിന് പാൽ സമർപ്പിക്കുക  (Image: Shutterstock)
advertisement
6/12
വിർഗോ (Virgo - കന്നി രാശി)ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍ : ഈ രാശിക്കാരിൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം പുതിയ അവസരങ്ങൾ ലഭിക്കും. എന്നാൽ ഇന്ന് ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതുമൂലം നിങ്ങൾക്ക് സമ്മർദ്ദവും വർധിക്കും. എങ്കിലും നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് വൈകുന്നേരത്തോടെ വിചാരിച്ച ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. ദോഷ പരിഹാരം - ഇന്ന് ലക്ഷ്മി ദേവിയെ ആരാധിക്കുക. (Image: Shutterstock)
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23 നും ഒക്ടോബർ 23 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം തുലാം രാശിക്കാരിൽ ബിസിനസ്സുകാർ സാമ്പത്തിക പുരോഗതി കൈവരിക്കും. എന്നാൽ ഇതിൽ നിങ്ങളുടെ എതിരാളികൾക്ക് അസൂയ തോന്നാം. ബിസിനസ് രംഗത്ത് നിങ്ങൾക്ക് ചില ശത്രുക്കളും ഇന്ന് ഉണ്ടായേക്കാം . നിങ്ങൾക്കെതിരായ പ്രവർത്തനങ്ങളും ഇവർ പദ്ധതിയിടാം. എന്നാൽ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം : തുലാം രാശിക്കാർ ഇന്ന് ഹനുമാൻ സ്വാമിക്ക് കുങ്കുമം നിവേദിക്കുക. (Image: Shutterstock)
advertisement
8/12
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ കുടുംബ ബിസിനസ്സ് മികച്ച രീതിയിൽ മുന്നോട്ടു പോകും. ഇതിൽ നിങ്ങളുടെ പിതാവിന്റെ ഉപദേശവും മാർഗ്ഗ നിർദ്ദേശവും സ്വീകരിക്കുന്നതും നിങ്ങൾക്ക് ഗുണം ചെയ്യും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ പങ്കാളിയുടെ കുടുംബത്തിലുള്ള ആർക്കെങ്കിലും പണം കടം നൽകേണ്ട സാഹചര്യം വന്നാൽ അത് ശ്രദ്ധാപൂർവ്വം നൽകുക. കാരണം ഇതിന്റെ പേരിൽ പിന്നീട് നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാകാം. ദോഷ പരിഹാരം - ധനു രാശിക്കാർ ഇന്ന് ദരിദ്രരായ ആളുകളെ സഹായിക്കുക. (Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ധനു രാശിക്കാർക്ക് സാമ്പത്തിക നിക്ഷേപങ്ങൾക്ക് വളരെ അനുകൂലമായ സമയമാണ്. ഇത് ഭാവിയിൽ നിങ്ങൾക്ക് പ്രയോജനകരമായി മാറും. ഇന്നത്തെ സായാഹ്ന സമയം നിങ്ങൾ ജോലികൾ പൂർത്തിയാക്കാൻ വിനിയോഗിക്കും. ദോഷ പരിഹാരം - ഇന്ന് നിങ്ങൾ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുക (Image: Shutterstock)
advertisement
10/12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർക്ക് ഇന്ന് നിങ്ങളുടെ ജോലി സ്ഥലത്ത് വിചാരിച്ചതിലും കൂടുതൽ ജോലികൾ ചെയ്യേണ്ടി വരും. എന്നാൽ ജോലി അന്വേഷിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. മികച്ച അവസരങ്ങൾ ഇപ്പോൾ നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരം: മകരം രാശിക്കാർ ഇന്ന് പാവപ്പെട്ട ആളുകൾക്ക് ഭക്ഷണവും സാമ്പത്തിക സഹായങ്ങളും നൽകുക (Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം കുംഭ രാശിക്കാർ നിങ്ങളുടെ തീർപ്പുകൽപ്പിക്കാത്ത ജോലികൾ പൂർത്തീകരിക്കാൻ ശ്രമിക്കും. ഇന്ന് നിങ്ങൾ പരിശ്രമിച്ചാൽ എല്ലാ ജോലികളും കൃത്യമായി പൂർത്തീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് ലഭിക്കാതെ പോയ പണം ഇന്ന് തിരികെ ലഭിക്കും. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ഇന്ന് നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ഒരു ദിവസം ആയിരിക്കും. ദോഷ പരിഹാരം: കുംഭ രാശിക്കാർ ഇന്ന് സങ്കടനാശൻ ഗണേശ സ്തോത്രം ജപിക്കുക (Image: Shutterstock)
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മീന രാശിക്കാർ ആരെയും അന്ധമായി വിശ്വസിക്കരുത്. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കൾ തന്നെ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാം. ഇതിലൂടെ ഭാവിയിൽ ബിസിനസ്സിൽ നിങ്ങൾക്ക് വലിയ നഷ്ടത്തിനും സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനം നൽകുക. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിർത്തും. ദോഷ പരിഹാരം: മീനം രാശിക്കാർ ഇന്ന് ഗണേശ ചാലിസ ചൊല്ലുക. (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra Feb 19 | സാമ്പത്തിക ലാഭം ഉണ്ടാകും; ജോലിഭാരം വർധിക്കാൻ സാധ്യത; ഇന്നത്തെ സാമ്പത്തിക ഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories