Love Horoscope March 14 | പങ്കാളിയോട് വിശ്വസ്തത പുലര്ത്തുക; സ്നേഹബന്ധം ശക്തിപ്പെടും: ഇന്നത്തെ പ്രണയഫലം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 14ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിറവേറ്റാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ ഒരിക്കലും പങ്കാളിക്ക് നല്‍കരുത്. നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക. അവര്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്തൊക്കെ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമാക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളുടെ പെരുമാറ്റത്തെ വിലമതിക്കുകയും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടും. ഇന്ന് അതിന് അനുകൂലമായ ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് ആലോചിക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ മാധുര്യം നിറയ്ക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പങ്കാളിയെ അഭിനന്ദിക്കുന്നതും വികാരങ്ങളിലൂടെ സ്നേഹം പ്രകടിപ്പിക്കുന്നതിനും ശ്രമിക്കുക. നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കും
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പണത്തിന്റെ പേരില്‍ പങ്കാളിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായേക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പണത്തെ സംബന്ധിച്ച് നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയില്‍ സമ്മര്‍ദം അനുഭവപ്പെടും. അല്ലെങ്കില്‍ ചെലവ് വര്‍ധിക്കുന്നതും പ്രശ്നമുണ്ടാക്കും. ഇതിനെക്കുറിച്ച് പങ്കാളിയോട് സംയമനത്തോടെ സംസരിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ തിടുക്കത്തിലെടുക്കരുത്. അത് ബന്ധങ്ങള്‍ തകര്‍ക്കും
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങളില്‍ പങ്കാളിയെ ഉപദേശിക്കുന്നത് ഗുണം ചെയ്യും. അതേസമയം, നിങ്ങളുടെ പങ്കാളിക്ക് ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിലും വ്യത്യസ്തമായ അനുഭവവും കാഴ്ചപ്പാടും ഉണ്ടെന്ന് ഓര്‍ക്കണം. ചിലപ്പോള്‍ പങ്കാളി നിങ്ങലുടെ ഉപദേശം സ്വീകരിച്ചേക്കില്ല. എന്നാല്‍, ഇതിനര്‍ഥം നിങ്ങളുടെ വാക്കുകൾക്ക് അയാള്‍ വില കല്‍പ്പിക്കുന്നില്ല എന്നല്ല. നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കുക
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ പങ്കാളിക്ക് കുറച്ച് ഇടം നല്‍കേണ്ടതുണ്ട്. ഇത് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഗുണം ചെയ്യും. ബന്ധത്തില്‍ നിങ്ങളുടെ വികാരങ്ങളെയും ചിന്തകളെയും കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ നേടാന്‍ ഇത് സഹായിക്കും. അവിവാഹിതര്‍ക്ക് പുതിയ വിവാഹ ആലോചനകള്‍ ലഭിച്ചേക്കാം. എന്നാല്‍, തിടുക്കപ്പെട്ട് തീരുമാനമെടുക്കരുത്
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇതാണ് അനുയോജ്യമായ സമയം. ഇക്കാര്യം സംസാരിക്കാന്‍ അനുയോജ്യമായ അവസരവും സ്ഥലവും കണ്ടെത്തുക. ഒരു പദ്ധതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. നിങ്ങള്‍ അവരോട് എത്രത്തോളം പ്രതിബദ്ധതയുള്ളവരാണെന്ന് നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കുക
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം ശക്തമാകും. ബന്ധത്തിലേക്ക് സ്നേഹവും പ്രണയവും കൊണ്ടുവരാന്‍ ഇതാണ് അനുയോജ്യമായ സമയം. ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുക
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ വേദനിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമവും സമര്‍പ്പണവും വിലയിരുത്തണം. തിരക്കേറിയാല്‍ പോലും പങ്കാളിയ്ക്കുവേണ്ടി സമയം നീക്കി വയ്ക്കുക
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും. നിങ്ങളുടെ ബന്ധം നീങ്ങുന്ന ദിശ നിങ്ങള്‍ മനസ്സിലാക്കും. നിങ്ങളുടെ ഭാവി ലക്ഷ്യങ്ങളും സ്വപ്നങ്ങളും നിറവേറ്റുന്നതിലെ വെല്ലുവിളികളെക്കുറിച്ച് പങ്കാളികളുമായി ചര്‍ച്ച ചെയ്യുക
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ വൈകാരിക ബന്ധം ആഴത്തിലാകും. അതിനാല്‍ നിങ്ങള്‍ നിഷേധാത്മകതയില്‍ നിന്ന് അകന്നുനില്‍ക്കണം. ഇത് നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തിയേക്കാം. നിങ്ങളെ വേദനിപ്പിക്കുന്ന ആളുകളില്‍നിന്നും സാഹചര്യങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ അടുപ്പം തോന്നും. അതേസമയം നിങ്ങളുടെ ജോലി സ്ഥലത്തെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. അത് നിങ്ങളെ തമ്മില്‍ അകറ്റാന്‍ കാരണമാകും.എന്നാല്‍ വീഡിയോകോളുകള്‍, മെസേജുകള്‍ എന്നിവയിലൂടെ പങ്കാളിയുമായുള്ള ബന്ധം നിലനിര്‍ത്തുക
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: സ്നേഹബന്ധത്തില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. നിങ്ങളുടെ സ്വപ്നങ്ങളെ മുറുകെ പിടിക്കുക. അതേസമയം, പങ്കാളിയെയും ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കണം. ഇത് ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ മികച്ചതാക്കും
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope March 14 | പങ്കാളിയോട് വിശ്വസ്തത പുലര്ത്തുക; സ്നേഹബന്ധം ശക്തിപ്പെടും: ഇന്നത്തെ പ്രണയഫലം