TRENDING:

Love Horoscope Jan 17 | പ്രണയബന്ധം കൂടുതല്‍ ദൃഢമാകും; ജീവിതത്തില്‍ സന്തോഷം നിറയും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 17ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്
advertisement
1/12
Love Horoscope Jan 17 | പ്രണയബന്ധം കൂടുതല്‍ ദൃഢമാകും; ജീവിതത്തില്‍ സന്തോഷം നിറയും: ഇന്നത്തെ പ്രണയഫലം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പ്രണയത്തിലാണെന്ന് ഇന്ന് നിങ്ങള്‍ മനസ്സിലാക്കും. ജീവിതം വ്യത്യസ്തമായി അനുഭവപ്പെടും. എല്ലാക്കാര്യങ്ങളിലും പുതുമ തോന്നും. നിങ്ങള്‍ക്കും പങ്കാളിയ്ക്കും പൊതുവായി ഒരുപാട് കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയും. നിങ്ങളുടെ പ്രണയബന്ധം കൂടുതല്‍ ആഴത്തിലാകും. അത് നിങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. അതേസമയം, നിങ്ങളുടെ പരിശ്രമത്തിലൂടെയും പരസ്പരമുള്ള കരുതലിലൂടെയുമേ നിങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് ബന്ധം തുടരാന്‍ കഴിയൂവെന്ന് മനസ്സിലാക്കുകയും വേണം.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരാള്‍ അടുത്ത് വരുമെന്നും നിങ്ങള്‍ തമ്മിലു്ള്ള ബന്ധം വലിയൊരു വഴിത്തിരിവിലേക്ക് നീങ്ങുമെന്നും പ്രണയഫലത്തില്‍ പറയുന്നു. പ്രണയിക്കപ്പെടുമ്പോള്‍ നിങ്ങള്‍ വളരെയധികം സന്തോഷിക്കും. എന്നാല്‍, ചില കാര്യങ്ങളില്‍ നിരാശ അനുഭവപ്പെടും. അതിനാല്‍ നിങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്. അത് നിങ്ങളുടെ ബന്ധത്തെ ബാധിക്കാന്‍ അനുവദിക്കരുത്.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. അപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ബന്ധം തകരാന്‍ കാരണമാകും. നമുക്കെല്ലാവര്‍ക്കും കുറവുകളുണ്ടെന്നും തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കുക. നിങ്ങള്‍ക്ക് സ്‌നേഹനിധിയായ ഒരു പങ്കാളിയെ ലഭിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ വളരെയധികം സന്തോഷം നിറയും. ഇത് നിങ്ങളുടെ പ്രണയബന്ധം തുടരാനുള്ള ആഗ്രഹം വ്യക്തിക്ക് മനസ്സിലാക്കാനും കൂടുതല്‍ ആഴത്തിലാക്കാനും സഹായിക്കും. നിങ്ങള്‍ എല്ലാ കാര്യങ്ങളും ആത്മാര്‍ത്ഥതയോടെ ചെയ്യുക.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു രക്ഷിതാവാണെങ്കില്‍ നിങ്ങളുടെ വിവാഹിതരായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടി വരും. നിങ്ങളുടെ ഉപദേശം സ്‌നേഹത്തില്‍ വേരൂന്നിയതായിരിക്കും. അതേസമയം, നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ നല്ലതാണെന്ന് നിങ്ങള്‍ കരുതിയേക്കും. പക്ഷേ, നിങ്ങളുടെ ഇടപെടല്‍ നിങ്ങളുടെ കുട്ടികളില്‍ പ്രതികൂലമായി സ്വാധീനിച്ചേക്കാം. അതിനാല്‍, കുട്ടികളുടെ കാര്യത്തില്‍ പക്വതയോടെ പെരുമാറുക
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അടുത്ത സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ ഉപദേശം തേടുന്നത് പരിഗണിക്കുക. അത് പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും. നല്ല ഫലം നല്‍കുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യണം.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും മാതാപിതാക്കള്‍ക്കും ഇടയിലുള്ള ചില പ്രശ്‌നങ്ങളില്‍ ജാഗ്രത പാലിക്കണം. ബന്ധത്തില്‍ ചില തെറ്റിദ്ധാരണകളോ ചെറിയ തര്‍ക്കങ്ങളോ ഉണ്ടായേക്കാം. അത് നിങ്ങളുടെ കുടുംബത്തിന്റെ സമാധാന അന്തരീക്ഷം തകിടം മറിച്ചേക്കാം. പ്രശ്‌നം പരിഹരിക്കാന്‍ കുറച്ച് സമയം കാത്തിരിക്കുന്നതാണ് നല്ലത്.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് അല്‍പം അസ്വസ്ഥതയും ദേഷ്യവും അനുഭവപ്പെട്ടേക്കാം. അടുത്തബന്ധുക്കളോട് സംസാരിക്കുമ്പോള്‍ സംയമനം പാലിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തില്‍ ചില തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും നിലനിന്നേക്കാം. അതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് അല്‍പം ദുഃഖം അനുഭവപ്പെട്ടേക്കാം. എങ്കിലും ഇത് അല്‍പം സമയം മാത്രമെ നിലനില്‍ക്കുകയുള്ളൂ.സുഹൃത് ബന്ധം വഷളായേക്കാം. എന്നാല്‍ നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും വരും ദിവസങ്ങളില്‍ നിങ്ങളോടൊപ്പമുണ്ടാകും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയബന്ധത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. സംസാരത്തില്‍ സംയമനം പാലിക്കുക. പങ്കാളിയുടെ മാനസികാവസ്ഥ മോശമായാല്‍ ശ്രദ്ധിക്കണം. സൗമ്യതയും കരുതലും പുലര്‍ത്തുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയുമായുള്ള തര്‍ക്കങ്ങളില്‍ അയവു വരും. നിങ്ങളെ ആ പ്രശ്‌നത്തിലേക്ക് നയിച്ചതും അതില്‍ നിന്ന് നിങ്ങള്‍ എന്താണ് പഠിച്ചതെന്നും നിങ്ങള്‍ മനസ്സിലാക്കണം. ഭാവിയില്‍ മികച്ച തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അത് ഉപകരിക്കും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുടുംബത്തില്‍ ചില അസ്വസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. പങ്കാളിയുമായുള്ള ഐക്യം തകര്‍ന്നേക്കാം. പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ നിങ്ങളുടെ ബന്ധുക്കളാരും നിങ്ങളെ പിന്തുണച്ചില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അത് നിങ്ങളില്‍ നീരസമുണ്ടാക്കിയേക്കാം. ഇക്കാരണത്താല്‍ കുടുംബാംഗങ്ങളെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Jan 17 | പ്രണയബന്ധം കൂടുതല്‍ ദൃഢമാകും; ജീവിതത്തില്‍ സന്തോഷം നിറയും: ഇന്നത്തെ പ്രണയഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories