TRENDING:

Love Horoscope Dec 13 | ദേഷ്യം നിയന്ത്രിക്കണം; പങ്കാളിയുടെ സ്‌നേഹം തിരിച്ചറിയും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 13ലെ രാശിഫലം അറിയാം
advertisement
1/12
Love Horoscope Dec 13 | ദേഷ്യം നിയന്ത്രിക്കണം; പങ്കാളിയുടെ സ്‌നേഹം തിരിച്ചറിയും: ഇന്നത്തെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തിന് മികച്ചതായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ കാമുകന്‍ നിങ്ങളെ സാമ്പത്തികമായി സഹായിക്കും. നിങ്ങളുടെ വികാരങ്ങളെ മാനിക്കും. നിങ്ങളുടെ ദാമ്പത്യജീവിതവും സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ എല്ലാകാര്യത്തിലും പിന്തുണയ്ക്കും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രണയാനുഭവങ്ങള്‍ ഉണ്ടാകുന്ന ദിവസമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കണം. മറ്റൊരാളെ സ്നേഹിക്കുന്ന വ്യക്തിയോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. അതിനാല്‍ നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. പ്രണയ ജീവിതം സാധാരണ നിലയിലായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വിവാഹജീവിതം സാധാരണഗതിയിലാകും. പങ്കാളിയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാകും. പ്രിയപ്പെട്ടവരുടെ വികാരങ്ങള്‍ മനസിലാക്കാനും അവരെ ബഹുമാനിക്കാനും ശ്രമിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. പങ്കാളിയെ വെറുതെ കുറ്റപ്പെടുത്തരുത്. പ്രശ്നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കണം. പങ്കാളിയുമായി വിട്ടുവീഴ്ച ചെയ്യുന്നതിന് പകരം അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങള്‍ക്ക് അനുകൂല ദിവസമാണിന്ന്. പ്രണയബന്ധത്തില്‍ ചെറിയ തര്‍ക്കങ്ങളുണ്ടാകും. പങ്കാളിയെ സംശയിക്കാനിടവരും. പങ്കാളിയുമായി സമയം ചെലവഴിക്കും. പങ്കാളിയുടെ ആരോഗ്യത്തെയോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടും. പ്രണയപങ്കാളിയോടൊപ്പം ഒന്നിച്ച് കഴിയാന്‍ നിങ്ങള്‍ ആഗ്രഹിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ വെറുതെ വിമര്‍ശിക്കുന്നത് നിങ്ങളുടെ ബന്ധം തകര്‍ക്കും. അവരെ പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കണം. അവര്‍ക്ക് ആവശ്യമായ ഉപദേശവും കൊടുക്കണം.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. മുതിര്‍ന്നവരെ ബഹുമാനിക്കണം. ബന്ധങ്ങള്‍ ശക്തിപ്പെടും. സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാകും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസില്‍ തോന്നുന്ന എല്ലാകാര്യവും തുറന്ന് പറയേണ്ടതില്ല. അതില്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടിവരും. പങ്കാളിയുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം പ്രണയിതാക്കള്‍ക്ക് അനുകൂലദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ക്ക് അനുകൂല ദിവസമാണിന്ന്. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം പങ്കാളി നിങ്ങള്‍ക്കായി പാചകം ചെയ്യും. പ്രണയിതാക്കള്‍ക്കും അനുകൂലദിവസമാണിന്ന്. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ സാധിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ പങ്കാളിയെ കാണാന്‍ ആഗ്രഹിക്കും. എന്നാല്‍ അത് നടക്കില്ല. പങ്കാളി നിങ്ങളെ വീട്ടുകാര്യങ്ങളില്‍ സഹായിക്കും. പ്രിയപ്പെട്ടവരുടെ സ്‌നേഹം ആസ്വദിക്കാന്‍ കഴിയും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്ക് തുറന്ന് സംസാരിക്കാന്‍ അവസരം ലഭിച്ചെന്ന് വരില്ല. തിരക്കുകള്‍ മാറ്റിവെച്ച് പരസ്പരം തുറന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തണം. നിങ്ങളുടെ ബന്ധത്തിലെ പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞുശരിയാക്കണം
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം ചിലര്‍ നിങ്ങളുടെ സ്വകാര്യതെ മാനിക്കാതെ പെരുമാറുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകില്ല. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കില്ല. ഇത് നിങ്ങളെ വൈകാരികമായി തകര്‍ക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Dec 13 | ദേഷ്യം നിയന്ത്രിക്കണം; പങ്കാളിയുടെ സ്‌നേഹം തിരിച്ചറിയും: ഇന്നത്തെ പ്രണയഫലം അറിയാം
Open in App
Home
Video
Impact Shorts
Web Stories