TRENDING:

Love Horoscope November 23 | ദീർഘകാലം നിലനിൽക്കുന്ന പ്രണയ ബന്ധം ആസ്വദിക്കാൻ കഴിയും ; പങ്കാളിയുടെ ഗുണങ്ങളെ അഭിനന്ദിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 നവംബർ 23-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത് : ചിരാഗ് ധാരുവാല
advertisement
1/13
ദീർഘകാലം നിലനിൽക്കുന്ന പ്രണയ ബന്ധം ആസ്വദിക്കാൻ കഴിയും ; പങ്കാളിയുടെ ഗുണങ്ങളെ അഭിനന്ദിക്കുക : ഇന്നത്തെ  പ്രണയഫലം
ഇന്നത്തെ ദിവസം വിവിധ രാശിയിൽ ജനിച്ചവർ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മേടം, കന്നി, മിഥുനം, ചിങ്ങം എന്നീ രാശിക്കാർ ഇന്ന് വൈകാരികമായി അപകടകരമായ അവസ്ഥയിലായിരിക്കാം. ഇടവം, കർക്കിടകം എന്നീ രാശിക്കാർ പങ്കാളിയുടെ ഗുണങ്ങളെ അഭിനന്ദിക്കുകയും ബന്ധം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയും വേണം. വൃശ്ചികം, തുലാം രാശിക്കാർക്ക് കുടുംബ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങൾ കാര്യങ്ങളെ നയതന്ത്രപരമായും സത്യസന്ധമായും സമീപക്കണം. ധനു, കുംഭം രാശിക്കാർക്ക് സാമൂഹികപരമായി നിങ്ങളുടെ ആകർഷണീയത വർദ്ധിക്കും. ആളുകളുടെ പോസിറ്റീവ് ശ്രദ്ധ ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. മകരം രാശിക്കാർക്ക് പ്രണയത്തിന്റെ കാര്യത്തിൽ ഇന്നത്തെ ദിവസം മാധുര്യം നിറഞ്ഞ ദീർഘകാലം നിലനിൽക്കുന്ന പ്രണയ ബന്ധം ആസ്വദിക്കാൻ കഴിയും. മീനം രാശിക്കാർ ഇന്നത്തെ ദിവസം രസകരമായ ആരെയെങ്കിലും കണ്ടുമുട്ടിയേക്കാം. മൊത്തത്തിൽ ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തിൽ വൈകാരിക അവബോധം, വിശ്വസ്തത, ചിന്താപൂർവമായ തിരഞ്ഞെടുപ്പുകൾ എന്നിവ ആവശ്യമാണ്.
advertisement
2/13
ഏരീസ് (Arise  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും സാഹസികമായ കാര്യങ്ങൾ അന്വേഷിക്കും. നിങ്ങൾ എന്തുതന്നെ ചെയ്താലും നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം നിങ്ങൾ അതിൽ പിന്നീട് ഖേദിക്കും. അനുസരണക്കേട് കാണിക്കുന്നത് രസകരമാണ് പക്ഷേ അപകടകരവുമാണ്. അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ നിങ്ങൾ തയ്യാറായിരിക്കണം.
advertisement
3/13
ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തിൽ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായിരിക്കണമെന്നില്ല. വിവാഹേതര ബന്ധത്തിലേക്ക് നിങ്ങൾ ആകർഷിക്കപ്പെട്ടാൽ അതിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കണം. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് രണ്ടുപേർക്കും അനുയോജ്യമായ പാത തിരഞ്ഞെടുക്കുക.
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ മറ്റുള്ളവരുമായി ഇടപെടുമ്പോൾ അല്പം ജാഗ്രത പുലർത്തുക. നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിക്കുകയും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യുക. ഇന്നത്തെ ദിവസം നിങ്ങളുടെ തീരുമാനങ്ങളിൽ വളരെ യാഥാർത്ഥ്യബോധമുള്ളവരായിരിക്കുക.
advertisement
5/13
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ വികാരങ്ങളിൽ ശ്രദ്ധ പുലർത്തുക. നിങ്ങളുടെ പങ്കാളിയുമായി അടുപ്പം പുലർത്തുക. നിങ്ങളുടെ നിലവിലെ ദിനചര്യയിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കുന്ന ആളുകളുടെ സ്വാധീനത്തിൽ അകപ്പെടരുത്. നിങ്ങളുടെ നിലവിലെ ബന്ധം ശക്തമാണ്. അത് പുനരുജ്ജീവിപ്പിക്കാൻ നിങ്ങളുടെ ശ്രമം ആവശ്യമാണ്.
advertisement
6/13
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ നിലവിലെ ബന്ധത്തിന് പുറത്ത് ആശ്വാസം കണ്ടെത്താൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.  ഇത് നിങ്ങൾക്ക് ജീവിതത്തിൽ പ്രശ്‌നമുണ്ടാക്കുകയേയുള്ളൂ. നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ പ്രതിബദ്ധതയും വിശ്വസ്തതയും നിങ്ങൾ പ്രകടിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ നിങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകും.
advertisement
7/13
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രണയ ജീവിതത്തിലെ അവിശ്വസ്തതയെ സൂചിപ്പിക്കുന്ന സൂചനകളിൽ ഇന്ന് നിങ്ങൾ ശ്രദ്ധ ചെലുത്തണം. വിവാഹേതര ബന്ധത്തിൽ ഏർപ്പെടാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. നിങ്ങളുടെ നിലവിലെ ബന്ധത്തിന്റെ ശക്തിയും സുരക്ഷയും പരിഗണിക്കാൻ ഇന്ന് സമയമെടുക്കുക. അല്പം റിസ്‌ക് എടുക്കുന്നത് മൂല്യവത്താണോ എന്ന് സ്വയം ചോദിക്കുക. അത് അങ്ങനെയല്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം.
advertisement
8/13
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം കുടുംബത്തിൽ ചില അംഗങ്ങൾ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്ന ഒരു സാഹചര്യത്തിൽ നിങ്ങൾ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ട്. ഈ വാദങ്ങളിൽ നിന്ന് കഴിയുന്നത്ര വിട്ടുനിൽക്കാൻ ശ്രമിക്കുക. നിങ്ങൾ ഈ സാഹചര്യത്തിൽ കുടുങ്ങിയാൽ നയതന്ത്രപരവും സംവേദനക്ഷമതയുള്ളവരുമായിരിക്കുക. ഇന്ന് നിങ്ങളുടെ ബന്ധുക്കളിൽ ആരെയും അകറ്റി നിർത്തരുത്.
advertisement
9/13
സ്‌കോർപിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ ചില സാമൂഹിക അല്ലെങ്കിൽ കുടുംബ പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഇന്ന് ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. നിങ്ങളുടെ കുടുംബത്തെ നിങ്ങൾ സ്‌നേഹിക്കുന്നുണ്ടെന്നും അവരുടെ ആഗ്രഹങ്ങളെ മാനിക്കുന്നുണ്ടെന്നും അറിയുന്നതിന് ഈ പോസിറ്റീവ് സമയം ഉപയോഗിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളുടെ സത്യസന്ധമായ മനോഭാവത്തെ ബഹുമാനിക്കും.
advertisement
10/13
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ ആരോടെങ്കിലും അല്ലെങ്കിൽ മറ്റെന്തെങ്കിലുമായി നിരന്തരം സംഭാഷണത്തിൽ ഏർപ്പെടും. എല്ലാവരും നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നതായി തോന്നും. ഇതിൽ കുടുംബം, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എന്നിവരും ഉൾപ്പെടുന്നു. അവർ നിങ്ങളോടൊപ്പമുള്ള സമയം ആസ്വദിക്കും.
advertisement
11/13
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രതിബദ്ധതയുള്ള ബന്ധങ്ങളിൽ ഉള്ളവർക്ക് നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മധുരമുള്ളതായിരിക്കും. ഇന്ന് ഒരു ബന്ധം ആരംഭിക്കുന്നവർ അത് വളരെക്കാലം നിലനിൽക്കുന്നതും മനോഹരവുമാണെന്ന് കണ്ടെത്തും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് ഇന്ന് നിങ്ങൾക്ക് വളരെക്കാലം വിലമതിക്കുന്ന ഒരു സമ്മാനമോ ഒരു പ്രത്യേക അവസരത്തിനുള്ള സമ്മാനമോ ലഭിച്ചേക്കാം.
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ മനസ്സ് നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായി തോന്നും. പ്രിയപ്പെട്ടവരുടെ കൂട്ടുകെട്ടിനായി നിങ്ങൾ കൊതിക്കും. നിങ്ങൾ അവിവാഹിതനാണെങ്കിൽ ഇന്ന് നഗരത്തിൽ കറങ്ങാനും ശ്രദ്ധ ആകർഷിക്കാനുമുള്ള ദിവസമാണ്. നിങ്ങൾ ആരെ കണ്ടുമുട്ടാമെന്നോ ആരെ കണ്ടെത്താമെന്നോ നിങ്ങൾക്കറിയില്ല.
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് മതിപ്പ് തോന്നുന്ന ഒരാളെ കണ്ടുമുട്ടാനാകും. ഇന്ന് രാവിലെ സ്വയം തയ്യാറാകാൻ കുറച്ച് അധിക മിനിറ്റ് എടുക്കുക. കാരണം ഈ വ്യക്തി എപ്പോൾ അല്ലെങ്കിൽ എവിടെ പ്രത്യക്ഷപ്പെടുമെന്ന് നിങ്ങൾക്കറിയില്ല. ഈ വ്യക്തി നിങ്ങളുടെ സ്വപ്നങ്ങളുടെ പങ്കാളിയായിരിക്കില്ല. പക്ഷേ അവർ നിങ്ങളുടെ ഇന്നത്തെ ദിവസം രസകരമാക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope November 23 | ദീർഘകാലം നിലനിൽക്കുന്ന പ്രണയ ബന്ധം ആസ്വദിക്കാൻ കഴിയും ; പങ്കാളിയുടെ ഗുണങ്ങളെ അഭിനന്ദിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories