Numerology Dec 20| വിവാഹാഭ്യര്ത്ഥന നടത്താന് അനുകൂല ദിനം; പണമിടപാടുകള് ഒഴിവാക്കുക:സംഖ്യാശാസ്ത്രപ്രകാരം ഇന്നത്തെ ദിവസഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 ഡിസംബര് 20ലെ നിങ്ങളുടെ ദിവസഫലം അറിയാം
advertisement
1/9

നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. നിങ്ങളുടെ മനസമാധാനം ഇല്ലാതാകും. ചില പ്രശ്നങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം. പുതിയ വീട് വാങ്ങാന്‍ അവസരം ലഭിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് സഹകരണം ലഭിക്കും. നിങ്ങളെ മനസിലാക്കുന്ന ഒരാളെ കണ്ടുമുട്ടും. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: വെള്ള.
advertisement
2/9
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20 അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവര്‍): കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചെലവഴിക്കേണ്ട ദിവസം. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുക. പുതിയ ജോലിക്ക് അപേക്ഷിക്കുന്നതിനും സ്പോര്‍ട്സ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിനും മികച്ച ദിവസമാണ്. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതായിരിക്കില്ല. അതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ആവേശം കാണിക്കാതിരിക്കുക. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഇലക്ട്രോണിക്സ്, മരുന്നുകള്‍, കയറ്റുമതി ഇറക്കുമതി, സൗരോര്‍ജ്ജം, കൃഷി, രാസവസ്തുക്കള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം ഉണ്ടാകും. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: പിങ്ക്.
advertisement
3/9
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): കുടുംബത്തിലെ ചില പ്രധാനപ്പെട്ട ചടങ്ങുകളില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങള്‍ നിങ്ങളെ ബാധിക്കും. ഒരു ഡോക്ടറെ കാണണം. സാമ്പത്തിക നേട്ടം ഉണ്ടാകുന്ന ദിവസമാണിന്ന്. നിങ്ങളുടെ ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാകും. തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ കൈകൊള്ളുന്ന സ്വഭാവം ഒഴിവാക്കണം. ഭാഗ്യസംഖ്യ: 9, ഭാഗ്യനിറം: പീച്ച്.
advertisement
4/9
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22 അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് ചെടികള്‍ക്ക് വെള്ളം നനയ്ക്കുക. സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യായാമം ചെയ്യുക. കൂടുതല്‍ സമയവും പ്ലാനിംഗിനായി ചെലവഴിക്കണം. സൗരോര്‍ജ്ജം, സിനിമാ സംവിധാനം, പാചകം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. ഭാഗ്യസംഖ്യ: 9, ഭാഗ്യനിറം: ചുവപ്പ്.
advertisement
5/9
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ പദവിയുയരും. നിങ്ങളുടെ മനസമാധാനം ഇല്ലാതാകും. കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാവിപദ്ധതികള്‍ നിങ്ങള്‍ ഇന്ന് ആസൂത്രണം ചെയ്യും. നിങ്ങളുടെ പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കും. ഭാഗ്യസംഖ്യ: 18, ഭാഗ്യനിറം: ഓറഞ്ച്.
advertisement
6/9
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍): മറ്റുള്ളവരോട് നോ പറയാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നും. ആത്മീയതയിലേക്ക് നിങ്ങള്‍ക്ക് താല്‍പ്പര്യം തോന്നും. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. സഹപ്രവര്‍ത്തകരുമായുള്ള പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കണം. പങ്കാളിയുമായി സംസാരിക്കാന്‍ അവസരം ലഭിക്കും. ഭാഗ്യസംഖ്യ: 15, ഭാഗ്യനിറം: നീല.
advertisement
7/9
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് ഒരു ദിവസത്തേക്ക് പണമിടപാടുകള്‍ ഒഴിവാക്കുക. നിര്‍ദ്ദേശിച്ചിരിക്കുന്ന മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുക. ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യേണ്ട ദിവസം. എതിര്‍ലിംഗത്തിലുള്ള ആളുകളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ബിസിനസ്സ് ഇടപാടുകള്‍ വിജയിക്കും. വിവാഹാലോചനകള്‍ പരിഗണിക്കുന്നത് നല്ലതാണ്. ഭാഗ്യസംഖ്യ: 17, ഭാഗ്യനിറം: വയലറ്റ്.
advertisement
8/9
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): സഹോദരങ്ങളുടെ സഹായം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ ചിന്തകള്‍ക്ക് വ്യക്തത വരും. കൂടുതല്‍ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ പങ്കാളിയെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യസംഖ്യ: 4, ഭാഗ്യനിറം: ഇന്‍ഡിഗോ.
advertisement
9/9
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): ജോലിയില്‍ നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. നിങ്ങളുടെ ധൈര്യം വര്‍ധിക്കും. നിശ്ചദാര്‍ഢ്യത്തോടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പങ്കാളിയെ വിഷമിപ്പിക്കുന്ന രീതിയില്‍ സംസാരിക്കരുത്. ഭാഗ്യസംഖ്യ: 5, ഭാഗ്യനിറം: കുങ്കുമം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Numerology Dec 20| വിവാഹാഭ്യര്ത്ഥന നടത്താന് അനുകൂല ദിനം; പണമിടപാടുകള് ഒഴിവാക്കുക:സംഖ്യാശാസ്ത്രപ്രകാരം ഇന്നത്തെ ദിവസഫലം അറിയാം