TRENDING:

Vaikunta Ekadashi Vrat 2025: മഹാവിഷ്ണുവിന്റെ അനു​ഗ്രഹത്തിനായി വൈകുണ്ഠ ഏകാദശി; തീയ്യതിയും പൂജാരീതിയും അറിയാം

Last Updated:
വിഷ്ണുഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം
advertisement
1/5
മഹാവിഷ്ണുവിന്റെ അനു​ഗ്രഹത്തിനായി വൈകുണ്ഠ ഏകാദശി; തീയ്യതിയും പൂജാരീതിയും അറിയാം
എല്ലാ വർഷവും ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വർഗ്ഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശിയായി ആചരിച്ച് വരുന്നത്. 2025 ജനുവരി 10 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ സ്വര്ഗ്ഗവാതിൽ ഏകാദശി ആചരിക്കുന്നത്. വൈഷ്ണവർക്ക് വളരെ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനങ്ങളിൽ ഒന്നാണിത്. വൈകുണ്ഠ ഏകാദശിയെ പുത്രദ ഏകാദശി എന്നും പറയാറുണ്ട്. വിഷ്ണുഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം.
advertisement
2/5
അതിനാൽ തന്നെ ഈ സുദിനത്തിൽ മരിക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. ഈ ദിവസത്തിൽ എല്ലാ വിഷ്ണുക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും അനുഷ്ടാനങ്ങളും ഉണ്ട്. കൂടാതെ ഈ വർഷത്തെ വൈകുണ്ഠ ഏകാദശി വെള്ളിയാഴ്ച്ചയാണ്. ഈ ദിവസം മഹാവിഷ്ണുവിൻ്റെ ഉത്തമപകുതിയും സമ്പത്തിൻ്റെ ദേവതയുമായ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. വൈകുണ്ഠ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിൻ്റെ കൃപയാൽ ജീവിതത്തിൽ ഐശ്വര്യലബ്ധി രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം.
advertisement
3/5
വൈകുണ്ഠ ഏകാദശിക്ക് പിന്നിൽ മറ്റു പല വിശ്വാസങ്ങളുമുണ്ട്. ഇത് മഹാവിഷ്ണുവിൻ്റെ രണ്ടാം അവതാരത്തിൻ്റെ ജന്മദിനം കൂടിയാണ്. കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന് വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവത്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്നും കൃഷ്ണ ഭ​ഗവാന്റെ സതീർത്ഥ്യനായിരുന്ന കുചേലന് കൃഷ്ണൻ അവിൽപ്പൊതി പങ്കുവച്ച് കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശിയെന്നും വിശ്വസിക്കുന്നു.കൂടാതെ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവദിനമായും ആചരിക്കുന്നു.
advertisement
4/5
(ഏകാദശി സമയം: ആരംഭിക്കുന്നത്: 2025 ജനുവരി 09-ന് 12:22 സമാപിക്കുന്നത്: 2025 ജനുവരി 10-ന് 10:19) വ്രതാനുഷ്ഠാന രീതി: സ്വർഗവാതിൽ ഏകാദശി അനുഷ്ഠാനം തലേദിവസമാണ് ആരംഭിക്കേണ്ടത്. അതായത് ഈ വർഷം ജനുവരി 9 ന്. തലേ ദിവസം ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി.
advertisement
5/5
ഏകാദശി ദിനത്തിൽ പൂർണമായും ഉപവാസം നടത്തണം. അതിനു സാധിക്കാത്ത ആളുകൾ ഒരു നേരം പഴങ്ങൾ മാത്രം ഭക്ഷിച്ചു വ്രതം അനുഷ്ഠിക്കാം. ഏകാദശി നാളിൽ എണ്ണ തേച്ചു കുളിക്കുവാനോ പകൽ സമയത്ത് ഉറങ്ങുവാനോ പാടില്ല. ഈ ദിവസം ശുദ്ധിയുള്ളതും വെള്ള നിറത്തിലുള്ളതുമായ വസ്ത്രം ധരിക്കുന്നത് ഉത്തമം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Vaikunta Ekadashi Vrat 2025: മഹാവിഷ്ണുവിന്റെ അനു​ഗ്രഹത്തിനായി വൈകുണ്ഠ ഏകാദശി; തീയ്യതിയും പൂജാരീതിയും അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories