Weekly Love Horoscope Dec 30 to Jan 5th | പങ്കാളിയോട് തുറന്ന് സംസാരിക്കും; ജോലിയില് സ്ഥാനക്കയറ്റം ലഭിക്കും: പ്രണയവാരഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 30 മുതല് 2025 ജനുവരി 5 വരെയുള്ള പ്രണയവാരഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ ചിലരോട് പ്രണയം തോന്നുമെന്നതിനാല്‍ ഈ ആഴ്ച നിങ്ങള്‍ക്ക് പ്രത്യേകമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പുതിയ പങ്കാളിയുമായുള്ള നിങ്ങളുടെ പ്രണയ ജീവിതം വളരെ ആവേശകരവും ആഴ്ചയിലുടനീളം സന്തോഷം നിറഞ്ഞതും ആയിരിക്കും. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കും. പ്രണയത്തില്‍ നിങ്ങള്‍ കാര്യമായി ആലോചിച്ച് വേണം അന്തിമ തീരുമാനം കൈകൊള്ളാന്‍ എന്ന് രാശിഫലത്തില്‍ പറയുന്നു.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് നിരവധി പ്രണയാഭ്യര്‍ത്ഥനകള്‍ ലഭിക്കുന്ന ആഴ്ചയായിരിക്കും ഇതെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ബന്ധങ്ങളില്‍ സുതാര്യത പാലിക്കണം. വിവാഹിതര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കും. അവരുമായുള്ള തര്‍ക്കം പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കണം.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങള്‍ക്ക് നിരവധി പ്രണയാനുഭവങ്ങള്‍ ഉണ്ടാകുന്ന ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ചിലരുടെ ആധിപത്യ മനോഭാവം നിങ്ങള്‍ക്ക് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. അവരുമായി അകലം പാലിക്കും നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്കും വിവാഹിതമോചിതര്‍ക്കും മികച്ച ആഴ്ചയായിരിക്കും ഇന്നെന്ന് രാശിഫലത്തില്‍ പറയുന്നു. ചില വ്യക്തികളോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. നിങ്ങളുടെ ബന്ധങ്ങള്‍ സുസ്ഥിരമാകും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് മികച്ച പ്രണയാനുഭവം ഉണ്ടാകുന്ന ആഴ്ചയായിരിക്കുമിത്. പങ്കാളികള്‍ക്കിടയില്‍ പരസ്പര ഐക്യവും സ്നേഹവും ഉണ്ടാകും. പങ്കാളിയുടെ എല്ലാകാര്യവും നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്കിടയില്‍ എല്ലാകാര്യങ്ങളും തുറന്ന് പറയണം. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ സ്ഥിരത പാലിക്കേണ്ട സമയമാണിത്. നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയിലുള്ള തര്‍ക്കങ്ങള്‍ക്ക് അയവ് വരും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. പങ്കാളിയിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പഴയൊരു സുഹൃത്തിനെ ഈ ആഴ്ച നിങ്ങള്‍ കണ്ടുമുട്ടും. അടുത്ത സുഹൃത്തുക്കളോട് നിങ്ങള്‍ക്ക് അടുപ്പം വര്‍ധിക്കും. സാമൂഹിക പരിപാടികളില്‍ പങ്കെടുക്കും. അതിലൂടെ പുതിയ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ആഴത്തിലാകുകയും ചെയ്യും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങള്‍ക്ക് നിരവധി പ്രണയാനുഭവങ്ങള്‍ ഉണ്ടാകുന്ന ആഴ്ചയായിരിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. കൗമാരക്കാര്‍ക്ക് ചിലരോട് ആകര്‍ഷണം തോന്നുന്ന സമയമാണ്. ബന്ധങ്ങളില്‍ സുതാര്യത പാലിക്കാന്‍ ശ്രമിക്കണം. വിവാഹിതര്‍ പങ്കാളിയോടൊപ്പം യാത്ര പോകാന്‍ പദ്ധതിയിടും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്ക് അനിയോജ്യമായ ദിവസമായിരിക്കും ഇന്ന്. നിങ്ങള്‍ക്കിടയിലുള്ള ബന്ധം ആഴത്തിലാകും. പങ്കാളി നിങ്ങളെ പൂര്‍ണമായും മനസിലാക്കും. അവിവാഹിതരായ അമ്മമാര്‍ പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഭാവിയില്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്. തിരക്ക് പിടിച്ച് തീരുമാനങ്ങള്‍ കൈകൊള്ളരുത്.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ആഴ്ചയായിരിക്കുമിത്. നിങ്ങള്‍ക്ക് ചിലരോട് ആകര്‍ഷണവും കൗതുകവും തോന്നും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ദമ്പതികള്‍ക്ക് പരസ്പരം മനസിലാക്കാന്‍ അവസരം ലഭിക്കും. അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കണം.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയ്ക്കായി സമയം കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ഈ ആഴ്ച നിങ്ങള്‍ക്ക് തിരക്കേറിയതായിരിക്കും. അവിവാഹിതര്‍ക്ക് തങ്ങളുടെ പ്രണയം കണ്ടെത്താന്‍ സാധിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ആഴ്ചയിലുടനീളം നിങ്ങള്‍ക്ക് നിരവധി പ്രണയാനുഭവങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് വെച്ച് നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. അവരോട് നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Love Horoscope Dec 30 to Jan 5th | പങ്കാളിയോട് തുറന്ന് സംസാരിക്കും; ജോലിയില് സ്ഥാനക്കയറ്റം ലഭിക്കും: പ്രണയവാരഫലം അറിയാം