TRENDING:

Weekly Love Horoscope August 11 to 17| അവിവാഹിതര്‍ക്ക് പ്രണയം കണ്ടെത്താനാകും; ജീവിതത്തില്‍ മാറ്റം കാണാനാകും: പ്രണയവാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 11 മുതല്‍ 17 വരെയുള്ള പ്രണയവാരഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12
അവിവാഹിതര്‍ക്ക് പ്രണയം കണ്ടെത്താനാകും; ജീവിതത്തില്‍ മാറ്റം കാണാനാകും: പ്രണയവാരഫലം അറിയാം
ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:ഈ ആഴ്ച നിങ്ങള്‍ ജോലിയില്‍ മുഴുകിയിരിക്കും. ജോലി പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതില്‍ നിങ്ങള്‍ തിരക്കിലായിരിക്കും. നനിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. അവിവാഹിതര്‍ക്ക് പ്രണയം കണ്ടെത്താനാകും. നിങ്ങളോട് നിരവധി പേര്‍ക്ക് താല്‍പ്പര്യമുള്ളതായി കാണും. 
advertisement
2/12
ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ അദ്ഭുതകരമായ രീതിയില്‍ പ്രണയം പൂവിടും. നിങ്ങള്‍ക്ക് പ്രണയത്തിന്റെ ശുഭ സൂചനകളാണിത്. നിങ്ങള്‍ ഇന്ന് ഒരു വ്യക്തിയെ കണ്ടുമുട്ടും. നിങ്ങളുടെ വികാരങ്ങള്‍ സത്യമാണെന്ന് ഉറപ്പിക്കുക. പ്രതിബദ്ധതയിലേക്ക് പോകും മുമ്പ് നിങ്ങളുടെ വികാരം ശക്തമാണെന്നും ഉറപ്പിക്കുക. വിവാഹിതര്‍ ഒത്തൊരുമ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തണം. 
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. നിങ്ങളുടെ ശൃംഖാരം ഇത്തവണ ഗൗരവമേറിയതാകും. നിങ്ങള്‍ അവിവാഹിതരാണെങ്കില്‍ നിങ്ങള്‍ കാത്തിരുന്ന വ്യക്തിയെ കണ്ടുമുട്ടും. ഈ ആഴ്ച പ്രണയം നിറഞ്ഞതായിരിക്കും.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:നിങ്ങള്‍ക്ക് ഈ ആഴ്ച പ്രണയത്തിന്റെ കാര്യത്തില്‍ അത്ര തൃപ്തികരമായിരിക്കില്ല. തര്‍ക്കങ്ങളും തെറ്റിദ്ധാരണങ്ങളും ഒഴിവാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. നിങ്ങളുടെ ശ്രമങ്ങള്‍ ജീവിതത്തില്‍ മാറ്റം കൊണ്ടുവരും. 
advertisement
5/12
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രണയത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ കെയറിംഗ് ബന്ധം നിലനിര്‍ത്താന്‍ സഹായിക്കും. നിങ്ങള്‍ക്ക് ഈ ആഴ്ച ചെറിയ യാത്ര നടത്താനായേക്കും. വളരെ ആകര്‍ഷകമായ ആഴ്ചയായിരിക്കും ഇത്. നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടാകും. 
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു ബന്ധത്തിലെ പ്രശ്‌നത്തില്‍ നിങ്ങള്‍ ഒരു നല്ല സുഹൃത്തിന്റെ ഉപദേശം തേടും. നിങ്ങളുടെ ബന്ധം ഉപേക്ഷിക്കാന്‍ ഇത് നല്ല സമയമല്ല. അതിനാല്‍ പ്രശ്‌നം വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക. ഈ ആഴ്ച നിങ്ങള്‍ തിരക്കുകൂട്ടിയാല്‍ തെറ്റിദ്ധാരണകളുണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ബന്ധത്തിലേക്ക് കടക്കാന്‍ ഇത് ഏറ്റവും നല്ല സമയമല്ല. ഈ ആഴ്ച അവസാനത്തോടെ നിങ്ങളുടെ പ്രണയ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും.
advertisement
7/12
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍:ദാമ്പത്യത്തില്‍ ഒരു മന്ദതയിലൂടെ കടന്നുപോകുന്നവര്‍ക്ക് സാഹചര്യത്തില്‍ ഒരു പുരോഗതി കാണും. എന്നാല്‍ നിങ്ങളുടെ ഭാഗത്തുനിന്നുള്ള ബോധപൂര്‍വമായ ശ്രമങ്ങളില്ലാതെ ഇത് സംഭവിക്കില്ല. നിങ്ങളുടെ വികാരങ്ങള്‍ ആരോടെങ്കിലും പ്രകടിപ്പിക്കാന്‍ ഈ ആഴ്ച ഏറ്റവും നല്ല സമയമാണ്. കാരണം നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു നല്ല പ്രതികരണം ലഭിക്കും. നിങ്ങള്‍ നടത്തിയ എല്ലാ ആത്മപരിശോധനയുടെയും നേട്ടങ്ങള്‍ നിങ്ങള്‍ കൊയ്യും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:ഈ ദിവസങ്ങളില്‍ നിങ്ങളുടെ ബന്ധത്തില്‍ ചില അധിക പിരിമുറുക്കങ്ങള്‍ അനുഭവപ്പെടും. അതിനാല്‍ നിങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കരുത്. പുറത്തുപോയി പ്രണയം പങ്കിടുക. ഒരു നൃത്ത ക്ലാസില്‍ പങ്കെടുക്കുകയോ ഒരുമിച്ച് ഒരു സിനിമ കാണുകയോ പോലുള്ള രസകരവും ആവേശകരവുമായ എന്തെങ്കിലും ചെയ്യുക. ഇത് നിങ്ങള്‍ രണ്ടുപേര്‍ക്കും വീണ്ടും സംസാരിക്കാന്‍ എന്തെങ്കിലും നല്‍കും. വരാനിരിക്കുന്ന ആഴ്ച നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നതിനും മികച്ചതായിരിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില തെറ്റിദ്ധാരണകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളി ഒരു പ്രതിബദ്ധത നിറവേറ്റുന്നതില്‍ പരാജയപ്പെട്ടേക്കാം. അതുമൂലം നിങ്ങള്‍ക്ക് വേദന തോന്നിയേക്കാം. എന്നിരുന്നാലും പ്രതികരിക്കാനുള്ള ശരിയായ മാര്‍ഗമായിരിക്കില്ല ഇത്. നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്നും പ്രതീക്ഷിക്കുന്നതെന്നും മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സഹായം ലഭിക്കും. 
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതര്‍ പരസ്പരം പ്രണയ വികാരങ്ങള്‍ പങ്കിടാന്‍ ധാരാളം സമയം ചെലവഴിക്കും. നിങ്ങളുടെ പങ്കാളിക്ക് ഒരു സമ്മാനം നല്‍കാനും നിങ്ങള്‍ ആഗ്രഹിക്കും. എല്ലാ വിധത്തിലും അത് ചെയ്യുക. ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ മുന്‍കാല വാക്കുതര്‍ക്കങ്ങളെല്ലാം പരിഹരിക്കപ്പെടും. വിവാഹമോചിതരായ ആളുകള്‍ക്ക് ഒരു ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സേവനത്തിലൂടെ ഒരു നല്ല പങ്കാളിയെ കണ്ടെത്താന്‍ കഴിയും.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ സ്‌നേഹിക്കുന്നയാളോട് നിങ്ങളുടെ ഹൃദയം തുറക്കുന്നതില്‍ നിന്ന് മടിയും ഭയവും നിങ്ങളെ തടയുന്നുണ്ട്. നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത് പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വന്നേക്കാം. നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായതിനാല്‍ ഈ ആഴ്ച, ഭയമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരും ഇത് തന്നെയാണ് കരുതുന്നത്. നിങ്ങള്‍ ആദ്യപടി സ്വീകരിച്ച് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ കാത്തിരിക്കുകയാണ്. മുന്നോട്ട് പോയി നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് ഒരു പഴയ ഓര്‍മ്മ നിങ്ങളുടെ ജീവിതത്തിലേക്ക് തിരികെ വരുകയും നിങ്ങള്‍ വീണ്ടും ആ വ്യക്തിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ നിങ്ങള്‍ ഒരു പ്രതിസന്ധിയിലായേക്കാം.  നിങ്ങളുടെ നിലവിലെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സത്യം അറിയുന്നതും ശരിയായ തീരുമാനം എടുക്കുന്നതും ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയായിരിക്കും. ഇപ്പോള്‍ ഒന്നും ചെയ്യാന്‍ തിടുക്കം കൂട്ടരുത്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Love Horoscope August 11 to 17| അവിവാഹിതര്‍ക്ക് പ്രണയം കണ്ടെത്താനാകും; ജീവിതത്തില്‍ മാറ്റം കാണാനാകും: പ്രണയവാരഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories