TRENDING:

Weekly Love Horoscope December 8 to 14 | പ്രശസ്തി വർദ്ധിപ്പിക്കാൻ അവസരം ലഭിക്കും ; ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക : പ്രണയവാരഫലം അറിയാം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഡിസംബർ 8 മുതൽ 14 വരെയുള്ള പ്രണയവാരഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12
Weekly Love Horoscope December 8 to 14 |  ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക : പ്രണയവാരഫലം അറിയാം
ഏരീസ് (Arise  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച സുഹൃത്തിന്റെയോ പ്രിയപ്പെട്ടവരുടെയോ സഹായത്തോടെ പ്രിയപ്പെട്ട ഒരാളെ കണ്ടെത്താനാകും. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ നിങ്ങൾ അവരെ ഇഷ്ടപ്പെടും. നിങ്ങൾ അവരെ കാണുമ്പോൾ തന്നെ നിങ്ങളുടെ നീണ്ട കാത്തിരിപ്പി അവസാനിച്ചതായി തോന്നും. നിങ്ങൾക്ക് പങ്കാളിയുമായി ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കും. നിങ്ങൾ തുടക്കത്തിൽ തന്നെ അതിനായി തയ്യാറായിരിക്കണം. നിങ്ങളുടെ ജോലിയിൽ നിന്ന് മാറി കുറച്ച് സമയം ചെലവഴിക്കുക. നിങ്ങളുടെ പങ്കാളിക്കൊപ്പം എവിടെയെങ്കിലും ഒരു യാത്ര പോകുക.
advertisement
2/12
ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ:ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാൻ നിങ്ങളുടെ സന്തോഷത്തിന് വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരും. നിങ്ങളുടെ സ്വഭാവം മെച്ചപ്പെടുത്തുകയും പ്രണയത്തിന്റെ കാര്യത്തിൽ അടിമയെ പോലെ പെരുമാറുന്നത് ഒഴിവാക്കുകയും ചെയ്യുക. ദാമ്പത്യ ജീവിതത്തെ കുറിച്ച് നിങ്ങളുടെ മനസ്സിൽ ചില അസ്വസ്ഥതകൾ ഉണ്ടാകും. നിങ്ങളുടെ മനസ്സിലെ ആശങ്കകൾ അകറ്റാൻ പങ്കാളിയുമായി തുറന്ന് സംസാരിക്കുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ:മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച  ചിലർക്ക് നിങ്ങളുടെ പ്രണയ ജീവിതത്തിൽ സന്തോഷവും ആവേശവും കുറവായിരിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾ ഈ ആഴ്ച വളരെ തിരക്കിലായിരിക്കും. നിങ്ങളുടെ ബന്ധത്തിന് ആവശ്യമായ സമയം നൽകാൻ കഴിയില്ല. നിങ്ങളുടെ വാക്കുകളോ പ്രവൃത്തികളോ നിങ്ങളുടെ പങ്കാളിയെ വളരെയധികം അലട്ടും. ആ വിഷയത്തിൽ നിങ്ങൾ അവരുമായി തർക്കിച്ചേക്കാം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യപ്പെടുകയും കാര്യങ്ങൾ കൂടുതൽ വഷളാകുകയും ചെയ്യും.
advertisement
4/12
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ:കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾ നിങ്ങളുടെ സ്‌നേഹം പങ്കാളിയോട് പ്രകടിപ്പിക്കാൻ പരമാവധി ശ്രമിക്കും. നിങ്ങളുടെ പങ്കാളിക്കായി ഈ ആഴ്ച നിങ്ങൾ ധാരാളം സമയം കണ്ടെത്തും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ പ്രവൃത്തികൾ ഇഷ്ടപ്പെടും. നിങ്ങളുടെ സ്‌നേഹബന്ധം കൂടുതൽ ശക്തമാകും. ഈ ആഴ്ച നിങ്ങളുടെ പങ്കാളിയുമായി അനാവശ്യ കാര്യങ്ങളിൽ ചെറിയ തർക്കങ്ങൾ ഉണ്ടായേക്കും. നിങ്ങളുടെ തെറ്റുകൾ നിങ്ങൾ മനസ്സിലാക്കും. സമയം പാഴാക്കാതെ നിങ്ങൾ പങ്കാളിയോട് ക്ഷമ ചോദിക്കുകയും ചെയ്യും.
advertisement
5/12
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ:ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ പങ്കാളി സുഹൃത്തുക്കളുമൊത്ത് പാർട്ടിയിലും യാത്ര ചെയ്യുന്നതിലും തിരക്കിലായിരിക്കും. ഇത് നിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കും. പിന്നീട് നിങ്ങൾ ഇക്കാര്യം മനസ്സിൽ വച്ച് സംസാരിക്കും. ഇത് കാര്യങ്ങൾ വഷളാക്കിയേക്കും. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകാനും അലഞ്ഞുതിരിയാനും സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിക്കും മറ്റൊരാൾക്കും ഇടയിൽ നിങ്ങളുടെ മനസ്സ് ചാഞ്ചാടുന്നതായി നിങ്ങൾക്ക് തോന്നും. നിങ്ങളുടെ ഭൗതിക സന്തോഷത്തേക്കാൾ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക.
advertisement
6/12
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ:കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് ഭാഗ്യം നിറഞ്ഞ അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. എല്ലാവരും നിങ്ങളോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യും. ഈ ആഴ്ച നിങ്ങൾ പഴയ സുഹൃത്തിനെയോ അടുത്ത ഒരാളെയോ കണ്ടുമുട്ടും. അവർ ചില അവിസ്മരണീയമായ കാര്യങ്ങൾ കൊണ്ടുവരും. ഇത് കേൾക്കുമ്പോൾ നിങ്ങൾ ആസ്വദിക്കും. പഴയ ഓർമ്മകൾ പുതുക്കും. ഇതിന്റെ നല്ല ഫലം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും കാണാനാകും.
advertisement
7/12
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ:തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച പ്രണയത്തിലായ ആളുകൾ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെടും. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഇടയിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ നിങ്ങൾ സ്വീകരിക്കുന്ന മാർഗം സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പകരം വഷളാക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. ഈ ആഴ്ച നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും അഭാവം നിങ്ങൾക്ക് അനുഭവപ്പെടും. കാരണം നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്ന് കുറച്ച് അകലം പാലിക്കാൻ ശ്രമിച്ചേക്കാം. ഈ സാഹചര്യം നിങ്ങളുടെ മാനസിക സമ്മർദ്ദം വർദ്ധിക്കാനുള്ള പ്രധാന കാരണമായി മാറും.
advertisement
8/12
സ്‌കോർപിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ:വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ തെറ്റായതും അനാവശ്യവുമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കേണ്ടതുണ്ട്. അല്ലെങ്കിലും നിങ്ങളും നിങ്ങളുടെ പങ്കാളിയും വലിയ പ്രശ്‌നത്തിൽ അകപ്പെട്ടേക്കും. പിന്നീട് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല. ഈ ആഴ്ച നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും നെഗറ്റീവ് നിമിഷങ്ങൾ നിങ്ങൾ നേരിടേണ്ടി വരും. ഇക്കാരണത്താൽ വീട്ടിൽ നിന്ന് അകന്നു നിൽക്കാൻ നിങ്ങൾ ചിന്തിച്ചേക്കാം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ:ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ ഹൃദയം വേദനിപ്പിക്കുന്ന എന്തെങ്കിലും കാര്യം സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കും. നിങ്ങളുടെ പങ്കാളിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം. അവരുടെ മോശം മാനസികാവസ്ഥ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. ഇത് നിങ്ങളെ വേദനിപ്പിക്കുകയും ചെയ്യും.
advertisement
10/12
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ:മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ പങ്കാളിയുമായി ബന്ധപ്പെട്ട പ്രശ്‌നം വളരെക്കാലമായി അലട്ടുന്നുണ്ടെങ്കിൽ നിങ്ങൾ അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ മനസ്സ് പങ്കിടണം. നിങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും. ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ മഴക്കാലം പോലെയായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പ്രണയത്തിനും സ്‌നേഹത്തിനും കുറവുണ്ടാകില്ല. നിങ്ങൾക്കും പങ്കാളിക്കും ഇടയിലുള്ള ബന്ധം ശക്തമാകും. നിങ്ങൾ രണ്ടുപേരുടെയും ലോകത്ത് സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കാനാകും.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ:കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും തർക്കമോ വഴക്കോ ഉണ്ടെങ്കിൽ ഈ ആഴ്ച മൂന്നാമതൊരാൾ അതിൽ ഇടപ്പെടാൻ അനുവദിക്കരുത്. ആ വ്യക്തി കാരണം നിങ്ങൾക്കിടയിൽ ഒരു വലിയ പ്രതിസന്ധി ഉണ്ടാകാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചെറിയ അതിഥി വരാൻ പോകുകയാണെങ്കിൽ നിങ്ങളുടെ ജീവിതം മെച്ചപ്പെടും. നിങ്ങളുടെ ദാമ്പത്യം നല്ല നിലയിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം. തർക്കങ്ങൾ അവസാനിപ്പിച്ച് പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ:മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ കൃത്രിമ സ്വഭാവം നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കും. മറ്റുള്ളവരോട് തുറന്നു സംസാരിക്കുന്നത് നിങ്ങളുടെ പങ്കാളിയെ അസ്വസ്ഥമാക്കും. നിങ്ങൾക്കിടയിൽ ഇത് പ്രശ്‌നത്തിന് കാരണമായേക്കാം. നിങ്ങൾക്കും പങ്കാളിക്കും ഇടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അവരോടൊപ്പം യാത്ര പോകുക. എന്നാൽ പങ്കാളിയുടെ ദേഷ്യം കാരണം യാത്ര മുടങ്ങാൻ സാധ്യതയുണ്ട്. അത് നിങ്ങളെ വിഷമിപ്പിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Love Horoscope December 8 to 14 | പ്രശസ്തി വർദ്ധിപ്പിക്കാൻ അവസരം ലഭിക്കും ; ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക : പ്രണയവാരഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories