TRENDING:

മൂന്നു ഭൂഖണ്ഡങ്ങളിലായി നാലു വിവാഹ ചടങ്ങുകൾ; ഇന്ത്യക്കാരനായ യുവാവും ഘാനക്കാരിയായ യുവതിയും വൈറൽ

Last Updated:
ഇന്ത്യ, ഘാന, അമേരിക്ക എന്നിവിടങ്ങളിലെ ആചാരപ്രകാരം നടത്തിയ വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്
advertisement
1/10
മൂന്നു ഭൂഖണ്ഡങ്ങളിലായി നാലു വിവാഹ ചടങ്ങുകൾ; ഇന്ത്യക്കാരനായ യുവാവും ഘാനക്കാരിയായ യുവതിയും വൈറൽ
ആന്ധ്രാക്കരനായ ഹരീഷ് ശ്രീകർ വെമുറിയും ഘാനാക്കാരിയായ ഡെയ്‌സി മാർട്ടെക്കി അകിതയും തമ്മിലുള്ള വിവാഹം രാജ്യാന്തരതലത്തിൽ ശ്രദ്ധേമായി. അമേരിക്കയിലെ ഹാർവാർഡ് ലോ സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. ഏതായാലും അവർ ഒരു തവണയല്ല, നാലു തവണ വിവാഹിതരായി. അതും മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി.
advertisement
2/10
ഹർവാർഡിൽ പഠിക്കുന്ന അകിതയും വെമുറിയും ഇപ്പോൾ കാലിഫോർണിയയിലെ സാന്റാ മോണിക്കയിലാണ് താമസം. വിവാഹക്കാര്യം ആലോചിച്ചപ്പോൾ ഇരുവരുടെയും പാരമ്പര്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത ചടങ്ങുകൾ നടത്താമെന്ന് തീരുമാനിച്ചു. 
advertisement
3/10
അങ്ങനെ അവരുടെ ഇന്ത്യൻ, ഘാന കുടുംബങ്ങളോടും അവരുടെ എല്ലാ പാരമ്പര്യങ്ങളോടും അവരുടെ സ്വന്തം ഭക്ഷണ രീതികളുമെല്ലാം ഉൾപ്പെടുത്തി വിവാഹ ചടങ്ങുകൾ നടത്താനായിരുന്നു ശ്രമം. സമത്വമെന്ന ആശയം ജീവിതത്തിൽ മാത്രമല്ല, വിവാഹ ചടങ്ങുകളിലും കൊണ്ടുവരാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് വെമുറിയും അകിതയും. 
advertisement
4/10
“ഈ കഴിഞ്ഞ വർഷം തങ്ങളെ സംബന്ധിച്ച് വിവാഹം മാത്രമല്ല, അന്താരാഷ്‌ട്ര നയതന്ത്രത്തിന്റെ ഒരു പാഠം കൂടിയായിരുന്നു,” അമേരിക്കയിൽ ന്യൂയോർക്ക് ടൈംസിനോട് സംസാരിക്കവെ അകിത പറഞ്ഞു. തന്റെ കുടുംബക്കാർക്ക് പങ്കെടുക്കാൻ വെമുറിക്ക് ഇന്ത്യയിൽ ഒരു കല്യാണം വേണം, അതേസമയം അകിതയുടെ മാതാപിതാക്കൾ അവളുടെ ജന്മനാടായ ഘാനയിൽ അവരുടെ പരമ്പരാഗത രീതിയിൽ ഒരു വിവാഹ ചടങ്ങ് നടത്താൻ ആഗ്രഹിച്ചു.  (Photo- All rights reserved to SteveMorrisM)
advertisement
5/10
എന്നാൽ അകിതയുടെയും വെമുറിയുടെയും ഹർവാഡിലുള്ള അടുത്ത സുഹൃത്തുക്കൾക്ക് ഇന്ത്യയിലേക്കും ഘാനയിലേക്കും വരാൻ കഴിഞ്ഞില്ല. അതിനാൽ അവർക്കായി അമേരിക്കയിൽവെച്ച് മറ്റൊരു വിവാഹ ചടങ്ങുകൾ കൂടി നടത്തി. അങ്ങനെയാണ് അകിതയും വെമുറിയും മൂന്ന് ഭൂഖണ്ഡങ്ങളിലായി നാല് വ്യത്യസ്ത വിവാഹ ചടങ്ങുകൾ നടത്തിയത്.  (Photo- All rights reserved to SteveMorrisM)
advertisement
6/10
വെമുറിയും അകിതയും 2019-ൽ ഹാർവാർഡ് ലോ സ്കൂളിലെ മൂന്നാം വർഷ പഠനത്തിനിടെയാണ് പ്രണയബദ്ധരായത്. 2017-ൽ കാംപസിൽ പഠിക്കനെത്തിയതുമുതൽ ഇരുവരും തമ്മിൽ അറിയാമായിരുന്നു. അന്നു മുതൽ ഇരുവരും ഫേസ്ബുക്കിൽ സുഹൃത്തുക്കളുമായിരുന്നു. എന്നാൽ വളരെ അടുത്ത ബന്ധം ഇരുവരും തമ്മിൽ ഉണ്ടായിരുന്നില്ല.  (Photo- All rights reserved to SteveMorrisM)
advertisement
7/10
ലോ സ്കൂളിൽ പഠിക്കാനെത്തുന്നതിന് മുമ്പും അകിതയും വെമുറിയും ഒരുമിച്ച് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ട്. 2013ൽ ലോസ് ഏഞ്ചൽസിലെ ബെയ്ൻ ആൻഡ് കമ്പനിയുടെ ഓഫീസിൽ വച്ചായിരുന്നു ഇത്. അന്ന് ബിരുദ വിദ്യാർഥിനിയായിരുന്ന അകിത, കോളേജിലെ രണ്ടാം വർഷത്തിൽ ഒരാഴ്ചത്തെ ഇന്റേൺഷിപ്പ് ചെയ്യാനായാണ് അവിടെ എത്തിയത്.  (Photo- All rights reserved to SteveMorrisM)
advertisement
8/10
ഈ സമയം അസോസിയേറ്റ് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു വെമുറി. എന്നാൽ അന്ന് തങ്ങൾ തമ്മിൽ ഒരു പരിചയവുമുണ്ടായിരുന്നില്ലെന്ന് അകിത പറഞ്ഞു. 2019 സെപ്റ്റംബറിലെ ഒരു പാർട്ടിയിൽവെച്ചാണ് ഇരുവരും തമ്മിൽ അടുക്കുന്നതും പ്രണയത്തിലാകുന്നതും.
advertisement
9/10
ആന്ധ്രയിൽനിന്നുള്ള കുടുംബത്തിലെ രണ്ട് ആൺകുട്ടികളിൽ മൂത്തവനായ വെമുറി, സിൻസിനാറ്റിയിലാണ് ജനിച്ചത്. ആറു വയസ് മുതൽ ഓറിയിലെ പോർട്ട്‌ലാൻഡിലാണ് വളർന്നത്. ഒഹായോയിലെ കോളേജിൽ പഠിക്കാനാായണ് വെമുറിയുടെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറിയത്. എന്നാൽ 2021-ൽ അവർ ഇന്ത്യയിലേക്ക് മടങ്ങി.
advertisement
10/10
ഹാർവാർഡ് നിയമപഠനത്തിന് ചേരുന്നതിന് മുമ്പ് വെമുറി സതേൺ കാലിഫോർണിയ മാഗ്ന കം ലോഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ഇപ്പോൾ ബെയിൻ ആൻഡ് കമ്പനിയുടെ ലോസ് ആഞ്ചലസ് ഓഫീസിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയാണ്.
മലയാളം വാർത്തകൾ/Photogallery/Life/
മൂന്നു ഭൂഖണ്ഡങ്ങളിലായി നാലു വിവാഹ ചടങ്ങുകൾ; ഇന്ത്യക്കാരനായ യുവാവും ഘാനക്കാരിയായ യുവതിയും വൈറൽ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories