അമിതമായി മുടി കൊഴിയുന്നുണ്ടോ? നെല്ലിക്ക ഉപയോഗിച്ചാൽ മതി തഴച്ചു വളരും
- Published by:Sneha Reghu
- news18-malayalam
Last Updated:
മുടി വളരാൻ നെല്ലിക്ക കഴിയ്ക്കുന്നതും പുരട്ടുന്നതുമെല്ലാം നല്ലതാണ്
advertisement
1/5

സ്ത്രീകളിൽ പ്രധാനമായി കണ്ടുവരുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. ലൈഫ് സ്റ്റൈലിൽ വരുന്ന മാറ്റങ്ങൾ, വൈറ്റമിനുകളുടെ അഭാവം ഇവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകുന്നുവെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. പ്രായഭേദമന്യേ ഇപ്പോൾ എല്ലാവരിലും മുടി കൊഴിച്ചിൽ കണ്ടു വരുന്നുണ്ട്.
advertisement
2/5
അനിയന്ത്രിതമായി കണ്ടുവരുന്ന മുടികൊഴിച്ചിൽ അകറ്റാൻ ചില ആഹാരങ്ങൾ ഏറെ സഹായിക്കും. ഇതിൽ ഒന്നാണ് നെല്ലിക്ക. മുടി വളരാൻ നെല്ലിക്ക കഴിയ്ക്കുന്നതും പുരട്ടുന്നതുമെല്ലാം നല്ലതാണ്.
advertisement
3/5
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളതും നെല്ലിക്കയിലാണ്. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നുണ്ട്. ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കുമെന്നാണ് പഴമക്കാർ പറയുന്നത്.
advertisement
4/5
തലമുടിയുടെ വളർച്ചയ്ക്ക് നെല്ലിക്ക വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിനായി, ഒരു ലിറ്റർ വെള്ളത്തിൽ നെല്ലിക്ക അരിഞ്ഞ് ഇടുക, ഇതിന് ശേഷം വെള്ളം തിളപ്പിക്കണം. തിളച്ച വെള്ളം തണുപ്പിച്ചതിന് ശേഷം നെല്ലിക്ക കഷ്ണങ്ങൾ മാറ്റുക. ശേഷം, നെല്ലിക്ക വെള്ളം ഹെയർവാഷായി ഉപയോഗിക്കാം.
advertisement
5/5
ഇതുപയോഗിക്കുന്നതിനും പ്രത്യേകിച്ച് രീതിയുണ്ട്. മുടി ഷാംപൂ കണ്ടീഷനിംഗ് ചെയ്തതിന് ശേഷം തലമുടിയിൽ നെല്ലിക്ക വെള്ളം ഒഴിച്ച് തലയിൽ നന്നായി മസാജ് ചെയ്യുക. 30 മിനിറ്റ് വച്ചതിന് ശേഷം ശുദ്ധമായ വെള്ളത്തിൽ തല കുളിക്കാം. നെല്ലിക്ക വെള്ളം ഉപയോഗിച്ച് 48 മണിക്കൂർ വരെ മറ്റൊന്നും മുടിയിൽ ഉപയോഗികരുത്. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ നിർത്തി, വളരുന്നതിനും സഹായിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/Health/
അമിതമായി മുടി കൊഴിയുന്നുണ്ടോ? നെല്ലിക്ക ഉപയോഗിച്ചാൽ മതി തഴച്ചു വളരും