Health Benefits of Aloe Vera | കറ്റാർവാഴ ജ്യൂസിന്റെ ആരുമറിയാത്ത ഗുണങ്ങൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ചർമ്മസംരക്ഷണത്തിൽ മാത്രമായി ഒതുങ്ങുന്നതല്ല കറ്റാർ വാഴയുടെ ഗുണങ്ങൾ
advertisement
1/5

ശൈത്യകാല ചർമ്മസംരക്ഷണത്തിലെ ഒരു പ്രധാന ഘടകമാണ് കറ്റാർ വാഴ. കറ്റാർ വാഴ ജെൽ മുതൽ കറ്റാർ ചേർത്ത മോയ്‌സ്ചറൈസറുകൾ വരെ നിരവധി മാർഗങ്ങളിൽ ഇവ ഉപയോഗിക്കാറുണ്ട്. സീസണിലുടനീളം ചർമ്മത്തെ ജലാംശം നിലനിറുത്തി ആരോഗ്യവും മിനുസമാർന്നതായി സംരക്ഷിക്കാൻ കറ്റാർവാഴ സഹായിക്കുന്നു ഉഷ്ണമേഖലാ, അർദ്ധ ഉഷ്ണമേഖലാ, വരണ്ട കാലാവസ്ഥകളിൽ കാണപ്പെടുന്ന കറ്റാർ വാഴയെ ശൈത്യകാല ചർമ്മസംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.എന്നാൽ കറ്റാർ വാഴയുടെ ഗുണങ്ങൾ ചർമ്മസംരക്ഷണത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് കരുതുന്നത് തെറ്റാണ്. ശുദ്ധമായ കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വോഗ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു ലേഖനം അവകാശപ്പെടുന്നു.
advertisement
2/5
ആർതയിലെ (Artah) ന്യൂട്രീഷൻ വിഭാഗം മേധാവിയായ ന്യൂട്രീഷനിസ്റ്റ് ഏപ്രിൽ മെയ് മോർഗൻ അടുത്തിടെ കറ്റാർ വാഴ ജ്യൂസിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കറ്റാർ വാഴ ജ്യൂസിന് അതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കാരണം വൈവിധ്യമാർന്ന ആരോഗ്യ ഗുണങ്ങളുണ്ടെന്നും പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നൂറ്റാണ്ടുകളായി ഇത് ഉപയോഗിച്ചുവരുന്നു എന്നും മോർഗൻ ബ്രിട്ടീഷ് വോഗിനോട് പറഞ്ഞു. ഫ്ലേവനോയ്ഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. വായയുടെ ആരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം എന്നിവ മുതൽ ദഹനം, ചർമ്മത്തിന്റെ ഗുണനിലവാരം എന്നിവയ്ക്കുവരെ കറ്റാർവാഴ ജ്യൂസ് ഉപയോഗിച്ചു വരുന്നുണ്ടെന്ന് ഏപ്രിൽ മെയ് മോർഗൻ കൂട്ടിച്ചേർത്തു.
advertisement
3/5
കറ്റാർ വാഴ ജ്യൂസ് ആന്റിഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമായതിനാൽ, രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നതിലും ഇത് തീർച്ചയായും ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഏപ്രിൽ മെയ് മോർഗൻ അഭിപ്രായപ്പെട്ടു. "കറ്റാർ വാഴയിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ്. രോഗപ്രതിരോധ പ്രതികരണത്തെ മോഡുലേറ്റ് ചെയ്യാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിനുണ്ട്," മോർഗൻ പറഞ്ഞു.
advertisement
4/5
ഏപ്രിൽ മെയ് മോർഗന്റെ അഭിപ്രായത്തിൽ, പ്രതിദിനം 50 മുതൽ 120 മില്ലി വരെയാണ് കറ്റാർ വാഴ ജ്യൂസ് കഴിക്കാവുന്ന അളവ്. കൂടുതൽ പഠനങ്ങൾ ആവശ്യമാണെങ്കിലും, പ്രാഥമിക ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് ഗ്ലൈസെമിക് നിയന്ത്രണത്തിൽ (അടിസ്ഥാനപരമായി, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ) നല്ല സ്വാധീനം ചെലുത്തുമെന്ന് വോഗ് ഇന്ത്യ പ്രസിദ്ധീകരിച്ച ലേഖനം അവകാശപ്പെടുന്നു
advertisement
5/5
ചർമ്മസംരക്ഷണത്തിനും മുകളിൽ സൂചിപ്പിച്ച ഗുണങ്ങൾക്കും പുറമേ, കറ്റാർ വാഴ മുടി വളർച്ചയ്ക്കും മറ്റും നിരവധി ഗുണങ്ങൾ നൽകുമെന്ന് പറയുന്നു. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ കറ്റാർ വാഴ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ഉപയോഗിച്ച് രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. കറ്റാർ വാഴ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനെ സഹായിക്കുകയും ഫോളിക്കിളുകൾക്ക് മികച്ച പോഷണം നൽകുകയും ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
Health Benefits of Aloe Vera | കറ്റാർവാഴ ജ്യൂസിന്റെ ആരുമറിയാത്ത ഗുണങ്ങൾ