ബിയർ കുടിക്കുന്നത് കിഡ്നി സ്റ്റോണിന് നല്ലതാണോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
ഏത് രീതിയിലുള്ള പാർട്ടിയിലും മദ്യത്തിനും മറ്റ് പാനീയങ്ങൾക്കും ഒപ്പം ബിയറും ഉണ്ടാകും. ഇത് മദ്യത്തെക്കാൾ ലഹരി കുറവും ശരീരത്തിന് വലിയ രീതിയിൽ ദോഷകരമായി ബാധിക്കില്ലെന്നുമാണ് സാധാരണ പറയപ്പെടുന്നത്.
advertisement
1/5

വെള്ളവും ചായയും പോലെ ലോകത്തിലെ ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് ബിയർ. ഏത് തരത്തിലുള്ള പാർട്ടിയിലും മദ്യത്തിനും പാനീയങ്ങൾക്കും ഒപ്പം ബിയറും ഉണ്ടായിരിക്കും. ബിയറിന് മദ്യത്തെക്കാൾ ലഹരി കുറവാണെന്നും ശരീരത്തിന് ദോഷകരമല്ലെന്നുമാണ് സാധാരണ പറയുന്നത്. വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ ബിയർ കുടിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാൽ, ഇത് ശരിയാണോ...തെറ്റാണോ എന്ന് നോക്കാം...
advertisement
2/5
സമൂഹത്തിൽ ബിയർ കുടിക്കുന്നതിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്നാണ് നെഫ്രോളജിസ്റ്റായ ഡോ. സന്ദീപ് ഗാർഗ് പറയുന്നത്. ബിയർ കുടിക്കുന്നത് കല്ലുകൾ നീക്കം ചെയ്യുന്നതിനും വൃക്കകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മികച്ച പങ്ക് വഹിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരത്തിലുള്ള അവകാശവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ ഡോ. സന്ദീപ് ഗാർഗ് പറഞ്ഞത്.
advertisement
3/5
വൃക്കയിലെ കല്ല് മാറുന്നതിനായി ധാരാളം വെള്ളം കുടിക്കുന്നതാണ് പൊതുവെ നല്ലത്. ബിയർ ശരീരത്തിന് ഹാനീകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
4/5
മദ്യം വലിയ അളവിൽ കഴിക്കുകയാണെങ്കിൽ അത് ശരീരത്തിന് ദോഷം ചെയ്യും. കൂടാതെ, അമിത വണ്ണത്തിനും കരളുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് കാരണമാകും. കൂടാതെ, ഉറക്കം നഷ്ടപ്പെടാനും സ്ട്രൈസ് ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ, ബിയർ കഴിക്കാതിരിക്കുന്നതാണ് ശരീരത്തിന് നല്ലതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
advertisement
5/5
വെള്ളം, മാൾട്ട് ബാർലി, ഹോപ്സ്, യീസ്റ്റ് എന്നിവ ചേർത്താണ് ബിയർ തയ്യാറാക്കുന്നത്. ഹോപ്സാണ് ബിയറിന് മണവും അതുപോലെ കയ്പും നൽകുന്നത്. കുറച്ചു ദിവസമോ ആഴ്ചകളോ വച്ചതിന് ശേഷമാണ് ബിയർ സാധാരണ ഉപയോഗിക്കുന്നത്.