TRENDING:

Hair Loss | മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

Last Updated:
ആരോഗ്യമുള്ള തലമുടി ലഭിക്കാൻ ഭക്ഷണ കാര്യം തന്നെയാണ് ആദ്യം ശരിയാക്കേണ്ടത്
advertisement
1/6
Hair Loss | മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ ഇക്കാലത്ത് വലിയൊരു ആരോഗ്യപ്രശ്നം തന്നെയാണ്. നിരവധിപ്പേരെ ഇത് അലട്ടുന്നുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ തന്നെ ആളുകളിൽ മുടികൊഴിച്ചിൽ കണ്ടുവരുന്നു. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണക്രമത്തിലെ മോശം രീതികളുമൊക്കെയാണ് മുടികൊഴിച്ചിലിന് കാരണമാകുന്നത്. ആരോഗ്യമുള്ള തലമുടി ലഭിക്കാൻ ഭക്ഷണ കാര്യം തന്നെയാണ് ആദ്യം ശരിയാക്കേണ്ടത്. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ ഒരു പരിധി വരെ തടയാനാകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
advertisement
2/6
ചീര- തലമുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് ഇലക്കറികളും പച്ചക്കറികളും. അതിൽ ഏറ്റവും പ്രധാനം ചീര തന്നെ. ജീവനകങ്ങളാൽ സമ്പുഷ്ടമാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍ തുടങ്ങിയ നിരവധി പോഷകങ്ങൾ ചീരയിലുണ്ട്. ധാരാളം ആന്റിഓക്സിഡന്‍റ്, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള ചീര മുടി കൊഴിച്ചില്‍ തടയുകയും ഉറച്ച തലമുടികൾ വളരാൻ സഹായിക്കുകയും ചെയ്യു.
advertisement
3/6
മുട്ട- കരുത്തുറ്റ മുടിയ്ക്ക് ഏറെ പ്രധാനമാണ് മുട്ട. ഏറെ പ്രോട്ടീൻ അടങ്ങിയ മുട്ടയിൽ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് തലമുടിയുടെ ആരോഗ്യം നിലനിർത്താൻ വളരെ പ്രധാനമാണ്.
advertisement
4/6
ബെറി പഴങ്ങൾ- ബെറി വിഭാഗത്തിലുള്ള പഴങ്ങൾ സ്ഥിരമായി കഴിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. അവയിൽ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും കൂടുതലായി അടങ്ങിയിട്ടുണ്ട്. സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങളാണ് കഴിക്കേണ്ടത്.
advertisement
5/6
നട്ട്സ്- ഭക്ഷണക്രമത്തിൽ നട്ട്സ് ഉൾപ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ സഹായകരമാണ്. ബദാം, കശുവണ്ടി പരിപ്പ്, പിസ്ത, വാൾനട്ട് തുടങ്ങിയ നട്ട്സുകളാണ് കഴിക്കേണ്ടത്. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിന്‍ ഇ, ബി1, ബി6 തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ഉറച്ച വേരുകളുള്ള മുടിയുണ്ടാകാൻ സഹായിക്കും.
advertisement
6/6
ചിയാ സീഡ്- തലമുടിയുടെ ആരോഗ്യത്തിന് ഏറെ സഹായകരമായ മറ്റൊരു ഭക്ഷ്യവിഭവമാണ് ചിയാ വിത്തുകൾ. ഒമേഗ 3 ഫാറ്റി ആസിഡ് ഉൾപ്പടെ പ്രോട്ടീനുകളും മിനറലുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ചിയാ വിത്തുകൾ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സില്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ചിയാ സീഡ്. ഇവ നമ്മുടെ നാട്ടിലെ സൂപ്പർമാർക്കറ്റുകളിലും ഇ-കൊമേഴ്സ് സൈറ്റുകളിലും ലഭ്യമാണ്.
മലയാളം വാർത്തകൾ/Photogallery/Life/
Hair Loss | മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories