ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ ? കൂണ്‍ കഴിക്കാമോ പരിഹാരമുണ്ട്
- Published by:Arun krishna
- news18-malayalam
Last Updated:
പ്രോട്ടീന്‍, അമിനോ ആസീഡ് എന്നിവയാല്‍ സമ്പന്നമാണ് കൂണ്‍.
advertisement
1/7

മലയാളികളുടെ തീന്‍മേശയില്‍ അത്ര പരിചിതമല്ലാത്ത ഭക്ഷ്യപദാര്‍ത്ഥമാണ് കൂണ്‍. ഒരു നേരമെങ്കിലും കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുക.
advertisement
2/7
പ്രോട്ടീന്‍, അമിനോ ആസീഡ് എന്നിവയാല്‍ സമ്പന്നമാണ് കൂണ്‍. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഭക്ഷണത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വലിയമാറ്റം കൊണ്ടുവരാം.
advertisement
3/7
ആന്‍റി ഓക്സിഡന്‍റുകളാല്‍ സമൃദ്ധമായ കൂണ്‍ രോഗപ്രതിരോധ ശേഷി കൂട്ടാനും ഉത്തമമാണ്. സോഡിയം വളരെ കുറവുള്ള കൂണില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗുണകരമാണ്.
advertisement
4/7
ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൂണിന് സാധിക്കും.ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ കൂണ്‍ കാഴ്ചശക്തി വര്‍ധിപ്പിക്കും.
advertisement
5/7
ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് നിങ്ങളെങ്കില്‍ കൂണ്‍ നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കാത്സ്യത്തിന്‍റെ കലവറയായ കൂണ്‍ എല്ലുകളുടെ സംരക്ഷണത്തിനും സഹായകമാണ്.
advertisement
6/7
നാരുകള്‍ ധാരാളം അടങ്ങിയിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ കൂണ്‍ ഉള്‍പ്പെടുത്താം. കൂണ്‍ കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കലോറിയും കുറവാണ്.ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും.
advertisement
7/7
<span style="color: #ff0000;"><strong>(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)</strong></span>
മലയാളം വാർത്തകൾ/Photogallery/Life/Health/
ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ ? കൂണ്‍ കഴിക്കാമോ പരിഹാരമുണ്ട്