TRENDING:

ചുണ്ടുകളിലെ കരിവാളിപ്പും വരണ്ടുപൊട്ടലുമാണോ നിങ്ങളുടെ പ്രശ്നം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

Last Updated:
വേനൽക്കാലത്തെ ചുണ്ടുകളുടെ ആരോഗ്യത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
advertisement
1/5
ചുണ്ടുകളിലെ കരിവാളിപ്പും വരണ്ടുപൊട്ടലുമാണോ നിങ്ങളുടെ പ്രശ്നം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ചുണ്ടിലെ കറുപ്പ് നിറം (Lip Pigmentation) മാറ്റുന്നതിനായി നാം വ്യത്യസ്ത മാർഗ്ഗങ്ങൾ പരീക്ഷിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ചുണ്ടുകളുടെ വരൾച്ചയും പൊട്ടലും സാധാരണമാണ്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചർമ്മത്തെ അപേക്ഷിച്ച് ചുണ്ടുകളിലെ ചർമ്മം വളരെ നേർത്തതാണ്. ചർമ്മ രോഗങ്ങൾ, ഗുണനിലവാരം കുറഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം, പുകവലി, സൂര്യപ്രകാശത്തിൽ അമിതമായി എക്സ്പോഷർ, പുകയില ഉപയോഗം, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയവ ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തി കറുപ്പ് നിറം ഉണ്ടാകാൻ കാരണമാകുന്നു. ഇതു കൂടാതെ മഞ്ഞപ്പിത്തം, വിളർച്ച, തൊലിപ്പുറത്തെ അലർജി, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ചുണ്ടുകളുടെ സ്വാഭാവിക തിളക്കം കുറയ്ക്കുന്നു. അതിനാൽ, ചുണ്ടുകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
advertisement
2/5
ചുണ്ടുകളുടെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ പലതരം ലിപ് സ്ക്രബ്ബുകൾ വിപണിയിലുണ്ട് എങ്കിലും പൊതുവായി ആളുകൾ ഉപയോഗിക്കുന്നത് തേനും (Honey) പഞ്ചസാരയും (Sugar) ആണ്.അല്പം തേനിൽ പഞ്ചസാര ചേർത്ത് അതിൽ ബ്രഷ് മുക്കി ചുണ്ടുകളിൽ അൽപനേരം സ്‌ക്രബ് ചെയുന്നത് ചുണ്ടുകളിലെ വരണ്ട ചർമ്മത്തെ അകറ്റാൻ സഹായിക്കുന്നു. തേനിന് പകരം ഒലീവ് ഓയിലും പഞ്ചസാരയും ചേർത്ത് ചുണ്ടുകളിൽ സ്‌ക്രബ് ചെയ്യുമ്പോഴും സമാനഗുണങ്ങൾ തന്നെ ലഭിക്കും. ഐസ് ക്യൂബ് ഉപയോഗിച്ച് ചുണ്ടുകളിൽ മസാജ് ചെയുന്നത് ചുണ്ടുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
advertisement
3/5
പ്രകൃതിദത്തമായി ചുണ്ടുകളെ ബ്ലീച് ചെയ്യാൻ സഹായിക്കുന്ന എല്ലാ ഘടകങ്ങളും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഒരൽപം നാരങ്ങാനീരിൽ പഞ്ഞി മുക്കി അത് ചുണ്ടുകളിൽ മസ്സാജ് ചെയ്യുക. മൃതുകോശങ്ങളെ നീക്കാൻ നാരങ്ങാനീരിൽ അല്പം പഞ്ചസാര ചേർത്ത സ്ക്രബ്ബ്‌ ചെയ്യുന്നതും നല്ലതാണ്. വെയിലേറ്റ കരുവാളിപ്പ് മാറ്റാൻ നാരങ്ങാ നീരിൽ അല്പം ബദാം ഓയിൽ ചേർത്ത് ചുണ്ടിൽ തേക്കുക. ഇത് ചുണ്ടുകളുടെ ഇരുണ്ട നിറം മാറ്റാനും സഹായിക്കും.
advertisement
4/5
ചുണ്ടുകൾക്ക് നിറം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ലിപ്സ്റ്റിക്ക് ആണ് ബീറ്റ്റൂട്ട്. ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. തണുത്ത ബീറ്റ്റൂട്ട് കഷ്ണം ചുണ്ടിൽ ഇടക്കിടക്ക് ഉരസുക. വെറുതെയിരിക്കുമ്പോഴൊക്കെ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും. ചുണ്ടുകൾക്ക് സ്വാഭാവിക ചുവപ്പുനിറം ലഭിക്കാന്‍ ബീറ്റ്റൂട്ട് അരച്ചും അല്ലെങ്കിൽ നീരെടുത്തും ചുണ്ടില്‍ പുരട്ടാം. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ബെറ്റാനിന്‍, വള്‍ഗാസേന്തിന്‍ എന്നിവ ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നതു വഴി കരിവാളിപ്പും കറുപ്പ് നിറവും കുറയുകയും ചുണ്ടുകൾ കൂടുതൽ തിളക്കമേറിയതാകുകയും ചെയ്യും.
advertisement
5/5
ചുണ്ടുകൾക്ക് നൽകാൻ കഴിയുന്ന പ്രകൃതിദത്തമായ മോയ്‌സ്ചുറൈസർ ആണ് വെളിച്ചെണ്ണ. ഇത് പുരട്ടുമ്പോൾ ചുണ്ടുകൾ കൂടുതൽ മൃദുവാകുകയും ചുണ്ടുകൾ വരണ്ട് പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യും. ഇരുണ്ട നിറമുള്ള ചുണ്ടുകൾ ഉള്ളവർ അല്പം വെള്ളരിക്കയുടെ നീരെടുത്ത ചുണ്ടുകളിൽ പുരട്ടുക. ഈ നീര് ഉണങ്ങികഴിയുമ്പോൾ ഒരു നനഞ്ഞ തുണി കൊണ്ട് തുടച്ച് ചുണ്ടുകൾ വൃത്തിയാക്കുക. ചുണ്ടുകൾ വരണ്ടിരിക്കുന്നത് തടയാൻ ഗ്ലിസറിനു കഴിയും. ഉറങ്ങുന്നതിന് മുമ്പ് ഒരല്പം ഗ്ലിസറിൻ ചുണ്ടുകളിൽ പുരട്ടുക. ഇത് ചുണ്ടുകളിലെ ജലാംശം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Life/Health/
ചുണ്ടുകളിലെ കരിവാളിപ്പും വരണ്ടുപൊട്ടലുമാണോ നിങ്ങളുടെ പ്രശ്നം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories