LIFESTYLE | ബിപി കുറച്ച് കൂടുതലാണോ? എല്ലാ ദിവസവും രാവിലെ ഉള്ളിച്ചായ കുടിക്കാം
Last Updated:
പ്രമേഹമുള്ളവർക്കും പരീക്ഷിക്കാവുന്ന ഒരു ചായയാണ് ഉള്ളിച്ചായ. ദഹനത്തെ മെച്ചപ്പെടുത്തുന്ന ഉള്ളിച്ചായ ദിവസവും കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും നല്ലതാണ്.
advertisement
1/8

ഉള്ളിച്ചായ എന്ന് കേട്ടിട്ടുണ്ടോ? നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ് ഉള്ളി കൊണ്ടുണ്ടാക്കുന്ന ചായ. ഗുണകരമെന്ന് മാത്രമല്ല വളരെ എളുപ്പവുമാണ് ഉള്ളിച്ചായ ഉണ്ടാക്കാൻ. കാരണം, നിരവധി ഗുണങ്ങളാണ് ഉള്ളിച്ചായ കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നത്.
advertisement
2/8
രക്തസമ്മർദ്ദം നിയന്ത്രിക്കും: നമ്മുടെ അതി രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുമെന്നതാണ് ഉള്ളിച്ചായ കൊണ്ടുള്ള പ്രധാനഗുണം. ഇത് മാത്രമല്ല ഹൃദ്രോഗങ്ങളിൽ നിന്നും ഉള്ളി അല്ലെങ്കിൽ ഉള്ളിച്ചായ അകറ്റി നിർത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
advertisement
3/8
ഉള്ളിയിൽ അടങ്ങിയിട്ടുള്ള ക്വെർസെറ്റിൻ എച്ച് ഡി എൽ ഉല്പാദനത്തെ സഹായിക്കുന്നു. അതായത്, ശരീരത്തിലെ നല്ല കൊളസ്ട്രോൾ ഉയർത്തുകയും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം, തന്നെ, ഉള്ളിയിലെ സൾഫറിന്റെ അളവ് രക്തത്തിന്റെ പ്രവർത്തനങ്ങളെയും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ശരീരത്തിൽ രക്തം കട്ട പിടിക്കില്ല.
advertisement
4/8
എങ്ങനെയാണ് ഉള്ളിച്ചായ ഉണ്ടാക്കുന്നത്. ഒരു ഉള്ളി അരിഞ്ഞെടുത്തത്, ഗ്രാമ്പൂ - 3, വെളുത്തുള്ളി - 3, ഒരു ടീസ്പൂൺ തേൻ, ഒരു കപ്പ് വെള്ളം, കറുവപ്പട്ട. ഇത്രയുമാണ് ഉള്ളിച്ചായ ഉണ്ടാക്കാൻ വേണ്ടത്.
advertisement
5/8
ആദ്യം പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിനുശേഷം സവാള അരിഞ്ഞത്, വെളുത്തുള്ളി പേസ്റ്റ്, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ വെളത്തിലേക്ക് ഇടുക. കുറച്ചുസമയം തിളപ്പിക്കുക.
advertisement
6/8
വെള്ളത്തിന്റെ നിറം മാറുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. അതിനുശേഷം ഒരു കപ്പിലേക്ക് പകർന്ന് തേനും കറുവപ്പട്ടയും ഒഴിച്ച് നന്നായി ഇളക്കിച്ചേർക്കുക. എല്ലാ ദിവസവും രാവിലെ ഈ ചായ കുടിച്ചാൽ നിങ്ങൾ ആരോഗ്യത്തോടെ ഇരിക്കും. രക്തസമ്മർദ്ദം എപ്പോഴും നിയന്ത്രണവിധേയമായിരിക്കും.
advertisement
7/8
[caption id="attachment_264629" align="aligncenter" width="874"] രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തുക മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ കൊളസ്ട്രോൾ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.</dd> <dd>[/caption]
advertisement
8/8
പ്രമേഹമുള്ളവർക്കും പരീക്ഷിക്കാവുന്ന ഒരു ചായയാണ് ഉള്ളിച്ചായ. ദഹനത്തെ മെച്ചപ്പെടുത്തുന്ന ഉള്ളിച്ചായ ദിവസവും കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും നല്ലതാണ്.
മലയാളം വാർത്തകൾ/Photogallery/Life/
LIFESTYLE | ബിപി കുറച്ച് കൂടുതലാണോ? എല്ലാ ദിവസവും രാവിലെ ഉള്ളിച്ചായ കുടിക്കാം